ADVERTISEMENT

വയസ്സ് എന്നത് കേവലം നമ്പര്‍ മാത്രമാണെന്നാണ് നടനും മോഡലുമായ  മിലിന്ദിനെ കുറച്ച് ആരാധകർ പറയാറുള്ളത്. എന്നാൽ മിലിന്ദിന് ഈ ചെറുപ്പം നിലനിർത്താനുള്ള കഴിവ് ലഭിച്ചത് അമ്മയിൽ നിന്നാണെന്നാണ് പുതിയ വിഡിയോ കാണുമ്പോൾ ആരാധകർ പറയുന്നത്. 56 വയസ്സുള്ള മിലിന്ദ് തന്റെ 83 വയസ്സുള്ള അമ്മ ഉഷ സോമൻ ബീച്ചില്‍ സൈക്കിൾ ചവിട്ടുന്നതിന്റെ വിഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ആരോഗ്യ സംരക്ഷണത്തിനായി നമ്മൾ എത്രമാത്രം സമയം കണ്ടെത്തണമെന്ന് ഓർമിപ്പിക്കുകയാണ് ഉഷയുടെ വിഡിയോ. 

25 വർഷത്തിനു ശേഷം ഉഷ സോമൻ സൈക്കിൾ ചവിട്ടുന്നു എന്നാണ് വിഡിയോ പങ്കുവച്ചു കൊണ്ട് മിലിന്ദ് പറയുന്നത്. ‘എന്തുകാര്യമാണോ നിങ്ങൾ ഇഷ്ടപ്പെടുന്നത് അത് ചെയ്ത് ആനന്ദം കണ്ടെത്തൂ. 83 വയസ്സിലായാലും ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യണം.’– മിലിന്ദ് കുറിക്കുന്നു. 

സൈക്കിൾ ബാലൻസിങ്ങിനായി മിലിന്ദ് അമ്മയെ സഹായിക്കുന്നതാണ് ആദ്യ  ഫോട്ടോ. രണ്ടാമത്തെ വിഡിയോയിൽ സൈക്കിൾ ചവിട്ടുന്ന അമ്മയ്ക്കൊപ്പം സഞ്ചരിക്കുകയാണ് മിലിന്ദ്. അവസാന ചിത്രത്തിൽ സൈക്കിൾ സവാരി പൂർത്തിയാക്കി സന്തോഷത്തോടെ നില്‍ക്കുന്ന ഉഷയാണ് ഉള്ളത്. 

പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ മിലിന്ദിന്റെ അമ്മയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. സ്നേഹ നിർഭരമായ നിരവധി കമന്റുകളും മിലിന്ദിന്റെ ഫോട്ടോയ്ക്കു താഴെ എത്തി. ‘എന്റെ പ്രിയപ്പെട്ടവർ’ എന്നായിരുന്നു മിലിന്ദ് പങ്കുവച്ച വിഡിയോക്ക്് താഴെ ഭാര്യ അങ്കിത കോൻവാറിന്റെ കമന്റ്. സ്നേഹം നിറഞ്ഞ ഹൃദയ ചിഹ്നങ്ങളും അങ്കിത പങ്കുവച്ചു. ‘ഇത് ഒരു മനോഹരമായ കാഴ്ചയാണ്, യഥാർഥ പ്രചോദനം’ എന്നിങ്ങനെയാണ് പലരുടെയും കമന്റുകൾ.

English Summary: Milind Soman's 83-year-old mother riding bicycle after 25 years is the fitness motivation you need

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com