സുന്ദരി ആയതുകൊണ്ടല്ല, വീട്ടിലെ അവസ്ഥ മോശമായതുകൊണ്ടാണ് അമ്മ എന്നെ സിനിമയിൽ അഭിനയിക്കാൻ വിട്ടത്: റാണി മുഖർജി
Mail This Article
'അമ്മയാണ് സിനിമയില്‍ അഭിനയിക്കണമെന്ന് പറയുന്നത്, അന്നെനിക്ക് ഒട്ടും താൽപര്യമില്ലായിരുന്നു'. ഇത് പറയുന്നത് റാണി മുഖർജിയാണ്. ആദ്യം ഒന്നു മടിച്ചെങ്കിലും റാണി അഭിനയിച്ചു, സിനിമയിലെ മിന്നും താരമായി മാറി. ഹിന്ദി സിനിമാ ലോകം റാണിയുടെ സിനിമകൾക്കായി കാത്തിരുന്ന കാലമുണ്ടായി. എല്ലാ കഥാപാത്രങ്ങളും റാണിയുടെ കൈകളിൽ സുരക്ഷിതമെന്ന് സംവിധായകരും അഭിനേതാക്കളും പ്രേക്ഷകരുമെല്ലാം ഒരേ സ്വരത്തിൽ പറഞ്ഞു. എന്നാൽ താൻ സിനിമയിലേക്ക് വരുന്നത് വീട്ടിലെ ബുദ്ധിമുട്ടുകൾ കുറയ്ക്കാൻ വേണ്ടിയെന്നാണ് റാണി പറയുന്നത്.
'മകൾ സുന്ദരിയായതുകൊണ്ടല്ല അമ്മ എന്നെ അഭിനയിക്കാൻ വിട്ടത്, വീട്ടിലെ അവസ്ഥ അന്ന് അത്ര നല്ലതായിരുന്നില്ല. കുടുംബത്തിനു വേണ്ടി സമ്പാദിക്കാൻ എനിക്കു കഴിയുമെന്ന് അമ്മയ്ക്കു തോന്നിക്കാണും. അന്ന് അമ്മയുടെ ഒരു സഹോദരി സിനിമയിൽ അഭിനയിക്കുകയായിരുന്നു. സ്വാഭാവികമായും എന്നെ അഭിനയിപ്പിക്കുന്നതിൽ മോശമൊന്നും തോന്നിയിരുന്നില്ല. അന്നത്തെക്കാളും പ്രായവും വിവേകവും ഇപ്പോഴെനിക്കുണ്ട്, തിരിഞ്ഞു നോക്കുമ്പോൾ അമ്മയുടെ അന്നത്തെ അവസ്ഥ എനിക്കു മനസ്സിലാകും. കാരണം അത്ര ബുദ്ധിമുട്ടിലാണ് കുടുംബം മുന്നോട്ടുപോയിരുന്നത്.' റാണി പറയുന്നു.
'ആദ്യത്തെ സിനിമയിൽ അഭിനയിച്ചു നോക്കു, നിനക്ക് ഇഷ്ടമായില്ലെങ്കില്‍ പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാമല്ലോ എന്നാണ് അമ്മ പറഞ്ഞത്. അമ്മ വളരെ കൂളായാണ് അത് പറഞ്ഞത്. പക്ഷേ ഞാൻ സിനിമയിൽ തുടർന്ന് അഭിനയിക്കുന്നില്ലെന്ന് പറഞ്ഞിരുന്നെങ്കിൽ അമ്മ തകര്‍ന്നു പോയേനെ. പിന്നെ ക്യാമറയ്ക്കു മുന്നിൽ എത്തുക എന്നത് വിധി കൂടിയാണ്.'- റാണി മുഖർജി പറഞ്ഞു.
'എന്നെ സംബന്ധിച്ച് സിനിമ എന്റെ അറേഞ്ച്ഡ് മാര്യേജ് ആണ്. ആദ്യം സിനിമയെ വിവാഹം ചെയ്തു, പിന്നെയാണ് ഞാൻ സിനിമയെ പ്രണയിച്ചത്. പിന്നെ അന്ന് അഭിനയിച്ചിരുന്ന പലർക്കും ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഞങ്ങൾക്ക് അഭിനയിക്കുക എന്നല്ലാതെ മറ്റൊരു വഴിയും ഇല്ലായിരുന്നു. അത്രത്തോളം ബുദ്ധമുട്ടിയാണ് അഭിനയിച്ചിരുന്നത്. കാരണം ഈ അവസരം പോയാൽ ഞങ്ങൾക്ക് മറ്റൊന്നില്ലായിരുന്നു. കുടുംബത്തിനു വേണ്ടിയാണ് അഭിനയിച്ചത്.' - ഫിലിം കംപാനിയൻ എന്ന ചാനലിനു നൽകിയ അഭിമുഖത്തിൽ റാണി മുഖർജി പറഞ്ഞു.
Read also: 'വിവാഹം കഴിക്കാനുള്ള മൂഡിലല്ല ഞാൻ', ആളുകൾ പറയുന്ന ചില കാര്യങ്ങൾ വേദനിപ്പിക്കുന്നുവെന്ന് തമന്ന
ഇപ്പോൾ ഭർത്താവിനും മകൾക്കുമൊപ്പം സന്തോഷമായി ജീവിക്കുന്നു എന്ന് റാണി പറയുന്നു. 'അഭിനേത്രി മാത്രമല്ല ഒരു ഹൗസ്‌വൈഫ് കൂടിയാണ് ഞാൻ. വീടും, കുട്ടിയും ഭർത്താവിനെയുമൊക്കെ ശ്രദ്ധിക്കണം. നാൽപ്പതുകളിൽ എത്തിയപ്പോൾ സ്ത്രീ എന്ന നിലയിൽ ഞാൻ ഒരുപാട് മാറി, ഹോർമോണുകളും മാറി. വീട്ടിലിരിക്കാനാണ് ഇപ്പോൾ ഞങ്ങൾക്ക് സന്തോഷം. റാണി പറയുന്നു.
Read also: 'അഞ്ച് മാസം ഗർഭിണിയായിരിക്കുമ്പോഴാണ് എനിക്കെന്റെ കുഞ്ഞിനെ നഷ്ടമാവുന്നത്': റാണി മുഖർജി
Content Summary: Rani Mukerjee Shares about how she started acting in cinema