ADVERTISEMENT

അമാവാസി അഥവാ കറുത്തവാവ് കഴിഞ്ഞു മൂന്നാമത്തെ ദിവസമാണ് തൃതീയ അഥവാ മൂന്നാം പിറ. ഈ ദിവസം രാത്രിയിൽ ചന്ദ്രനെ കാണുന്നത് വലിയ നേട്ടങ്ങൾക്ക് കാരണമാകും. എത്ര തന്നെ ആഗ്രഹിച്ചാലും ഈ ദിവസം ചന്ദ്രനെ കാണുക എന്നത് വലിയ ഭാഗ്യം തന്നെയാണ് സാക്ഷാൽ പരമശിവൻ അനുഗ്രഹിച്ചാൽ മാത്രമാണ് ഈ ദിവസം ചന്ദ്രനെ കാണാൻ സാധിക്കുക എന്നാണ് വിശ്വാസം. പരമേശ്വരൻ തലയിൽ ചൂടിയിരിക്കുന്നത്  മൂന്നാം പിറ ചന്ദ്രനെയാണ്.

തൃതീയ ദിവസം ചന്ദ്രനെ കാണാൻ സാധിച്ചാൽ അത് ഭഗവൽ കടാക്ഷം ആയി കണക്കാക്കാം കൈകൾ കൂപ്പി ഭഗവാനോട് ആ നേരം അപേക്ഷിക്കുന്ന കാര്യങ്ങൾ ഭഗവാൻ അനുഗ്രഹിച്ച് തരും എന്നും വിശ്വസിക്കപ്പെടുന്നു. ഒപ്പം ഭഗവാനോട് നന്ദി പറയുകയും ആകാം. സാമ്പത്തിക നേട്ടവും ഐശ്വര്യവും ഒക്കെ ലഭിക്കുന്നതിനോടൊപ്പം പൂർവ ജന്മ കർമഫലം ആയിട്ടുള്ള പാപങ്ങളിൽ നിന്ന് മോചനം ലഭിക്കുകയും ചെയ്യും.

2024 ഓഗസ്റ്റ് 07ന്  രാത്രിയിലാണ് കർക്കടകത്തിലെ മൂന്നാംപിറ. തുടർച്ചയായി ഇത് കാണുക മഹാഭാഗ്യം ആയാണ് കണക്കാക്കുന്നത്. ഏറ്റവും ചുരുങ്ങിയത് അഞ്ചു പ്രാവശ്യം എങ്കിലും കാണാൻ കഴിഞ്ഞാൽ ഏതു കുചേലനും കുബേരനായി മാറും എന്നാണ് വിശ്വാസം. ഓം നമ:ശിവായ, ഓം ചന്ദ്രശേഖരായ നമ:, ഓം ശശിധരായ നമ:, ഓം ചന്ദ്ര കലാധരായ നമ: എന്നിങ്ങനെ പ്രാർഥിക്കുന്നത് ഉത്തമമാണ്. 

ലേഖകൻ

Dr. P. B. Rajesh
Rama Nivas, Poovathum parambil
Near ESI Dispensary, Eloor East
Udyogamandal P.O, Ernakulam 683501
email : rajeshastro1963@gmail.com
Phone : 9846033337

English Summary:

How Tritiya Moon Sighting Can Transform Your Fortune

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com