ADVERTISEMENT

നിർബന്ധിച്ച് മദ്യം കുടിപ്പിക്കുക, ആഘോഷങ്ങളിൽ പങ്കെടുക്കുമ്പോൾ ഒപ്പം കൂട്ടാതിരിക്കുക, ദിവസവും ഓരോ കാരണം കണ്ടെത്തി ശാരീരികമായി മർദ്ദിക്കുക, അങ്ങനെ ഭാര്യയെ തുടർച്ചയായി ദ്രോഹിച്ചുകൊണ്ടിരിക്കുന്നത് ആ ഭർത്താവിനൊരു ഹരമായിരുന്നു. അതിനൊക്കെയും അയാൾ കാരണമായി പറഞ്ഞിരുന്നത് ഭാര്യയുടെ അമിതവണ്ണം.

ഭർത്താവിന്റെ ഉപദ്രവം സഹിക്കാനാകുന്നതിലപ്പുറമായപ്പോഴാണ് ഗാസിയാബാദ് സ്വദേശിനിയായ യുവതി വിവാഹമോചനത്തിന് അപേക്ഷിച്ചുകൊണ്ട് ഉത്തർപ്രദേശിലെ ഗാസിയാബാദ് കോടതിയെ സമീപിച്ചത്. ബിൻജോർ സ്വദേശിനിയായ യുവതിയും മീററ്റ് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം നടന്നത് 2014 ൽ ആയിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി ഗാസിയാബാദിലെ ഇന്ദിരപുരത്തായിരുന്നു ഇവരുടെ താമസം.

തടികൂടുതലാണ് എന്നു പറഞ്ഞ് പുറത്തുപോകുമ്പോഴും പാർട്ടിയിൽ പങ്കെടുക്കുമ്പോഴുമൊന്നും അയാൾ ഭാര്യയെ ഒപ്പം കൂട്ടിയിരുന്നില്ല. ഇതിനെല്ലാം പുറമേയാണ് നിർബന്ധിച്ച് മദ്യം കുടിപ്പിക്കുകയും ശാരീരികമായി മർദ്ദിക്കുകയും ചെയ്യുന്നത്.

ഇത് ആദ്യമായല്ല ശരീരപ്രകൃതിയെച്ചൊല്ലി ഭാര്യമാരെ പരിഹസിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ഭർത്താക്കന്മാരുടെ വാർത്ത പുറത്തു വരുന്നത്

18 ലക്ഷത്തിന്റെ സ്വർണ്ണം നൽകി, 10 ലക്ഷത്തിന്റെ കാറിനുവേണ്ടി ഉപദ്രവം

കഴിഞ്ഞ ഡിസംബറിൽ മുംബൈയിൽ നടന്ന സംഭവത്തെക്കുറിച്ച് ഇര നേഹ (പേര് യഥാർഥമല്ല) പറയുന്നതിങ്ങനെ. :-

''വിവാഹത്തിന്റെ അന്നുമുതൽ തുടങ്ങിയതാണ് തടിച്ചിയെന്നു വിളിച്ചുള്ള പരിഹാസം. ഇൻഡോർ സ്വദേശിയായ ഭർത്താവ് എപ്പോഴും എന്റെ തടിച്ച ശരീരത്തിന്റെ പേരുപറഞ്ഞ് എന്നെ അപമാനിക്കും. വിവാഹത്തിന്റെ ചിലവു മുഴുവൻ വഹിച്ചിരുന്നത് എന്റെ വീട്ടുകാരാണ്. 18 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ്ണവും നൽകി. തടിച്ചിയായ ഒരു പെണ്ണിനെ ആരും വിവാഹം ചെയ്യാൻ തയാറാവില്ലെന്നും, വിവാഹബന്ധം നന്നായി മുന്നോട്ടു പോകണമെങ്കിൽ അച്ഛന്റെ കൈയിൽ നിന്ന് പണം വാങ്ങണമെന്നും 10 ലക്ഷം രൂപയുടെ കാർവേണമെന്നും ഭർത്താവ് ആവശ്യപ്പെട്ടു. അതോടെ ഭർത്താവിൽ നിന്ന് അനുഭവിക്കുന്ന പീഡനങ്ങളെക്കുറിച്ച് അമ്മയോട് തുറന്നു പറഞ്ഞു. അതിനുശേഷമാണ് പൊലീസിൽ പരാതിപ്പെട്ടത്.

തടിച്ചിയായ ഭാര്യയ്ക്ക് ഭക്ഷണമില്ല, ഒടുവിൽ

ഭാര്യയുടെ തടി കുറയ്ക്കാൻ വിചിത്രമായ ഒരു മാർഗമാണ് അയാൾ കണ്ടെത്തിയത്. അവർക്ക് ഭക്ഷണം നൽകാതിരിക്കുക. 2018 നവംബറിലാണ് ക്രൂരമായ ഗാർഹിക പീഡനത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വന്നത്. പൂനെയിലാണ് സംഭവം. ഭർത്താവിന്റെ ക്രൂരത സഹിക്കാനാവാതെ ആ 34കാരി പൊലീസിൽ പരാതിപ്പെട്ടതോടു കൂടിയാമ് സംഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com