ADVERTISEMENT

ഭർതൃപിതാവ്  മരുമകളെ വിവാഹം ചെയ്തു എന്ന രീതിയില്‍ ഒരു വിഡിയോ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചിരുന്നു. വിഡിയോയിലെ യുവതിയുടെ ഭർത്താവ് മരിച്ചതിനെ തുടർന്നാണ് ഭർതൃപിതാവ് ഇവരെ വിവാഹം ചെയ്തത്. എന്തുകൊണ്ടാണ് ഭർതൃപിതാവിനെ വിവാഹം ചെയ്തതെന്ന ചോദ്യത്തിനു തനിക്ക് ആരുമില്ലെന്നു ബോധ്യമായപ്പോഴാണ് ഇങ്ങനെ ഒരു തീരുമാനമെടുത്തതെന്ന് യുവതി പറയുന്നതും വിഡിയോയിൽ ഉണ്ട്. എന്നാൽ എന്താണ് ഈ വിഡിയോയ്ക്ക് പിന്നിലെ സത്യം?

 

ആറര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയുടെ അവസാനത്തിൽ തന്നെ ഇതൊരു സ്ക്രിപ്റ്റഡ് വിഡിയോയാണെന്നു പറയുന്നുണ്ട്. വിഡിയോയ്ക്കൊപ്പം നൽകിയിരിക്കുന്ന വിവരണത്തില്‍ പറയുന്നത് ഇങ്ങനെയാണ്: ‘ഈ വിഡിയോയിലുള്ള എല്ലാം സാങ്കൽപികമാണ്. യാഥാർഥ്യം എന്നത് ഇതിലും എത്രയോ കയ്പ്പേറിയതാണ്. ഇക്കാര്യങ്ങൾ നമ്മുടെ രാജ്യത്ത് യഥാർഥത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങളുമായി താരതമ്യം ചെയ്യാൻ സാധിക്കില്ല.’

 

ഏതാനും ദിവസങ്ങൾക്കു മുൻപ് പങ്കുവച്ച വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ‘ഈ വിഡിയോയിലൂടെ നിങ്ങളെന്താണ് ഉദ്ദേശിച്ചത്’ എന്നായിരുന്നു പലരുടെയും  ചോദ്യം. മാത്രമല്ല, ഈ വിഡിയോ നെഗറ്റീവ് സന്ദേശമാണ് നൽകുന്നതെന്ന രീതിയിലുള്ള കമന്റുകളും എത്തി. അതേസമയം ദമ്പതികളെ വിമർശിക്കുന്നതു ശരിയല്ലെന്നും അവരുടെ ജീവിതം അവരുടെ തീരുമാനമാണെന്നുമാണ് എന്ന രീതിയിലും കമന്റുകൾ എത്തി.

 

English Summary: Father In Law Married His Daughter In Law

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com