‘മോളെ കണ്ണു തുറപ്പിക്ക്, ഗണേഷ് സാറൊന്നു വിളിക്കോ?’: ഹൃദയം നുറുക്കും ഈ കാഴ്ച: വിഡിയോ
Mail This Article
ക്രൂരമായ വിധിക്കു മുന്നിൽ നിസ്സഹായതയോടെ നോക്കി നിൽക്കാൻ മാത്രമാണ് പലപ്പോഴും മനുഷ്യർക്ക് സാധിക്കുന്നത്. നടി ശരണ്യ ശശിയുടെ വിയോഗവും അങ്ങനെയാണ്. കാൻസർ ബാധിതയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശരണ്യയുടെ മരണമുണ്ടാക്കിയ വേദനയിലാണ് പ്രേക്ഷക ലോകവും സഹപ്രവർത്തകരും. ശരണ്യയുടെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിൽ പൊതുദർശനത്തിനു വച്ചപ്പോൾ സാധാരണക്കാരും സിനിമാ – സീരിയൽ രംഗത്തെ പ്രമുഖരുമൊക്കെ ആദരവർപ്പിക്കാൻ എത്തി.
നടനും എം.എൽ.എയുമായ കെ.ബി ഗണേശ് കുമാർ ശരണ്യയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ എത്തിയപ്പോൾ അതിവൈകാരികമായ നിമിഷങ്ങൾക്കാണ് സാക്ഷ്യം വഹിച്ചത്. ശരണ്യയുടെ അമ്മ മകളുടെ വേർപാട് ഇപ്പോഴും വിശ്വസിക്കുവാനാകാത്ത പോലെയാണ് ഗണേഷ് കുമാറിനോട് സംസാരിച്ചത്.
അദ്ദേഹത്തിനു മുന്നിൽ വൈകാരികമായി വിതുമ്പിക്കരഞ്ഞുകൊണ്ട് സംസാരിക്കുന്ന ശരണ്യയുടെ അമ്മയുടെ ദൃശ്യങ്ങൾ ആരെയും നൊമ്പരപ്പെടുത്തുന്നതാണ്.
English Summary: Sharanya Sasi's Mothers Emotional Reaction