ADVERTISEMENT

പഠിച്ചും കളിച്ചും ഏറ്റവും ഉല്ലാസപ്രദമാക്കേണ്ട കാലമാണ് കുട്ടിക്കാലം. എത്ര കഷ്ടപ്പാടിലാണെങ്കിലും മക്കളുടെ വിദ്യാഭ്യാസത്തിനു മുടക്കം വരുത്താതിരിക്കാൻ ആവുന്നതെല്ലാം ചെയ്യാൻ മാതാപിതാക്കൾ മുന്നിട്ടിറങ്ങുകയും ചെയ്യും. അത്തരത്തിൽ ജീവിതത്തിലെ പ്രതിസന്ധികളോടും തിരിച്ചടികളോടും പൊരുതി തന്നാലാവുംവിധം മക്കൾക്ക് അറിവു പകർന്നു കൊടുക്കുന്ന ഒരു അമ്മയുടെ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. വഴിയോരത്തു പഴങ്ങൾ വിൽക്കുന്നതിനൊപ്പം മക്കളെ പഠിപ്പിക്കാൻ സമയം കണ്ടെത്തുന്ന ഈ അമ്മയുടെ വിഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

ഡെപ്യൂട്ടി കളക്ടറായ സഞ്ജയ് കുമാറാണ് ട്വിറ്ററിൽ ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. എന്നാൽ എവിടെ നിന്നുമാണ് ഇത് പകർത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല. വിൽപ്പനയ്ക്കുള്ള പഴങ്ങൾ നിരത്തി വച്ചിരിക്കുന്ന ഉന്തുവണ്ടിയുടെ പിന്നിലായി വിരിച്ചിരിക്കുന്ന ഷീറ്റിൽ പുസ്തകങ്ങളുമായി ഇരിക്കുന്ന പ്രൈമറി ക്ലാസ്സ് പ്രായത്തിലുള്ള രണ്ട് കുട്ടികളെ വിഡിയോയിൽ കാണാം. ഒരേസമയം കച്ചവടവും കുട്ടികളെയും ശ്രദ്ധിച്ചുകൊണ്ടാണ് അമ്മയുടെ നിൽപ്പ്. പഴങ്ങൾ വാങ്ങാൻ ആളെത്താത്ത ഒഴിവ് നേരത്ത് മക്കളുടെ അരികിലെത്തി ഷീറ്റിൽ ഇരുന്നുകൊണ്ട് പുസ്തകത്തിലെ പാഠങ്ങൾ അവർക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യുന്നുണ്ട്.

Read also: 32–ാം വയസ്സിൽ വിധി തളർത്തി, പൊരുതിക്കയറിയ ഷിജി ഇന്ന് സംരംഭക; പഠിക്കേണ്ട പാഠം

വിഡിയോ വളരെ വേഗത്തിൽ ജനശ്രദ്ധ ആകർഷിച്ചു. യാതൊരുവിധ സൗകര്യങ്ങളും ഇല്ലാതെ തെരുവിൽ ഇരുന്നാണെങ്കിലും മക്കളെ പഠിപ്പിക്കാൻ ആ അമ്മ കാണിക്കുന്ന ഉത്തരവാദിത്വത്തെ വാനോളം പുകഴ്ത്തിക്കൊണ്ടാണ് ആളുകൾ പ്രതികരണങ്ങൾ അറിയിക്കുന്നത്. എത്രയധികം കഷ്ടതകൾ സഹിച്ചാണ് പലരും ജീവിതത്തിൽ മുന്നോട്ടു പോകുന്നത് എന്നതിനും ഏത് സാഹചര്യത്തിലും മക്കൾ നല്ല നിലയിലാവണമെന്ന് മാതാപിതാക്കൾ എത്രത്തോളം ആഗ്രഹിക്കുന്നുണ്ട് എന്നതിനും ഇതിലും മികച്ച ഒരു ഉദാഹരണം എടുത്തു കാട്ടാനില്ല എന്നാണ് ഭൂരിഭാഗം ജനങ്ങളുടെയും അഭിപ്രായം.

Read also: വാർത്ത വായിക്കുന്നതിനിടയിൽ സഹപ്രവർത്തകന്റെ പ്രൊപ്പോസൽ; ടിവിയിലൂടെ ലൈവ് വിഡിയോ കണ്ട് ജനങ്ങൾ

അമ്മയുടെ അവസ്ഥ മനസ്സിലാക്കി കുറുമ്പ് കാണിക്കാതെ അച്ചടക്കത്തോടെയിരുന്നു പഠിക്കുന്ന കുട്ടികളെ അഭിനന്ദിക്കുന്നവരും കുറവല്ല. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പൂർണമായും മനസ്സിലാക്കിയ അമ്മ മികച്ച മാതൃകയാണെന്നും പലരും ചൂണ്ടിക്കാണിക്കുന്നു. നിശ്ചയദാർഢ്യവും മനസ്സുറപ്പുമുണ്ടെങ്കിൽ ഏതു പ്രതിസന്ധിയും തടസ്സമാവില്ല എന്ന് ജീവിതത്തിലൂടെ കാണിച്ചു തരികയാണ് ഈ സ്ത്രീയെന്നാണ് മറ്റൊരാളുടെ കമന്റ്. ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് ലക്ഷക്കണക്കിനാളുകൾ വിഡിയോ കണ്ടുകഴിഞ്ഞു.

Read also: സൗജന്യ യാത്രയും സ്ത്രീ മുന്നേറ്റവും - ഒരു കർണാടക സ്റ്റോറി

Content Summary: Mother selling Fruits and also teaches kids on roadside, social media reacts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com