ADVERTISEMENT

ചിലർക്ക് ജീവിതത്തിൽ എപ്പോഴും ഭാഗ്യത്തിന്റെ പിന്തുണയുണ്ടാകും. അവർ എല്ലാ കാര്യങ്ങളിലും വിജയിക്കുകയും ചെയ്യും. എന്നാൽ മറ്റു ചിലർക്ക് അങ്ങനെയൊരു ഭാഗ്യം ഇല്ലാതെ പോകാനും സാധ്യതയുണ്ട്. ഒന്നിച്ചു പഠിച്ച പലരും ഉന്നത നിലയിലെത്തുമ്പോൾ ചിലർക്ക് അത് സാധ്യമാകാതെ പോകുന്നതും ഇതേ ഭാഗ്യദോഷം കൊണ്ടാകാം. പഠിക്കാൻ മിടുക്കരല്ലാത്തവരും ഭാഗ്യം കൊണ്ട് വലിയ നേട്ടങ്ങൾ കൈവരിക്കാറുണ്ട്. 

ഭാഗ്യദോഷം തീര്‍ക്കാന്‍ പല വഴികളും നാം തേടാറുണ്ട്. പ്രാർത്ഥനകളും വഴിപാടുകളുമൊക്കെ പരിഹാരമായി പലരും ചെയ്യാറുണ്ട്. ഇത്തരത്തിൽ ദൗര്‍ഭാഗ്യം നീങ്ങി ഭാഗ്യം കൈവരിക്കാന്‍  ഭാഗ്യസൂക്ത പുഷ്പാഞ്ജലി ദേവീക്ഷേത്രത്തിൽ നടത്തുന്നത് നല്ലതാണ്. വീട്ടിലെയും ഓഫീസിലെയുമൊക്കെ നെഗറ്റീവ് എനർജി  നീക്കി പൊസറ്റീവ് എനര്‍ജി നിറയ്ക്കാൻ ഉപ്പ് നല്ലതാണ്. കുറച്ച് കല്ലുപ്പ് മുറിയുടെ കിഴക്കേ മൂലയില്‍ വയ്ക്കുന്നതിലൂടെ ആ മുറിയിലെ നെഗറ്റീവ് എനർജി നീക്കാന്‍ സാധിക്കും. ഉപ്പ് ഒരു പാത്രത്തില്‍ വയ്ക്കുക. ഈ ഉപ്പ് അലിഞ്ഞു തുടങ്ങിയാൽ എടുത്തുകളയുകയും പുതിയത് അതേ സ്ഥാനത്ത് വീണ്ടും നിറയ്ക്കുകയും വേണം.

ചന്ദനത്തിരി പുകയ്ക്കുന്നതും ദൗര്‍ഭാഗ്യത്തെ അകറ്റും.1, 3, 5,7 എന്നിങ്ങനെ വരുന്ന സംഖ്യയിൽ ചന്ദനത്തിരികൾ കത്തിക്കുന്നത് ദൗര്‍ഭാഗ്യം നീക്കാന്‍ മാത്രമല്ല ഐശ്വര്യമുണ്ടാകാനും നല്ലതാണ്. ചരടില്‍ കോര്‍ത്ത് താക്കോൽ കയ്യിൽ വയ്ക്കുന്നത് ദൗര്‍ഭാഗ്യം അകറ്റുമെന്നും മൂന്നു താക്കോലുകൾ ഒന്നിച്ചു സൂക്ഷിക്കുന്നതിലൂടെ ധനം, ആരോഗ്യം, പ്രണയം എന്നിങ്ങനെ മൂന്നു വാതിലുകള്‍ തുറക്കുമെന്നുമാണ് വിശ്വാസം.

വീട്ടിലെ അക്വേറിയത്തില്‍ ഗോള്‍ഡ് ഫിഷുണ്ടാകുന്നത് ദൗര്‍ഭാഗ്യം ഇല്ലാതാക്കി സൗഭാഗ്യം കൊണ്ടു വരാന്‍ നല്ലതാണ്. എട്ടു ഗോള്‍ഡ് ഫിഷും ഒരു കറുത്ത മത്സ്യവും കൂടി ഇതൊടൊപ്പം വേണം. മനക്ലേശവും സമ്മർദ്ദവും കുറയ്ക്കാനും അക്വേറിയം ഉപകരിക്കും. വീടിന്റെ വടക്ക് കിഴക്കേ മൂലയിൽ ഒരു ബൗളിൽ താമര നട്ടുവളർത്തുന്നതും ഭാഗ്യം ഉണ്ടാകാൻ നല്ലതാണ്. കുബേര മൂലയിൽ താമര വളർത്തുന്നത് വീടിന് ഐശ്വര്യം നൽകും.

ഭാഗ്യദോഷത്തിന് പരിഹാരമായി രത്നങ്ങളും ധരിക്കാവുന്നതാണ്. ഭാഗ്യാധിപനായ ഗ്രഹത്തിന് ബലക്കുറവുണ്ടെങ്കിൽ അതിനെ ബലപ്പെടുത്തുന്നത് ഭാഗ്യവർദ്ധനവ് നൽകും. ജാതകപ്രകാരമുള്ള ദോഷങ്ങൾക്ക് പരിഹാരം ചെയ്യുന്നതും ഉത്തമമാണ്.

English Summary:

How to Attract Luck and Prosperity in 5 Easy Steps

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com