'കാറ്റടിച്ചാൽ നീ പറന്നു പോകും, അയ്യേ ഇതെന്തു കോലം', ഇതൊന്നും തമാശകള്‍ അല്ല; ബോഡി ഷെയിമിങ് മോശമാണേ...
Mail This Article
ചില കാര്യങ്ങൾ നമുക്കു മനസിലാകുകയേയില്ല. ചിലതു മനസിലായാലും "ഓ , ഇതൊക്കെ യെന്ത്? ലെറ്റ് ഇറ്റ് ഗോ" എന്നു കരുതും. ഉദാഹരണത്തിനു; ബോഡി ഷെയ്മിങ്. മോശമെന്നു പറഞ്ഞാൽ വളരെ വളരെ മോശം കാര്യമാണല്ലേ. അതെല്ലാം മറന്നു സഹജീവികളെ അഴകളവുകൾ ആധാരമാക്കി ജഡ്ജ് ചെയ്തു പറയുന്ന വാചകങ്ങൾ അപകടകരമാണ്.
'അയിന്?' പോഡ്‌കാസ്റ്റിലൂടെ അഭിപ്രായങ്ങൾ ചോദിച്ചപ്പോൾ കേട്ട ചില വാചകങ്ങൾ ഇങ്ങിനെയാണ് ;
"അറിയില്ല അതു ബോഡി ഷൈമിങ് ആണോയെന്ന്. പക്ഷേ കുട്ടികാലത്തെ അതു ബാധിച്ചിട്ടുണ്ട്"
"നിറം നോക്കി , നീ കരിയാണ് എന്ന് പറഞ്ഞ കൂട്ടുകാർ ഉണ്ടായിരുന്നു. ആ ഇൻസെക്യൂരിറ്റി ഇതുവരെ മാറിയിട്ടില്ല" എന്നൊക്കെയാണ്.
Read also: റിലേഷൻഷിപ്പിൽ സമാധാനം ഇല്ലേ? ടോക്സിക് ബന്ധമാണോ നിങ്ങളുടേത്? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
2021 ൽ ഫാഷൻ റെവലൂഷൻ ഇന്റർനാഷണൽ എൻ ജി ഓ നടത്തിയ സർവേയിൽ മോഡലുകളുടെ ജീവിതത്തെയും മാനസിക നിലയെയും ജോലിയെയും താളം തെറ്റിച്ച ബോഡി ഷെയ്‌മിങ്ങുകൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. "ഓഹ്, ഇതൊക്കെ സാധാരണമല്ലേ , ഇങ്ങനെ തൊട്ടാവാടിയായാലോ?" എന്നു ന്യായീകരിക്കുന്നവരോട്, ബാഹ്യരൂപം നോക്കി പറയുന്ന തമാശകൾ തമാശകളേ അല്ല എന്ന് ഉറച്ചു പറയണം. എത്ര തേനിൽ ചാലിച്ചാലും വിഷം വിഷം തന്നെയല്ലേ.
Read also: ക്ലാസിലെ ഏക പെൺകുട്ടി, ഡിജിസിഎ ലൈസൻസ് നേടുന്ന ആദ്യ വനിതാ ഡ്രോൺ പൈലറ്റായി 18 കാരി മിടുക്കി
വിശദമായി കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് 'അയിന്?'
Content Summary: Body Shaming hurt people, so it needs to be stopped