ADVERTISEMENT

സ്ത്രീ ആയി ജനിച്ചതിന്റെ പേരിൽ പ്രിയപ്പെട്ടവരുടെ അന്ത്യകർമങ്ങളിൽ നിന്നും പോലും നിസ്സഹായതയോടെ മാറി നിൽക്കേണ്ടി വരാറുണ്ട്. അടുത്തിടെയായി പരമ്പരാഗതമായി തുടർന്നു കൊണ്ടിരിക്കുന്ന ഈ വിവേചനത്തെ വെല്ലുവിളിച്ചു പലരും തങ്ങളുടെ പ്രിയപ്പെട്ടവരുടെ മരണാനന്തര ചടങ്ങുകൾ ചെയ്തു. ഏറ്റവും ഒടുവിൽ ബോളിവുഡ് താരം രവീണ ഠണ്ഡനാണ് പരമ്പരാഗത രീതികള്‍ മറികടന്ന് പിതാവിന്റെ മരണാനന്തര ചടങ്ങുകൾക്കു നേതൃത്വം നൽകിയത്. അച്ഛന്റെ മരണാനന്തര ചടങ്ങുകൾക്ക് നേതൃത്വം നല്‍കുന്ന രവീണയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. 

ഭർത്താവ് അനിൽ തഡാനിയ്ക്കും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് രവീണ അച്ഛന്റെ മരണാനന്തര ചടങ്ങുകൾക്കു നേതൃത്വം നൽകുന്നത്. ഹിന്ദു ആചാര പ്രകാരം ആൺമക്കളാണ് മാതാപിതാക്കളുടെ മരണാനന്തര ചടങ്ങുകൾ നടത്തുന്നത്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി അച്ഛന്റെ മരണാനന്തര കർമങ്ങൾ ചെയ്തത് രവീണ യായിരുന്നു. പിതാവിന്റെ അവസാനയാത്രയിൽ അനുഗമിച്ചതും രവീണ തന്നെയാണ്. സംസ്കാര ചടങ്ങിനായി കൊണ്ടുപോകുന്ന പിതാവിന്റെ ഭൗതിക ശരീരത്തിനൊപ്പം ആംബുലൻസിലേക്ക് രവീണ കയറുന്നതിന്റെ വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

വാർധക്യ സഹജമായിരുന്ന അസുഖത്തെ തുടർന്ന് ഫെബ്രുവരി 11നായിരുന്നു രവീണയുടെ പിതാവും സംവിധായകനുമായ രവി ടണ്ടന്റെ മരണം. 86 വയസ്സായിരുന്നു. പിതാവിനൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് രവീണ കുറിച്ചത് ഇങ്ങനെ: ‘അച്ഛൻ എപ്പോഴും എനിക്കൊപ്പം ഉണ്ട്. ‍ഞാൻ അച്ഛനൊപ്പവും ഉണ്ട്. മരണത്തിന് ഞാൻ വിട്ടുകൊടുക്കില്ല. ഒരുപാട് സ്നേഹം പപ്പാ’. രവീണ കുറിച്ചു. ആരാധകരും സിനിമ മേഖലയിലെ പ്രമുഖരുമടക്കം നിരവധി പേര്‍ രവീണയുടെ ചിത്രത്തിനു താഴെ അനുശോചനം അറിയിച്ചു. ‘അനുശോചനം അറിയിക്കുന്നു.  രവീണ, നിനക്കും കുടുംബത്തിനും ഒപ്പമുണ്ട്. അദ്ദേഹത്തന്റെ ആത്മാവിന് ശാന്തി ലഭിക്കട്ടെ.’– എന്നായിരുന്നു പ്രശസ്തമായ ജൂഹി ചൗളയുടെ കമന്റ്.

English Summary: Raveena Tandon Performs Last Rites Of Her Father And Film Director Ravi Tandon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com