ADVERTISEMENT

ബംഗാളിയിലും ഹിന്ദിയിലും മികച്ച അഭിനയം കാഴ്ചവെച്ച അഭിനേത്രിയാണ് സ്വാസ്തിക മുഖർജി. 40 പിന്നിട്ട തന്റെ ശരീരത്തെപ്പറ്റി സ്വാസ്തിക സോഷ്യൽമീഡിയയിൽ എഴുതിയപ്പോൾ സ്ത്രീകൾ അടക്കി വച്ച ശബ്ദങ്ങള്‍ ഒരുമിച്ചു പുറത്തുവന്നതുപോലെയാണ് പലര്‍ക്കും തോന്നിയത്. ശരീരത്തിലെ മാറ്റങ്ങളും അത് ഉണ്ടാക്കിയേക്കാവുന്ന മാനസിക സംഘർഷങ്ങളും പലരും സംസാരിക്കാറുപോലുമില്ല. എന്നാൽ ശാരീരികവും മാനസികവുമായ മാറ്റങ്ങൾ സ്വാഭാവികമാണെന്നും അതിനെ സ്നേഹിക്കുകയാണ് വേണ്ടതെന്നും പറയുകയായിരുന്നു സ്വാസ്തിക.

40കളിലുള്ള തന്റെ ശരീരത്തിലെ മാറിടത്തെ താൻ സ്നേഹിക്കുന്നെന്നും, 12 മണിക്കൂറിൽ കൂടുതൽ ബ്രാ ധരിക്കുമ്പോൾ ശരീരത്തിലുണ്ടാകുന്ന പാടുകൾ ഹൃദയവേദനയെക്കാൾ അധികനേരം നിൽക്കുമെന്നുമാണ് സ്വാസ്തിക എഴുതിയത്. 15 വർഷങ്ങൾക്കു ശേഷം മുടി നീട്ടി വളർത്തുന്നതിന്റെ സന്തോഷത്തെപ്പറ്റിയും നടി പങ്കുവച്ചു. ബാത് ടവൽ ധരിച്ചുള്ള മിററർ സെൽഫിയാണ് സ്വാസ്തിക പങ്കുവെച്ചത്. മേക്കപ്പ് ഒന്നുമില്ലാത്ത ചർമത്തിൽ സാധാരണയായുള്ള പാടുകളും കാണാം. അത് നോർമലാണെന്നും അസുഖമല്ലെന്നും നടി എഴുതി.

Read also: നാട്ടിലേക്ക് ഒരു സർപ്രൈസ് വിസിറ്റ്; പൊട്ടിക്കരഞ്ഞ് അമ്മയും പെങ്ങളും, വിഡിയോ കണ്ട് കരഞ്ഞുപോയെന്ന് കമന്റുകൾ

swastika
Image Credit: instagram/swastikamukherjee13

തന്റെ ശരീരം എങ്ങനെയാണോ അങ്ങനെതന്നെ ഞാൻ ഇഷ്ടപ്പെടുന്നുവെന്നാണ് സ്വാസ്തിക ജനങ്ങളോടു പറയുന്നത്. ബ്രാ ധരിക്കുന്നതിന്റെ ബുദ്ധിമുട്ടുകളും ശരീരത്തിലെ മാറ്റങ്ങളെപ്പറ്റിയും ഒരുപാട് സ്ത്രീകൾ കമന്റ് ചെയ്തു. തുറന്നു പറ​ഞ്ഞതിനെയും അഭിനയത്തിനെയും പ്രകീർത്തിച്ചുകൊണ്ടാണ് കമന്റുകൾ. താങ്കളെയോർത്ത് അഭിമാനമുണ്ടെന്നും സന്തോഷം തോന്നിയെന്നും പലരും അഭിപ്രായം പറഞ്ഞു. എന്നാൽ അപ്പോഴും മോശം കമന്റുകളും ധാരാളമായി വന്നു. വാക്കുകള്‍ കൊണ്ട് ബലാത്സംഗം ചെയ്യുന്ന രീതിയിലെ കമന്റുകളാണ് വന്നതെന്നും ജീവിതകാലം മുഴുവൻ താൻ ഇത്തരക്കാർക്ക് മറുപടി കൊടുക്കുകയായിരുന്നെന്നും ഇതിനോട് സ്വാസ്തിക പ്രതികരിച്ചു.

Read also: സാരി അണിയിക്കാൻ‍ 2 ലക്ഷം രൂപ; വീട്ടമ്മയിൽനിന്ന് സെലിബ്രിറ്റി സാരി ട്രേപ്പറിലേക്ക്: ഇത് വിജയകഥ

Content Summary: Swastika Mukherjee shares about the changes in her body, faces cyber attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com