ADVERTISEMENT

കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും വിശേഷങ്ങളും ആരാധകരുമായി നിരന്തരം പങ്കുവയ്ക്കുന്ന താരമാണ് കങ്കണ റനൗട്ട്. സഹോദരദിനത്തോടനുബന്ധിച്ച് താരം കഴിഞ്ഞ ദിവസം പങ്കുവച്ച് ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. സഹോദരി രങ്കോലി ചന്ദേലിനും സഹോദരൻ അക്ഷിദ് റനൗട്ടിനും ഒപ്പമുള്ള ബാല്യകാല ചിത്രങ്ങളാണ് കങ്കണ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. തനിക്ക് മുതിർന്ന ഒരു സഹോദരൻ ഉണ്ടായിരുന്നതായും അദ്ദേഹം അകാലത്തിൽ മരണപ്പെട്ടതായും കങ്കണ വെളിപ്പെടുത്തി. 

‘ഇന്ന് സഹോദരദിനമാണോ? ഞങ്ങൾക്കു മുൻപ് അമ്മയ്ക്ക് ഒരു മകനുണ്ടായിരുന്നു. അദ്ദേഹം അകാലത്തിൽ മരിച്ചു. എനിക്ക് തോന്നുന്നത് ആ കുഞ്ഞിന്റെ മൂന്ന് കഷ്ണങ്ങളാണ് ഞങ്ങളെന്നാണ്. മരിച്ച സഹോദരനുമായി അതിശയകരമായ സാമ്യതകൾ ഞങ്ങൾക്കുണ്ട്. കൂടാതെ ഞങ്ങളുടെ മുത്തച്ഛൻ ഇന്ദര്‍ സിങ്ങിനൊപ്പമുള്ള അപൂർവ ചിത്രവും കണ്ടെത്താൻ സാധിച്ചു.’ എന്ന കുറിപ്പോടെയാണ് കങ്കണ ചിത്രങ്ങൾ പങ്കുവച്ചത്. 

സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രങ്ങൾ നിമിഷങ്ങൾക്കകം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ബാല്യകാലത്തെ നല്ല ഓർമകൾ, അതിമനോഹരമായ ചിത്രങ്ങൾ എന്നിങ്ങനെയാണ് പലരുടെയും കമന്റുകൾ. അതേസമയം കർഷക സമരത്തിലും, പൗരത്വഭേദഗതി നിയമത്തിലും, ജെഎൻയു  വിഷയത്തിലുമെല്ലാം കങ്കണ എടുത്ത നിലപാടുകൾ ഖേദകരമാണെന്ന അഭിപ്രായവും ചിത്രങ്ങൾക്കു താഴെ കമന്റുകളായി എത്തി. 

English Summary: Kangana Ranaut shares childhood memories with Rangoli and Aksht, remembers elder brother who died as an infant

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com