'എനിക്കൊരു പ്ലാൻ ബി ഉണ്ട്, അതില്ലായിരുന്നെങ്കിൽ വീട്ടുകാർ എന്നെ സിനിമയിലേക്കു വിടില്ലായിരുന്നു...'
Mail This Article
നല്ല സിനിമകളുടെ ഭാഗമായും, നല്ല കഥാപാത്രങ്ങൾ ചെയ്തും ബോളിവുഡിൽ പ്രശ്സ്തി നേടിയ അഭിനേത്രിയാണ് കൃതി സനോൻ. മികച്ച നടിക്കുള്ള ദേശീയ അവാർഡും സ്വന്തമാക്കി. കുടുംബത്തിൽ ആരും സിനിമയുമായി ബന്ധമുള്ളവരായിരുന്നില്ല. അതുകൊണ്ട് തന്നെ സിനിമയിലേക്ക് വരാൻ വീട്ടുകാരെ സമ്മതിപ്പിക്കേണ്ടി വന്നുവെന്ന് കൃതി പറയുന്നു.
'കുട്ടിക്കാലത്ത് വലിയ നാണക്കാരിയായ കുട്ടിയായിരുന്നു ഞാൻ. ഇപ്പോഴും ഏറെക്കുറെ അങ്ങനെ തന്നെയാണ്. ഞാനത് മറച്ചു വയ്ക്കുന്നുവെന്നേ ഉള്ളു. അമ്മയുടെ സാരിയിൽ തൂങ്ങി, മറ്റുള്ളവരുടെ പുറകിൽ ഒളിച്ചാണ് ഞാൻ നിന്നിരുന്നത്. കൂട്ടുകാരുടെ ബർത്ഡേ പാർട്ടികൾക്ക് അമ്മയെയും ഒപ്പം കൂട്ടിയെ ഞാൻ പോയിരുന്നുള്ളു. അതുപോലെ മറ്റുള്ളവരുടെ മുന്നിൽവച്ച് എന്നെ ആരെങ്കിലും വഴക്കു പറഞ്ഞാലും ഞാൻ കരഞ്ഞുപോകാറുണ്ട്. അക്കാര്യത്തിൽ ഇപ്പോഴും മാറ്റമില്ല.'
കോളേജിൽ രണ്ടാം വർഷം പഠിക്കുമ്പോഴാണ് കൃതി ആദ്യമായി ക്യാമറയുടെ മുന്നിൽ അഭിനയിക്കാൻ നിൽക്കുന്നത്. 'പിന്നീട് സിനിമ എന്നൊരു കാര്യം വീട്ടിൽ അവതരിപ്പിച്ചപ്പോഴും ഒരു പ്ലാൻ ബി വേണമെന്ന് വീട്ടുകാർക്ക് നിർബന്ധം ഉണ്ടായിരുന്നു. കാരണം അച്ഛനും അമ്മയും അക്കാദമിക്കലി വളരെ മുന്നിൽ നിന്നവരും ഒരു സ്ഥിര ജോലി ഉള്ളവരുമായിരുന്നു. പിന്നെ സിനിമയിൽ കൈ പിടിച്ചു നടത്തിക്കാന്‍ ആരും ഇല്ലാതിരുന്നതുകൊണ്ടും സ്വാഭാവികമായ ടെൻഷൻ അവർക്ക് ഉണ്ടായിരുന്നു. ഞാൻ ഒരു എൻജിനീയർ ആണ്. സിനിമയില്ലെങ്കിലും ആ ജോലി ചെയ്യാൻ പറ്റുമെന്ന ഉറപ്പ് എനിക്കുണ്ട്. അതുകൊണ്ടാണ് വീട്ടുകാർ സമ്മതിച്ചത്. ബാക്അപ് പ്ലാനില്ലാതെ ആരും ഒന്നും ചെയ്യരുത്' - കൃതി പറയുന്നു.
Read also: പ്രണയത്തിൽ നിന്നു പിന്മാറിയില്ല, യുവതിക്ക് ഉപേക്ഷിക്കേണ്ടി വന്നത് 2484 കോടി രൂപയുടെ കുടുംബസ്വത്ത്
ജീവിതത്തിൽ ഒരുപാട് തവണ നാണിച്ചു പുറകോട്ട് നിന്നിട്ടുണ്ടെങ്കിലും തോറ്റു പിന്മാറുന്ന ഒരാളല്ല താൻ എന്നാണ് കൃതി പറയുന്നത്. ഈയിടെ സ്വന്തമായി ഒരു ബ്യൂട്ടി ബ്രാൻഡും കൃതി തുടങ്ങിയിരുന്നു. എന്നാൽ ഒരു സംരംഭകയാകണമെന്ന് ഒരിക്കലും താൻ ആഗ്രഹിച്ചിരുന്നില്ലെന്നാണ് കൃതി പറയുന്നത്. 'സിനിമയിൽ സൗന്ദര്യത്തിനു വലിയ പങ്കുണ്ട്. ചർമം നന്നായി സൂക്ഷിക്കുന്നത് എനിക്ക് ഇഷ്ടവുമാണ്. അതുകൊണ്ടാണ് സ്വന്തമായി ഒരു ബ്യൂട്ടി ബ്രാൻഡ് തുടങ്ങിയത്.'
Read also: റിലേഷൻഷിപ്പിൽ സമാധാനം ഇല്ലേ? ടോക്സിക് ബന്ധമാണോ നിങ്ങളുടേത്? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
അടുത്ത കാലത്തായി പല താരങ്ങളും ബിസിനസ് രംഗത്തേക്ക് ചുവടുവച്ചിരുന്നു. എന്നാൽ നല്ല സിനിമകളുടെ ഭാഗമായി നിൽക്കുകയും മികച്ച നടിക്കുള്ള ദേശീയ അവാർഡ് ലഭിക്കുകയും ചെയ്ത ഒരാളെന്ന നിലയ്ക്ക് എന്തുകൊണ്ടാണ് ബിസിനസ് കൂടി നോക്കാം എന്നു കരുതിയതെന്നാണ് പലരുടെയും ചോദ്യം. എന്തിന് ഒരു സ്ഥലത്ത് തന്നെ പരിമിതപ്പെട്ടു നിൽക്കണമെന്നാണ് കൃതിയുടെ മറുചോദ്യം. കുട്ടിക്കാലം മുതൽ ആഗ്രഹമെന്തെന്നു ചോദിച്ചാൽ ഏതെങ്കിലും ഒരു ഉത്തരമേ ഉണ്ടാവുള്ളു. എന്തുകൊണ്ടു പല ആഗ്രഹങ്ങൾ ഉണ്ടായിക്കൂടാ എന്നാണ് കൃതി ചോദിക്കുന്നത്. കേളി ടെയിൽസ് എന്ന യുട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് കൃതി ഇക്കാര്യങ്ങൾ പറഞ്ഞത്.
Read also: ഓഫിസിൽ ബോസിന്റെ വിശ്വാസം നേടിയെടുക്കണോ? ഈ മാർഗങ്ങൾ പരീക്ഷിക്കാം
Content Summary: Kriti sanon talks about her plan B in her career