ADVERTISEMENT

ഒരു കഥാപാത്രത്തെ പല അഭിനേതാക്കളും പല രീതിയിലാണ് ഉൾക്കൊള്ളുന്നത്. ചിലർ മറ്റു സിനിമകൾ കണ്ട് അതിലേതു പോലെ ചെയ്യാനുള്ള ശ്രമങ്ങൾ നടത്തും, മറ്റുചിലർ ചുറ്റുമുള്ളവരെ കണ്ട് അഭിനയിക്കാൻ ശ്രമിക്കും. വീണ തന്റെ കഥാപാത്രത്തിന്റെ സ്വഭാവങ്ങൾ ഉള്ള ആൾക്കാരെയാണ് ശ്രദ്ധിക്കുന്നത്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ ആസിഫ് അലിയുടെ നായികയായി വന്ന് മലയാളി പ്രേക്ഷകരുടെ മനം കവർന്ന നടിയാണ് വീണാ നന്ദകുമാർ.

വോയിസ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തോടനുബന്ധിച്ച് മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിലാണ് വീണ തന്റെ കരിയറിനെയും സന്തോഷങ്ങളെയും പറ്റി സംസാരിച്ചത്

''ഞാൻ സിനിമാ മേഖലയിലേക്ക് ഇപ്പോൾ കയറി വന്ന ആളാണ്. അതുകൊണ്ട് തന്നെ സിനിമയിലെ ഓരെ കാര്യങ്ങളും പഠിച്ചു വരുന്നതേയുള്ളു. എന്നാൽ സിനിമ എന്താണെന്ന് പഠിക്കേണ്ട കാര്യമില്ല. നമ്മുടെ ജോലി കറക്ടായിട്ട് ചെയ്യുക എന്നതിലാണ് കാര്യം. എന്റെ ജോലി അഭിനയമാണ്. ഒരു ക്യാരക്ടർ കിട്ടുമ്പോൾ അതിനെ എത്രത്തോളം നന്നായി ചെയ്യാൻ പറ്റും എന്നായിരിക്കും എന്റെ ചിന്ത. പൊതുവേ കഥാപാത്രം ചെയ്യുന്നതിനു വേണ്ടി മൂവി റെഫറൻസുകൾ എടുക്കാറില്ല. കൂടെയുള്ളതോ പരിചയക്കാരോ ആയിട്ടുള്ളവരെ ശ്രദ്ധിച്ച് അതിൽ നിന്നാണ് ക്യാരക്ടറിനു വേണ്ട തയാറെടുപ്പുകൾ നടത്തുന്നത്.''-വീണ പറഞ്ഞു

Read also: പരീക്ഷയെഴുതുന്ന അമ്മയ്ക്കു കൂട്ടിരിക്കാൻ ആറ് മാസം പ്രായമുള്ള കുഞ്ഞ്; കുഞ്ഞിനു കൂട്ടായി പൊലീസും

സിനിമയാണ് നിലവിൽ ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം തരുന്നത്. പിന്നെയുള്ള സന്തോഷങ്ങൾ സിനിമ കാണുന്നതും നല്ല ഭക്ഷണം കഴിക്കുന്നതുമാണെന്നും വീണ പറഞ്ഞു. 

Content Summary: Actress Veena Nandakumar talks about Movies and Happiness

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com