ADVERTISEMENT

കാൻസറിനോടു പൊരുതി നിൽക്കുന്നവരാണ് പോരാളികൾ. അവരായിരിക്കണം നമ്മുടെ മാതൃക. വേദനയോടും മരുന്നുകളോടും മല്ലിടുമ്പോഴും പ്രതീക്ഷകളുടെ കിരണങ്ങളിലേക്കു കണ്ണു പായിക്കുന്നവർ. അങ്ങനെയാണ് ദമ്പതികളായ സച്ചിനും ഭവ്യയും.  പ്രിയപ്പെട്ടവളെ കാന്‍സര്‍ വരിഞ്ഞു മുറുക്കുന്ന ഘട്ടമെത്തിയപ്പോള്‍ അവള്‍ക്ക് തണലൊരുക്കി സച്ചിന്‍. അവന്റെ ഹൃദയം ചേര്‍ന്ന് നിന്ന് ജീവിതം തിരികെ പിടിച്ച തന്റേടിപ്പെണ്ണ് ഭവ്യ! . തന്റെ പ്രിയപ്പെട്ടവള്‍ അനുഭവിച്ച വേദനകളെ കുറിച്ച് വികാരനിര്‍ഭരമായി കുറിക്കുകയാണ് സച്ചിന്‍.

കുറിപ്പ് വായിക്കാം

ജീവിതം ഇത്ര മനോഹരമാണെന്ന് ഇപ്പോഴാണ് മനസ്സിലാവുന്നത്... സങ്കടങ്ങൾ നമ്മളെ തേടിവരുബോൾ, ഒറ്റനിമിഷംകൊണ്ടു എല്ലാം നഷ്ട്ടമാകും എന്ന് തോന്നി പോകുമ്പോൾ ചിലപ്പോൾ നമ്മളുടെയൊക്കെ മനസ് കൈവിട്ടുപോകുന്ന സമയമുണ്ട്, ഈ നശിച്ചജീവിതം എന്തിനെന്ന് നമ്മൾ നമ്മളോടുത്തന്നെ ചോദിക്കാറുമുണ്ട്... എന്നാൽ ആ നശിച്ച കാലം കഴിഞ്ഞാൽ സന്തോഷം നമ്മളെത്തേടിവരും, ഇരുട്ടുനിറഞ്ഞ നമ്മുടെ ജീവിതത്തിലേക്ക് വെളിച്ചം വരും, തീർച്ച

കഴിഞ്ഞ കാലങ്ങളിൽ അവൾ അനുഭവിച്ച സങ്കടങ്ങളും പ്രതിസന്ധികളും പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമാണ്, വേദനകൾ കടിച്ചമർത്തി പരസ്പരം സന്തോഷങ്ങൾ കണ്ടെത്തി.. പിന്നെ സങ്കടങ്ങൾ എല്ലാം മറക്കാൻവേണ്ടി പൊള്ളയായിട്ടുള്ള കുറെ സ്വപ്നങ്ങൾ കണ്ടു. അതിൽ ആനന്ദം കണ്ടു.. എന്തൊക്കെയോ,ആരിൽനിന്നും മറക്കാൻവേണ്ടി യാത്രകളേ അഭയം തേടി.. എന്നിട്ടും തീരാത്ത പല പല ചോദ്യങ്ങൾ അവളെ അലട്ടികൊണ്ടിരുന്നു.. ചിലപ്പോൾ എന്തെങ്കിലും ആവട്ടെ വരുന്നിടത്തുവെച്ചുകാണാം എന്നുപറഞ്ഞു ഒരു ദീർഘശ്വാസം എടുത്തുപിരിയും

എന്നാൽ ദിവസങ്ങൾ കഴിയുംതോറും ജീവിക്കാനുള്ള ധൈര്യം അവളിൽ കൂടികൊണ്ടേയിരിക്കുന്നു.. വേദനകൾ ഇപ്പോൾ ശരീരത്തിൽ മാത്രമായി ഒതുങ്ങുന്നു,അല്ലങ്കിൽ ഒതുക്കുന്നു; ചുറ്റിനും നിറഞ്ഞുനിന്നിരുന്ന പ്രതിസന്ധികളെ തരണംചെയ്യാൻ പഠിച്ചിരിക്കുന്നു, കുറ്റപ്പെടുത്തിയവരുടെയും ഒറ്റപ്പെടുത്തിയവരുടെയും മുന്നിലൂടെ ചെറുപുഞ്ചിരിയാൽ നടന്ന് നീങ്ങാൻ കഴിയുന്നു.. വേദനകളുടെ ലോകം മറന്ന് ജീവിതം ആസ്വദിച്ചുതുടങ്ങുന്ന അവളുടെ കൂടെ ഒരു  തേരാളിയെപോലെ ഈ യുദ്ധഭൂമിയിൽ കൂടി ഞാനും നടന്നും, ഓടിയും, ചാടിയുംനീങ്ങുന്നു 

ഇതിൽപ്പരംആനന്ദം എനിക്ക് ഇനി എന്താണ്...

ജീവിതം ഇനിയും ഒരുപാട് തരണംചെയ്യാൻ ഉണ്ടെങ്കിലും ഇപ്പോൾ എത്തിനിൽക്കുന്ന ഈ അവസ്ഥയിൽ ഞങ്ങൾക്ക് അത്രമാത്രം സന്തുഷ്ട്ടാരാണ്..

ഇതുപോലെതന്നെ തളർന്നിരിക്കുന്ന, ഒറ്റപ്പെട്ടുനിൽക്കുന്ന ഒരുപാട് ആളുകൾ നമുക്കുചുറ്റും ഉണ്ട് നിങ്ങളെ ജീവിതത്തിലും ഒരുനാൾ ഇരുട്ടുമാറി വെളിച്ചംവരും... അതിനായി കാത്തിരിക്കുക..

സച്ചിൻഭവ്യ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com