ADVERTISEMENT

പലർക്കും വിവാഹം ഒരു സ്വപ്നമാണ്. ചിലർക്കത് പേടി സ്വപ്നവുമായിരുന്നിട്ടുണ്ടാവാം. എന്നാൽ തന്റെ കല്യാണം ഗംഭീരമായിരുന്നെന്നും ഒരുപാട് ആസ്വദിച്ചുവെന്നും ബോളിവുഡ് താരം കാജോള്‍ പറയുന്നു. ''സ്വന്തം വിവാഹം ആസ്വദിക്കാന്‍ എല്ലാ പെൺകുട്ടികൾക്കും പറ്റാറുണ്ടോ എന്ന് എനിക്കറിയില്ല. പക്ഷേ എന്റെ കല്യാണം ഞാൻ അടിച്ചുപൊളിച്ചു. വളരെക്കുറച്ച് ആളുകളെയാണ് അന്ന് ക്ഷണിച്ചത്. ഏകദേശം 50 പേർ കാണുമായിരിക്കും. വളരെ അടുത്ത ബന്ധുക്കൾ മാത്രമുണ്ടായിരുന്ന വളരെ ചെറിയ ചടങ്ങായിരുന്നു. പിന്നെ സോഷ്യൽ മീഡിയയും അന്നില്ലല്ലോ. അതുകൊണ്ട് ഞാൻ വളരെ കംഫർട്ടബിൾ ആയിരുന്നു. ലിപ്സ്റ്റിക് പടർന്നോ, ദുപ്പട്ട തലയിൽ കുരുങ്ങിയോ, മുടി നാശമായോ എന്നൊന്നും ആർക്കും ടെൻഷനില്ലായിരുന്നു.''

''എന്റെ രണ്ട് സഹോദരിമാരാണ് കല്യാണം മുഴുവൻ ഓർഗനൈസ് ചെയ്തത്. പൂക്കൾ, അലങ്കാരങ്ങൾ, ആളുകളെ ക്ഷണിക്കുന്നത് തുടങ്ങി എല്ലാം ചെയ്തത് അവരാണ്. ഒരുപാട് പണികളുള്ളത് കൊണ്ട് അവർ ടെൻഷനിലായിരുന്നു. വീട്ടുകാരെല്ലാവരും ടെൻഷനടിച്ചു. പക്ഷേ ഞാൻ‌ അടിച്ചുപൊളിച്ചു. ആദ്യം തന്നെ മേക്കപ്പ് ചെയ്ത് ഫോട്ടോ എടുക്കാൻ റെഡി ആയി നിന്നു.''- കാജോൾ പൊട്ടിച്ചിരിച്ചുകൊണ്ടാണ് തന്റെ അനുഭവങ്ങൾ പങ്കുവച്ചത്.

''രണ്ട് ആചാരപ്രകാരമാണ് ഞങ്ങളുടെ വിവാഹം നടന്നത്, അജയ്‌യുടെ വിശ്വാസപ്രകാരമുള്ള മഹാരാഷ്ട്രിയൻ വിവാഹവും, പിന്നെ സാധാരണ നമ്മള്‍ ചെയ്യാറുള്ള ഏഴു തവണ വലംവയ്ക്കുന്ന രീതിയിലും. ഇതൊക്കെയായി ഒരുപാട് സമയം എടുക്കുന്നതു കൊണ്ട് തന്നെ ഞാൻ അജയ്‌യോടു പറഞ്ഞുകൊണ്ടേയിരുന്നു, ' ജെയ്, ഒന്നു പെട്ടെന്നാവട്ടെയെന്ന് പൂജാരിയോട് പറയ്, എനിക്ക് ഒരുപാട് നേരം ഇരിക്കാൻ വയ്യ''. മഹാരാഷ്ട്രിയൻ വധുവവായി ഒരുങ്ങിയതും, കുടുംബവും പ്രിയപ്പെട്ടവരും ഒപ്പമുണ്ടായിരുന്നതുമെല്ലാം തന്നെ ഒരുപാട് സന്തോഷിപ്പിച്ചതായും കാജോൾ പറഞ്ഞു. 

കാജോൾ, അജയ് ദേവ്ഗൻImage Credit: instagram/kajol
കാജോൾ, അജയ് ദേവ്ഗൻImage Credit: instagram/kajol

1999ൽ ആണ് സിനിമാ താരം അജയ് ദേവ്ഗണും കാജോളുമായുള്ള വിവാഹം നടന്നത്. ആ സമയത്ത് ഇരുവരും ബോളിവുഡ് സിനിമകളിലെ നിറസാന്നിധ്യമായിരുന്നു. കര്‍ളി ടെയിൽസ് എന്ന യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് തന്റെ വിവാഹത്തെപ്പറ്റിയും അത് എത്രത്തോളം തനിക്ക് ആസ്വദിക്കാൻ കഴിഞ്ഞെന്നും കാജോള്‍ പറഞ്ഞത്.

Read also: ഒന്നും ഓർഡർ ചെയ്തില്ല, എന്നിട്ടും വീടിനു മുന്നിൽ ആമസോൺ പാക്കേജുകളുടെ കൂമ്പാരം, അമ്പരന്ന് യുവതി

Content Summary: Bollywood Actress Kajol shares her Wedding Day experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com