ADVERTISEMENT

ബോഡി പോസിറ്റിവിറ്റിയെപ്പറ്റിയും പാരന്റിങ്ങിനെ പറ്റിയും നിരന്തരം സംസാരിക്കുന്ന താരമാണ് സമീറ റെഡ്ഡി. എന്നാൽ പാരന്റിങ്ങില്‍ തനിക്കും അബദ്ധങ്ങൾ പറ്റിയിട്ടുണ്ടെന്നും, അന്ന് ഒരുപാട് കരഞ്ഞിട്ടുണ്ടെന്നും സമീറ പറയുന്നു.

ഞാൻ ആദ്യമായാണ് ഈ വിവരം സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്നത്. എന്റെ രണ്ടാമത്തെ കുഞ്ഞിന് 9 മാസം പ്രായമുണ്ടായിരുന്നപ്പോൾ അവൾ കട്ടിലിൽനിന്ന് നിലത്തുവീണു. ആ തീരെ ചെറിയ ജീവനെ നിലത്ത് വീഴാൻ ഞാൻ അനുവദിച്ചല്ലോ എന്നോർത്ത് എനിക്കു വളരെ കുറ്റബോധമായിരുന്നു. കുഞ്ഞ് കരയുന്നു, ഞാൻ കരയുന്നു, തന്റെ ഭാഗത്തെ തെറ്റ് ആണെന്നു കരുതി മൂത്ത മകൻ കരയുന്നു. ആകെ പൊട്ടിക്കരച്ചിൽ. അന്ന് രാത്രി 3 മണിക്ക് ഞാൻ ഡോക്ടറിനെ വിളിച്ച് എന്തൊക്കെയോ പറഞ്ഞു. കുഞ്ഞിന്റെ എവിടെ ഇടിച്ചിട്ടാണ് കരയുന്നത് എന്നു പോലും മനസ്സിലാകുന്നില്ല. ഞാൻ കരുതി, ഗെയിം ഓവർ. എന്റെ കുഞ്ഞിന് ജീവിതകാലം മുഴുവൻ പ്രശ്നമുണ്ടാകുന്ന രീതിയിൽ എന്തോ സംഭവിച്ചിട്ടുണ്ട്. അന്ന് ഒരുപാട് പേടിച്ചു.

പേരന്റിങ് വളരെ കൺഫ്യൂസിങ് ആണ്. എന്തു ചെയ്താലും അത് ശരിയാണോ എന്ന് ഇപ്പോഴും സംശയമാണ്. പിന്നെ ഒരു കുഞ്ഞ് എന്നത് എളുപ്പമല്ല. മുലപ്പാലിനു വേണ്ടി, സ്വന്തം ജീവൻ നിലനിർത്താൻ വേണ്ടി നമ്മളെ ആശ്രയിക്കുകയാണ് കുഞ്ഞ്. അത് വലിയൊരു ഉത്തരവാദിത്തമാണ് – സമീറ പറയുന്നു

Read also: 'കൈക്കരുത്ത്' കൊണ്ട് വിജയം കൊയ്യുന്ന അമ്മയും പെൺമക്കളും; ഇനി അങ്കം ലോകചാമ്പ്യൻഷിപ്പിൽ

പൊതുവേ എല്ലാ കാര്യങ്ങളും മറ്റുള്ളവർക്കു വേണ്ടി ചെയ്യേണ്ടവരാണ് അമ്മമാർ അല്ലെങ്കിൽ സ്ത്രീകൾ എന്നാണ് കരുതുന്നത്. പക്ഷേ സ്ത്രീകൾ സ്വാർഥരാവേണ്ടാതായുണ്ട്. സ്വന്തം കാര്യം നോക്കിയാൽ മാത്രമേ ഭർത്താവിന്റെയോ കുഞ്ഞിന്റെയോ കാര്യത്തിൽ ശ്രദ്ധ കൊടുക്കാൻ പറ്റു. അതുകൊണ്ട് തന്നെ സ്വന്തം ആവശ്യങ്ങൾക്ക് മുൻഗണന കൊടുക്കണം. 

ഡോ. നിഹാൽ പരേഖ് എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് സമീറ ഈ വിവരങ്ങൾ പങ്കുവെച്ചത്. 

Content Summary: Sameera Reddy Shares about Parenthood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com