ADVERTISEMENT

കുടുംബത്തിനു വേണ്ടി കരിയറിൽനിന്ന് ഇടവേള എടുക്കുന്നതിൽ ഒരു തെറ്റുമില്ലെന്നും അതിൽ കുറ്റബോധം തോന്നേണ്ടതില്ലെന്നും അഭിനേത്രി സോനം കപൂർ. 15 വർഷത്തിലധികമായി സിനിമാരംഗത്ത് സജീവമാണ് സോനം കപൂർ. 2020നു ശേഷം സിനിമയിൽ നിന്നും അഭിനയത്തില്‍ നിന്നുമെല്ലാം സോനം നീണ്ട ഇടവേളയെടുത്തു. ഇതിനിടയിൽ ഒരു ആൺകുഞ്ഞിന്റെ അമ്മയാവുകയും ചെയ്തു. എന്നാൽ ഇടവേളയ്ക്കു ശേഷം ഇപ്പോൾ പുത്തൻ സിനിമകളിലൂടെ സിനിമയിൽ സജീവമാവുകയാണ് താരം.

'സിനിമയെ ഞാൻ ഒരുപാട് മിസ്സ് ചെയ്തിരുന്നു. പക്ഷേ എന്റെ കുഞ്ഞുമായി എനിക്ക് ഒരു ബന്ധം ഉണ്ടായിരിക്കണമല്ലോ. കുടുംബത്തോടൊപ്പവും സമയം ചെലവഴിക്കണം. എന്റെ 17–ാമത്തെ വയസ്സിലാണ് ഞാൻ ജോലി ചെയ്തു തുടങ്ങിയത്. ആദ്യമായി ഒരു ബ്രേക്ക് എടുക്കുന്നത് എന്റെ 36–ാമത്തെ വയസ്സിലും. എന്റെ ജോലിയ്ക്കായി ഞാൻ നല്ലൊരു സമയം തന്നെയാണ് കൊടുത്തിരുന്നത്.' അതുകൊണ്ട് കുടുംബത്തിനൊപ്പം ചിലവഴിക്കേണ്ട സമയമായിരുന്നു ഇതെന്നും സോനം പറയുന്നു.

ചിത്രത്തിന് കടപ്പാട് :  ഇൻസ്റ്റഗ്രാം
Image Credit:instagram/sonamkapoor

'ഞാൻ എവിടെയോ കുടുങ്ങിക്കിടക്കുകയാണ് എന്ന തോന്നൽ ഒഴിവാക്കാൻ ഈയൊരു ബ്രേക്ക് എന്നെ സഹായിച്ചു. കുഞ്ഞിനോടും കുടുംബത്തോടും സമയം ചിലവഴിച്ചില്ലല്ലോ എന്നോർത്ത് എന്തായാലും ഇനി എനിക്ക് സങ്കടപ്പെടേണ്ടി വരില്ലല്ലോ. ഒരു സ്ത്രീയ്ക്കും സ്വന്തം കുടുംബത്തിനു വേണ്ടി സമയം ചിലവഴിച്ചതിൽ കുറ്റബോധം തോന്നേണ്ടതില്ല.' - സോനം പറഞ്ഞു.

Read also: ഇരുപതാം വയസ്സിൽ സ്വപ്ന നേട്ടം, ശമ്പളമായി കയ്യിലെത്തുക 10 ലക്ഷം രൂപ; അഭിമാനമായി മലീസ

'സ്ഥിരമായി കണ്ടില്ലെങ്കിൽ മറന്നു പോകും എന്നൊരു രീതിയാണല്ലോ പൊതുവേ ആളുകളിൽ കാണാറ്. പക്ഷേ സ്ക്രീനിൽ കണ്ടില്ലെങ്കിലും എന്നെ മറന്നില്ല. ഏതെങ്കിലും പരിപാടിയോ, റെഡ് കാർപറ്റോ വരുമ്പോൾ സുഹൃത്തുക്കളും മീഡിയയുമൊക്കെ എനിക്ക് മെസേജ് അയക്കും. എന്നാണ് സിനിമയിലേക്ക് തിരികെ വരുന്നതെന്ന് പലരും ചോദിക്കാറുമുണ്ട്. എന്നെ മിസ്സ് ചെയ്തു എന്നറിയുമ്പോള്‍ സന്തോഷമാണ്'. സോനം ഇന്ത്യ ടുഡേയ്ക്കു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

Read also: ജീവിച്ചിരിക്കുന്നു എന്ന് തെളിയിക്കാൻ 16 വർഷങ്ങളായുള്ള പോരാട്ടം: വേറിട്ട ജീവിതകഥയുമായി മാഡലിൻ

Content Summary: Sonam Kapoor shares about taking break from career for Family

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com