ദിവസക്കൂലി 1800 രൂപ; ഓട്ടോയിലെ വരവു കണ്ട് മേക്കപ്പ് മാൻ വിസ്മയിച്ചു: സ്മൃതി ഇറാനി
Mail This Article
ആദ്യകാലത്ത് തുച്ഛമായ പ്രതിഫലം വാങ്ങിയാണ് ടെലിവിഷൻ സീരിയലിൽ അഭിനയിച്ചിരുന്നതെന്ന് വെളിപ്പെടുത്തി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. ശോഭ കപൂറിന്റെ 'ക്യോംകി സാസ് ഭി കഭി ബഹു തി'യിൽ ജോലി ചെയ്യുന്നതിനിടെ ദിവസം 1800 രൂപയായിരുന്നു പ്രതിഫലമെന്നും അവർ പറഞ്ഞു.
2000-ൽ 'അതിഷ്', 'ഹം ഹേ കൽ ആജ് ഔർ കൽ' എന്നീ പരമ്പരകളിലൂടെയാണ് സ്മൃതി ടെലിവിഷനിൽ തന്റെ കരിയർ ആരംഭിച്ചത്. അതേസമയം ഏക്താ കപൂറിന്റെ 'ക്യോംകി സാസ് ഭി കഭി ബഹു തി'യിൽ ലഭിച്ച തുളസി എന്ന കഥാപാത്രമാണ് അവർക്ക് വ്യാപകമായ അംഗീകാരം നേടിക്കൊടുത്തത്. ‘പ്രതിദിനം 1800 രൂപയായിരുന്നു ലഭിച്ചത്. വിവാഹിതയാകുമ്പോള്‍ 30,000 രൂപയാണ് കൈവശമുണ്ടായിരുന്നത്.’– സ്മൃതി ഇറാനി പറയുന്നു.
മേക്കപ്പ്മാന് തന്റെ അവസ്ഥ കണ്ട് ലജ്ജ തോന്നിയിരുന്നതായും കാർ എടുക്കാൻ പ്രേരിപ്പിച്ചിരുന്നതായും സ്മൃതി ഓർത്തു. സീരിയലിലെ നായിക തുളസി ഓട്ടോയിൽ സഞ്ചരിക്കുമ്പോൾ കാറിൽ വരുന്നതിൽ തനിക്ക് ലജ്ജ തോന്നുന്നുണ്ടെന്നും മേക്കപ്പ്മാൻ പറഞ്ഞതായി സ്മൃതി ഇറാനി വ്യക്തമാക്കി. നീലേഷ് മിശ്രയുമായുള്ള ദി സ്ലോ ഇന്റർവ്യൂവിലാണ് സ്മൃതി ഇറാനി ഇക്കാര്യങ്ങൾ തുറന്ന് പറഞ്ഞത്.
ടെക്‌നീഷ്യൻമാർക്കും സ്റ്റാഫ്് വർക്കർമാർക്കും സൈറ്റിൽ ഭക്ഷണം കഴിക്കാൻ അനുവാദമില്ല എന്നത് തന്നെ പ്രകോപിപ്പിച്ചിരുന്നതായും സ്മൃതി പറഞ്ഞു. 12-15 മണിക്കൂർ കഴിഞ്ഞിട്ടും സൗണ്ട് ബോയി ഇടവേള എടുക്കാറില്ലാത്തതും സൈറ്റിൽ ചായ കുടിക്കാൻ അവർക്ക് അനുവാദമില്ലാത്തതും എന്റെ ശ്രദ്ധയിൽപ്പെട്ടു. സ്‌പോട്ട് ഗൈയ്‌ക്കൊപ്പം സെറ്റിങ് ഉള്ളപ്പോൾ 60 ചായ തയാറാക്കി വയ്ക്കാൻ ആവശ്യപ്പെടുമായിരുന്നു. അങ്ങനെ ടെക്നീഷ്യൻമാർക്കൊപ്പം പുറത്തുപോകുമ്പോൾ എല്ലാവരും ഒന്നിച്ച് ചായ കുടിക്കും. സാങ്കേതിക വിദഗ്ധരും മറ്റ് ജോലിക്കാരും ഉൾപ്പെടെ സെറ്റിൽ എല്ലാവരേയും ചായ കുടിക്കാൻ അനുവദിക്കണമെന്ന് ശോഭ കപൂറിനെ ബോധ്യപ്പെടുത്താൻ വേണ്ടിയായിരുന്നു ഇതെന്നും അവർ പറഞ്ഞു. അബോർഷനുണ്ടായതിന് പിന്നാലെ 'ക്യോംകി സാസ് ഭി കഭി ബഹു തി'യുടെ സെറ്റിൽ തിരിച്ചെത്താൻ തന്നോട് ആവശ്യപ്പെട്ട കാര്യവും അവർ അഭിമുഖത്തിൽ പങ്കുവച്ചു.
English Summary: Smriti Irani recalls the time when her makeup man was embarrassed to see her travel in auto