ADVERTISEMENT

ബോളിവുഡിൽ കരുത്തുറ്റ അനവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച അഭിനേത്രിയാണ് ഷെഫാലി ഷാ. ബിഗ് സ്ക്രീനിനു പുറത്തും സ്ത്രീകൾക്കും അവരുടെ അവകാശങ്ങൾക്കും സുരക്ഷയ്ക്കും വേണ്ടി നിരന്തരം സംസാരിക്കുന്ന വ്യക്തി കൂടിയാണ്. 

സമൂഹത്തിൽ ആൺകുട്ടികളെ നല്ല രീതിയിൽ വളർത്തണമെന്നാണ് രണ്ട് ആൺമക്കളുള്ള ഷെഫാലിയുടെ അഭിപ്രായം. ഞാനൊരു സെലിബ്രിറ്റി ആണെങ്കിലും അല്ലെങ്കിലും, ആൺകുട്ടികളെ നന്നായി വളർത്തിയാൽ സമൂഹത്തിൽ പെൺകുട്ടികൾ സുരക്ഷിതരായിരിക്കും എന്നാണ് എന്റെ വിശ്വാസം. നിങ്ങളെ മറ്റുള്ളവർ എങ്ങനെ ട്രീറ്റ് ചെയ്യണമെന്നാണോ ആഗ്രഹിക്കുന്നത്, അതേ രീതിയിൽ വേണം നിങ്ങള്‍ മറ്റുള്ളവരോട് പെരുമാറാൻ എന്നാണ് ഞാനെന്റെ മക്കളോട് പറഞ്ഞിട്ടുള്ളത് – ഷെഫാലി പറഞ്ഞു.

shefali-shah-actress
ഷെഫാലി ഷാ. Image Credit: instagram/shefalishahofficial

തന്റെ ജീവിതത്തിലും മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും, എല്ലാ സ്ത്രീകളും ഇങ്ങനെയുള്ള അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ടാവുമെന്നും ഷെഫാലി പറയുന്നു. തീരെ ചെറുപ്പത്തിൽ സ്കൂളിൽ നിന്നും മടങ്ങും വഴി മാർക്കറ്റിൽ വച്ചാണ് മോശം അനുഭവം ഉണ്ടായിട്ടുള്ളത്. അപ്പോള്‍ എനിക്കൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. ഞാൻ കുഞ്ഞാണ്, ഭയന്നും പോയി. ആൾക്കാർ ഒരുപാടുപേർ ചുറ്റും ഉണ്ടായിരുന്നെങ്കിലും ആരും എനിക്കു വേണ്ടി സംസാരിക്കാൻ മുന്നോട്ടു വന്നില്ല.– ന്യൂസ് 18 ചാനലിനു നൽകിയ അഭിമുഖത്തിൽ ഷെഫാലി സംസാരിച്ചു.

English Summary:

Actress Shefali Shah shares about a bad experience happened in her childhood

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com