ADVERTISEMENT

നാലാം വിവാഹ വാർഷികത്തിന് അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെയാണ് വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് താരദമ്പതികളായിരുന്ന സാമന്തയും നാഗചൈതന്യയും പ്രഖ്യാപിച്ചത്. പരസ്പര സമ്മതത്തോടെയുള്ള വേർപിരിയലിൽ 200 കോടി രൂപയാണ് നാഗചൈതന്യയുടെ കുടുംബം സാമന്തയ്ക്ക് ജീവനാംശമായി നൽകാൻ ഒരുങ്ങിയത്. എന്നാൽ ഒരു രൂപ പോലും ഈ ഇനത്തിൽ തനിക്ക് ആവശ്യമില്ലെന്ന് സാമന്ത വ്യക്തമാക്കിയതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സ്വന്തം പ്രയത്നവും അധ്വാനവും കൊണ്ടാണ് തെലുങ്കിലെ മുൻനിര നായികയായി താൻ വളർന്നതെന്നും അതുകൊണ്ട് ഈ പണത്തിന്റെ ആവശ്യമില്ലെന്നുമാണ് താരത്തിന്റെ നിലപാട്. ജോലിയിൽ മാത്രമാണ് നിലവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും വ്യക്തിപരമായ കാര്യങ്ങൾ പൊതുയിടത്തിലേക്ക് വലിച്ചിഴക്കാൻ താൽപര്യമില്ലെന്നും അവർ വ്യക്തമാക്കി. 

ഇരുവരും വേർപിരിയുന്നുവെന്ന വാർത്ത ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. അഭ്യൂഹങ്ങൾ നേരത്തേ തന്നെ പ്രചരിച്ചിരുന്നുവെങ്കിലും താരങ്ങൾ അതിനോട് പ്രതികരിച്ചിരുന്നില്ല. സാമന്ത സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ നിന്ന് അക്കിനേനിയെന്ന പേര് നീക്കം ചെയ്തതോടെ അഭ്യൂഹങ്ങൾ കൂടുതൽ കനത്തു. വേർപിരിയൽ ദൗർഭാഗ്യകരമെന്നായിരുന്നു നാഗചൈതന്യയുടെ പിതാവും സൂപ്പർതാരവുമായ നാഗാർജുന പ്രതികരിച്ചത്. 

English Summary: Samantha Prabhu refuses to take ₹200 crore alimony from Naga Chaitanya

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com