മീ ടൂ; ഇനിയും കഥകൾ പുറത്തു വരാനുണ്ടെന്ന് ജെന്നിഫർ
Mail This Article
അമേരിക്കയിലോ ഹോളിവുഡിലോ മാത്രം ഒതുങ്ങിനില്ക്കാതെ ലോകമാകെ വീശിയടിക്കുകയായിരുന്നു മീ ടൂ കൊടുങ്കാറ്റ്. ആ കാറ്റില്‍ കടപുഴകിയവരില്‍ പ്രമുഖനാണ് നിര്‍മാതാവ് ഹാര്‍വി വെയ്ന്സ്റ്റെയിന്. ഇപ്പോഴും അദ്ദേഹത്തിനെതിരെയുള്ള കേസുകള്‍ വിവിധ കോടതികളിലായി നടന്നുകൊണ്ടിരിക്കുന്നു. ഒരു കാലത്തു സ്വപ്നം കാണാന്‍ പോലും കഴിയാതിരുന്ന അവിശ്വസനീയ സംഭവങ്ങള്‍ അടുത്തകാലത്തു സംഭവിച്ചതായി ജെന്നിഫര്‍ പറയുന്നു. പലതും സ്ത്രീകള്‍ക്ക് ആവേശം പകരുന്നവ. സ്വാഗതാര്‍ഹമായ മാറ്റങ്ങള്‍. ഇനിയും അനേകം കഥകള്‍ പുറത്തുവരാനുണ്ടെന്നാണ് എന്റെ വിശ്വാസം. പലരുടെയും സ്വകാര്യശേഖരങ്ങള്‍ ചികഞ്ഞുനോക്കിയാല്‍ പലതും പുറത്തുവരും- ജെന്നിഫര്‍ പറഞ്ഞു.
ലൈംഗിക ചൂഷണം എന്നത് ഒരു വസ്തുത ആയിരുന്നെങ്കിലും തനിക്ക് ദുരനുഭവങ്ങള്‍ നേരിട്ടിട്ടില്ല എന്നു പറയുന്നു ജെന്നിഫര്‍. പ്രശസ്ത നടന് ജോണ്‍ അനിസ്റ്റണിന്റെ മകളാണ് ജെന്നിഫര്‍. വളരെ ചെറിയ പ്രായത്തില്‍ത്തന്നെ അവര്‍ ഹോളിവുഡ് സിനിമാ ലോകത്തു പ്രവേശിക്കുകയും ചെയ്തു. പുരുഷ- വനിതാ താരങ്ങള്‍ക്ക് നല്കുന്ന വേതനത്തിന്റെ കാര്യത്തില്‍ അസമത്വം നിലനില്ക്കുന്നു എന്ന ആരോപണവും ജെന്നിഫര്‍ ശരിവയ്ക്കുന്നു.
എന്നാല്‍, ചില നടിമാര്‍ക്ക് ചിലപ്പോള്‍ നടന്മാരേക്കാള് പ്രതിഫലം കൂടുതല്‍ കിട്ടാറുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. അത് ഓരോ നടന്റെയും നടിയുടെയും താരപ്രഭയുമായി ബന്ധപ്പെട്ട കാര്യമാണെന്നാണ് ജെന്നിഫറിന്റെ അഭിപ്രായം. ആപ്പിള്‍ ടിവിയുടെ 'ദ് മോണിങ് ഷോ' എന്ന പരിപാടിയിലൂടെ ടെലിവിഷന്‍ സ്ക്രീനിലേക്ക് അടുത്തുതന്നെ മടങ്ങിയെത്തുകയാണ് ജെന്നിഫര്‍. മോണിങ് ഷോയുടെ സഹ നിര്‍മാതാവു കൂടിയാണ് ജെന്നിഫര്‍.
English Summary : Lot More #MeToo Allegations Will 'Come to the Surface