ADVERTISEMENT

വെല്ലുവിളികളെ മനക്കരുത്തോടെ നേരിടുമ്പോഴും മിനുവിന്റെ ഉള്ളി‍ൽ ഒരു സങ്കടക്കടലുണ്ട്. കണ്ണീർത്തിരകളെ അതിജീവിച്ചു സന്തോഷ തീരത്തേക്ക് ഈ പെൺകുട്ടിയെ എത്തിക്കാൻ ആര് മുന്നോട്ടുവരും?

കുറവിലങ്ങാട് ദേവമാതാ കോളജിലെ ഒന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയാണു മിനു (21). സ്കൂൾ ബസ് ഡ്രൈവറായ കടുത്തുരുത്തി കെ.എസ്.പുരം കാവുങ്കൽ ബാബുവിന്റെയും മിസിയുടെയും മൂത്തമകൾ. അരയ്ക്കു താഴോട്ടു പൂർണമായും തളർന്നുപോയതിനാൽ‌ പരസഹായമില്ലാതെ ഒരടി പോലും നടക്കാൻ കഴിയില്ല. ജന്മനാ അംഗപരിമിതയായ മിനുവിനെ ഒക്കത്തിരുത്തി കൊണ്ടുപോകുന്നത് അമ്മയാണ്.

കെ.എസ്. പുരത്തു നിന്നു ദേവമാതാ കോളജിൽ എത്തണമെങ്കിൽ ഏകദേശം 13 കിലോമീറ്റർ സഞ്ചരിക്കണം. അമ്മയോടൊപ്പം ഓട്ടോയിലാണു കോളജിലേക്കും തിരിച്ചുമുള്ള യാത്ര. ദിവസവും 600 രൂപയാണ് ഓട്ടോക്കൂലി. വീട്ടിലെ ബുദ്ധിമുട്ടുമൂലം ഇതു താങ്ങാനാവാത്ത സ്ഥിതിയാണ്.

Read also: തന്റെ മൊബൈൽ ഫോൺ മോഷ്ടിച്ച കള്ളനോടു കടുത്ത പ്രണയം, അയാൾ തന്റെ ഹൃദയവും കവർന്നെന്നു യുവതി

പഠനത്തിൽ മിടുക്കിയായ മിനു പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. പന്ത്രണ്ടാം ക്ലാസിലും മികച്ച വിജയം നേടാനായി. പ്രിൻസിപ്പലിന്റെയും അധ്യാപകരുടെയും പ്രത്യേക താൽപര്യത്തിലാണു ദേവമാതാ കോളജിൽ പ്രവേശനം ലഭിച്ചത്. ഒരു ഇലക്ട്രിക് മുച്ചക്ര സ്കൂട്ടർ ലഭിച്ചാൽ തനിയെ യാത്ര ചെയ്യാമെന്നാണു മിനുവിന്റെ പ്രതീക്ഷ. അതിനായി ആരെങ്കിലും സഹായഹസ്തം നീട്ടുമെന്ന പ്രതീക്ഷയിലാണു കുടുംബം.

Content Summary: Collage student struggles due to health issues and financial crisis

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com