ADVERTISEMENT

മൂത്തോൻ, കുറുപ്പ്, പൊന്നിയൻ സെൽവൻ തുടങ്ങിയ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ട അഭിനേത്രിയാണ് ശോഭിത ധൂലിപാല. തന്റെ കഥാപാത്രങ്ങളെപ്പോലെയാണ് ജീവിതത്തിലെ സ്വഭാവവും എന്നാണ് പലരും കരുതുന്നത്. എന്റെ കഥാപാത്രങ്ങൾ സെക്സി ആയിരിക്കാം, റിസർവ്ഡോ, വളരെ ബോസിയോ ആയി പെരുമാറുന്നുണ്ടാവാം. പക്ഷേ ഞാൻ അങ്ങനെയല്ല. എല്ലാ മനുഷ്യരും അതിനെക്കാളും കൂടുതൽ ആയിരിക്കുമല്ലോ എന്നാണ് ശോഭിത പറയുന്നത്.

'മനുഷ്യർ എല്ലാവരും ഇഡിയറ്റുകളാണ്. വിയർക്കുകയും, വിശക്കുകയും, ടോയ്‌ലറ്റിൽ പോവാൻ തോന്നുകയും ചെയ്യുന്ന സമയങ്ങളുണ്ടല്ലോ. ഒരുപക്ഷേ ആ കാര്യങ്ങൾ ഒരാളെ സെക്സി അല്ലാതാക്കുകയും ചെയ്യും. എന്നാല്‍ ഒരു വ്യക്തിയെ മനുഷ്യനാക്കുന്നതും ഇതേ കാര്യങ്ങളാണ്. പലപ്പോഴും ഒരു ആർടിസ്റ്റിന്റെ കഥാപാത്രം കണ്ട് അയാൾ ആ ക്യാരക്ടറിനെപ്പോലെയാണ് യഥാർഥ ജീവിതത്തിലും എന്നൊരു തോന്നൽ ജനങ്ങളിലുണ്ടാവാറുണ്ട്. പക്ഷേ ഒരിക്കലും അങ്ങനെയായിരിക്കില്ല.' 

Read also: പെണ്ണായി ജീവിക്കാൻ കൊതിച്ചു, ആണിനെപ്പോലെ നടക്കാൻ ഉപദേശം; നൈനികയുടെ അതിജീവനം

'സെക്സിയാണെന്നോ, അട്രാക്റ്റിവ് ആണെന്നോ ഒരാൾ നമ്മളോടു പറയുമ്പോൾ അത് ഒരു അംഗീകാരമാണ്. ആ അഭിനന്ദനങ്ങൾ ഞാൻ ആസ്വദിക്കാറുമുണ്ട്. പക്ഷേ അതിനെക്കാൾ കൂടുതൽ കാര്യങ്ങൾ സിനിമയ്ക്കു നൽകാൻ എനിക്കു കഴിയും. ആ കഴിവുകൾ കാണിക്കാവുന്ന തരത്തിലെ സിനിമകൾ കിട്ടുമെന്നു തന്നെ പ്രതീക്ഷിക്കുന്നു. കരിയറിലെ തുടക്കത്തിലെ പല കഥാപാത്രങ്ങളും സെക്സി ആയിരുന്നില്ല. പക്ഷേ അതൊക്കെ ഞാൻ ആസ്വദിച്ച് ചെയ്ത കഥാപാത്രങ്ങളാണ്'.– ശോഭിത പറഞ്ഞു. ഫിലിം കംപാനിയൻ എന്ന യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് ശോഭിത ഇക്കാര്യങ്ങൾ പങ്കുവച്ചത്.

Read also: ' ഞാനും മക്കളും പൊട്ടിക്കരയുകയായിരുന്നു, അപ്പോൾ തോന്നി ഞാനൊരു മോശം അമ്മയാണെന്ന് ': സമീറ റെഡ്ഡി

Content Summary: Sobhitha Comments on her characters and her real life

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com