ഭാഗ്യവും സമ്പത്തും നിലനിൽക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Mail This Article
പണമില്ലാത്തവൻ പിണമെന്നാണല്ലോ ചൊല്ല്. ചിലർ പെട്ടെന്ന് കോടിപതികളാവുന്നതും കോടിപതികൾ കൂപ്പുകുത്തുന്നതുമെല്ലാം കണ്ടിട്ടില്ലേ? ധനലക്ഷ്മിയെ പ്രീതിപ്പെടുത്താനും ആവശ്യത്തിന് ധനം സമ്പാദിക്കാനും നിത്യജീവിതത്തിൽ പാലിക്കേണ്ട 10 കാര്യങ്ങൾ.
1. വീടും പരിസരവും വൃത്തിയായും വെടിപ്പായും സൂക്ഷിക്കുക
2. വെള്ളിയാഴ്ച പണം കടം കൊടുക്കാതിരിക്കാം.
3. ചൊവ്വാഴ്ചയും ശനിയാഴ്ചയും ശുഭകാര്യങ്ങൾ തുടങ്ങരുത്
4. എന്നും സന്ധ്യയ്ക്ക് നിലവിളക്ക് കത്തിച്ച് പ്രാർഥിക്കുക.
5. പണം അലക്ഷ്യമായി സൂക്ഷിക്കുകയോ വലിച്ചെറിയുകയോ ചെയ്യരുത് .
6. സന്ധ്യയ്ക്കുശേഷം പണമിടപാടുകൾ നടത്താതിരിക്കുക.
7. ഭൂമി - സ്വർണ്ണം ഇടപാടുകൾ ഒരു കാരണവശാലും വെള്ളിയാഴ്ച നടത്തരുത്.
8. അവനവന്റെ കഴിവിനനുസരിച്ച് അർഹിക്കുന്നവർക്ക് ദാനധർമങ്ങൾ ചെയ്യുക.
9. പ്രാർഥന ഒരു ശീലമാക്കുക
10. ധനധാന്യ സൗഭാഗ്യകാരകനായ വ്യാഴഗ്രഹത്തിന്റെ അധിദേവത ഭഗവാൻ മഹാവിഷ്ണുവാണ് . ഭഗവാന് പ്രധാനമായ വ്യാഴാഴ്ചകളിൽ വ്രതം അനുഷ്ഠിച്ചു പ്രാർഥിക്കുന്നത് സാമ്പത്തിക ദുരിതങ്ങളിൽ നിന്ന് കരകയറാൻ സഹായകമാകും എന്നാണ് വിശ്വാസം.