അതിമനോഹരം സേനയിലെ ഈ അധികാര കൈമാറ്റം; ഹൃദയം നിറച്ച് അമ്മയ്ക്ക് മകന്റെ സല്യൂട്ട്
Mail This Article
ഇന്റർനെറ്റിൽ പ്രചരിക്കുന്ന പലവിഡിയോകളും നമ്മുടെ ഹൃദയം കവരാറുണ്ട്. മുപ്പതു വർഷത്തെ സേവനത്തിനു ശേഷം യുഎസ് നാവിക സേനയിൽ നിന്ന് വിരമിക്കുന്ന അമ്മയെ സല്യൂട്ട് ചെയ്യുന്ന മകന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ‘ഈ വിഡിയോ നിങ്ങളുടെ കണ്ണുകൾ ഈറനണിയിക്കും’ എന്ന കുറിപ്പോടെയാണ് വിഡിയോ പലരും പങ്കുവച്ചത്.
ഗുഡ്ന്യൂസ് മൂവ്മെന്റിന്റെ ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ പങ്കുവച്ചത്. ‘30 വർഷങ്ങൾക്കു ശേഷം മാസ്റ്റർ ചീഫായി നാവികസേനയിൽ നിന്നു വിരമിക്കുന്ന ലതോന്യ ലുതേഫിന് മകൻ യാത്രയയപ്പ് നൽകുന്നു. എത്ര ഭംഗിയായ കൈമാറ്റം.’ എന്ന കുറിപ്പും വിഡിയോക്കൊപ്പമുണ്ട്. വിഡിയോക്കു താഴെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി.
‘എത്രമനോഹരമായ നിമിഷം’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘നിങ്ങളുടെ രണ്ടുപേരുടെയും രാഷ്ട്രസേവനത്തിനു നന്ദി.’– എന്നാണ് മറ്റൊരാൾ കമന്റ് ചെയ്തത്. ‘എന്റെ കണ്ണുകൾ നിറയുന്നു എന്ന് മറ്റൊരാളും കമന്റ് ചെയ്തു.
English Summary: Son relieves mom from US Navy Master Chief’s duty after 30 years of service.