ADVERTISEMENT

അശ്വതി: കാര്യകാരണങ്ങൾ മനസ്സിലാക്കി പെരുമാറുന്നതു വഴി കാര്യവിജയം നേടാനാകും. വിദ്യാർഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ഉദരരോഗത്തിന് സാധ്യത. ആഹാരകാര്യങ്ങളിൽ ശ്രദ്ധിക്കുക. ശത്രുശല്യം കൂടും. അനാവശ്യ യാത്രകൾ ചെയ്യേണ്ടി വരും. യാത്രകൾ കഴിവതും കുറയ്ക്കുക. 

ഭരണി: ആഡംബരവസ്തുക്കൾക്കായി പണം ധൂർത്തടിക്കും. സാമ്പത്തിക നേട്ടമുണ്ടാകുന്ന കാലമാണെങ്കിലും രോഗ ക്ലേശങ്ങൾ അലട്ടും. യാത്രകളിൽ ശ്രദ്ധ വേണം. വിചാരിക്കുന്ന കാര്യങ്ങൾ നടക്കാൻ കാലതാമസം നേരിടും. വിദ്യാർഥികൾ തന്നിഷ്ടം പ്രവർത്തിക്കരുത്. യുക്തിപൂർവമുള്ള സമീപനം ഗുണം ചെയ്യും.

കാർത്തിക: ഉന്നത വ്യക്തികളുമായുള്ള സൗഹൃദം ജീവിതത്തിൽ ഗുണാനുഭവങ്ങൾ കൊണ്ടു വരും. അനാരോഗ്യത്താൽ ഏറ്റെടുത്ത പ്രവർത്തികൾ സമയബന്ധിതമായി തീർക്കുവാൻ സാധിക്കാതെ വരും. സ്ഥാനചലനത്തിന് സാധ്യത കാണുന്നു. പാർട്നർഷിപ്പ് ബിസിനസിൽ നിന്നും പിൻമാറും. മാതാവിന്റെ ആരോഗ്യകാര്യത്തിൽ പ്രത്യേക ശ്രദ്ധ വേണം.

രോഹിണി: പ്രയാസങ്ങളെ മനസ്സിന്റെ കരുത്തിൽ അതിജീവിക്കും. വിദ്യാർഥികൾ അലസത വെടിയണം. ബിസിനസ് നല്ല രീതിയിൽ നടക്കുമെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടിന് അയവു വരില്ല. അനാവശ്യ കാര്യങ്ങൾക്കായി അലച്ചിലുകൾ ഉണ്ടാകും. ഏഷണികളിൽ വീണ് മന:സുഖം നഷ്ടപ്പെടുത്താതിരിക്കുക.

മകയിരം: സ്വന്തം ചുമതലകൾ മറന്ന് പ്രവർത്തിക്കുന്നതിനാൽ കഷ്ടനഷ്ടങ്ങൾ വന്നു ചേരും. കഷ്ടപ്പെട്ട് സമ്പാദിച്ച പണം മുൻപിൻ നോക്കാതെയുള്ള തീരുമാനത്താൽ നഷ്ടപ്പെടാൻ സാധ്യത. വാഹനങ്ങൾക്ക് പണം ചെലവാകും. മാതാപിതാക്കളുടെ സന്തോഷത്തിനു വേണ്ടി സമയം കണ്ടെത്തണം. സൗഹൃദങ്ങൾ മനസ്സിനെ ഉണർത്തും.

തിരുവാതിര: ധാരാളം യാത്രകൾ ചെയ്യേണ്ടതായി വരും. പ്രവർത്തന മേഖല വർധിപ്പിക്കുവാൻ നിർബന്ധിതനാകും. സുഹൃത്തുക്കളുടെ സഹായം അത്യാവശ്യഘട്ടത്തിൽ ഉപകരിക്കും. പ്രണയ ബന്ധത്തിൽ വിള്ളൽ വീഴാൻ സാധ്യത. ഏതു വിഷയത്തേയും സന്തുലിത മനോഭാവത്തോടു കൂടി അതിജീവിക്കാനുള്ള ആത്മവിശ്വാസം ആർജിക്കും.

പുണർതം: നന്നായി ചിന്തിച്ചു മാത്രം പ്രധാനപ്പെട്ട തീരുമാനങ്ങൾ കൈക്കൊള്ളുക. മക്കൾക്ക് വേണ്ടി ധാരാളം പണം ചെലവഴിക്കും. മുതർന്നവരുമായി അഭിപ്രായ വ്യത്യാസത്തിന് സാധ്യത. ബന്ധങ്ങൾ വിട്ടുവീഴ്ചാ മനോഭാവത്താൽ കൂടുതൽ ദൃഢമാക്കാൻ ശ്രമിക്കുക. വസ്തു തർക്കത്തിന് ശാശ്വത പരിഹാരം കണ്ടെത്തും.

പൂയം: ജോലിഭാരം വർധിക്കും. കഷ്ടപ്പെടുന്നതിനനുസരിച്ചുള്ള മെച്ചം ജീവിതത്തിൽ ദൃശ്യമാകില്ല. അരോഗ്യ കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണം. ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുക്കാതെ നോക്കണം പുണ്യയാത്രകളോ ഉല്ലാസയാത്രകളോ ചെയ്യാൻ സമയം കണ്ടെത്തണം.

ആയില്യം: ഉദ്ദേശിച്ച കാര്യങ്ങൾ നടപ്പിൽ വരുത്തുവാൻ നല്ല പരിശ്രമം വേണ്ടി വരും. വീട് പണിയുന്നവർ അല്ലറ ചില്ലറ തടസ്സങ്ങളിലൂടെ കടന്നു പോകും. വിദ്യാർഥികൾക്ക് ഉദാസീന മനോഭാവവും ഉപേക്ഷാ മന:സ്ഥിതിയും ഉണ്ടാകും. സ്വജനങ്ങളിൽ നിന്നും വിപരീത പ്രതികരണങ്ങൾ വന്നു ചേരും. ആരോഗ്യ ശ്രദ്ധ വേണം.

മകം: ആവശ്യമില്ലാത്ത ഭയവും മന:പ്രയാസവും അനുഭവിക്കും. നന്നായി ഈശ്വര പ്രാർഥന ചെയ്യുക. വിദ്യാർഥികൾക്ക് സമയം അത്ര നല്ലതല്ല. ഏതു കാര്യത്തിനും കാലതാമസം നേരിടും. വാക്കുതർക്കങ്ങൾ പരിഹരിക്കുവാൻ മുന്നിട്ടിറങ്ങി അപകീർത്തി നേടാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധയോടെ വർത്തിക്കുക.

പൂരം: സമയപരിധിക്കുള്ളിൽ കാര്യങ്ങൾ ചെയ്തു തീർക്കുവാൻ കഴിയാതെ വരുന്നതിനാൽ മേലുദ്യോഗസ്ഥരുടെ ശാസന ഏൽക്കേണ്ടതായി വരും. സുഹൃത്തുക്കളുമായി ഭിന്നതയിലാവാതെ നോക്കണം. വിവാഹാദി കാര്യങ്ങളിൽ മാതാപിതാക്കളുടെയും മുതിർന്നവരുടെയും അഭിപ്രാ യത്താൽ തീരുമാനം കൈക്കൊള്ളണം.

ഉത്രം: നീതിക്ക് നിരക്കാത്ത കാര്യങ്ങൾ കാണുമ്പോൾ പ്രതികരിക്കും. ആരോഗ്യ കാര്യത്തിൽ എടുക്കുന്ന ചില തീരുമാനങ്ങൾ ഗുണം ചെയ്യും ഈശ്വരാധീനം എല്ലാ രംഗത്തും ഗുണം ചെയ്യും. വിലപിടിപ്പുള്ള രേഖകൾ നഷ്ടപ്പെടാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം. പകർച്ച വ്യാധികൾ പിടിപെടാതെ നോക്കണം.

അത്തം: ഗുരുജനങ്ങളുടെ അനുഗ്രഹം ലഭിക്കും. പഴയ സുഹൃത്ബന്ധങ്ങൾ പുതുക്കും. ബിസിനസിൽ പുരോഗതി ദൃശ്യമാകും. വിവാഹകാര്യത്തിൽ തീരുമാനമാകും. കുടുംബാംഗങ്ങളോടൊത്തുള്ള യാത്രകൾക്ക് സമയം കണ്ടെത്തും. കടബാധ്യതകൾ തീർക്കും ഈശ്വര ചിന്ത കൂടുന്നതാണ്. കരാറു ജോലികളിൽ നിന്നും നല്ല പുരോഗതി ഉണ്ടാകും.

ചിത്തിര: സ്വന്തമായി വ്യവസായത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് വരുമാനത്തിൽ വർധനവ് ഉണ്ടാകും. കീഴ് ജീവനക്കാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി പ്രവർത്തിക്കുന്നതിനാൽ എല്ലാവരുടെയും സ്നേഹാദരങ്ങൾ ഏറ്റുവാങ്ങും. ആരോഗ്യ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. ദീർഘദൂരയാത്ര ചെയ്യേണ്ടതായി വരും, വളരെ ശ്രദ്ധയോടെ വേണം.

ചോതി: കർമമേഖലയിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കുന്നത് സാമ്പത്തിക നേട്ടം ഉണ്ടാക്കും. മേലധികാരികളുടെ സഹായത്താൽ ഉയർച്ച ഉണ്ടാകും. സാമ്പത്തിക ബാധ്യതകൾ മറികടക്കാൻ വേണ്ട തീരുമാനങ്ങൾ കൈക്കൊള്ളും. ശത്രുക്കളുടെ മേൽ വിജയം വരിക്കും. ആരാധനാലയങ്ങൾ സന്ദർശിക്കും. ആധ്യാത്മിക കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും.

വിശാഖം: വ്യാപാര മേഖലയിൽ പുരോഗതി ഉണ്ടാകും അലസതയും ഉദാസീന മനോഭാവവും പ്രശ്നങ്ങൾ ക്ഷണിച്ചു വരുത്തും. അനാവശ്യ വാക്കു തർക്കം മാനസികാസ്വാസ്ഥ്യം വർധിപ്പിക്കും. മേലധികാരികളുടെ സഹായം അത്യാവശ്യ ഘട്ടങ്ങളിൽ ഗുണകരമാകും. അറിയാതെ ചെയ്തു പോയ അബദ്ധങ്ങൾ തിരുത്തുവാനും പ്രായശ്ചിത്തം ചെയ്യുവാനും യോഗമുണ്ട്.

അനിഴം: പുത്രൻമാരുടെ അഭിവൃദ്ധിയിൽ ആഹ്ലാദിക്കും. കോപം നിയന്ത്രണ വിധേയമാക്കണം. കുടുംബ ക്ഷേത്രത്തിലെ പൂജകളിലും മറ്റും പങ്കെടുക്കും. രാഷ്ട്രീയക്കാർ ആസൂത്രണ മികവിനാൽ പ്രശംസിക്കപ്പെടും. വാക്കു തർക്കങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കണം. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം.

തൃക്കേട്ട: പ്രവർത്തനരംഗങ്ങളിൽ കാര്യക്ഷമത പ്രകടിപ്പിക്കും. സാമ്പത്തികമായി പുരോഗതി ഉണ്ടാകും. ഭവന നിർമ്മാണം തുടങ്ങും. ദൃശ്യമാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് അംഗീകാരം ലഭിക്കും. ഉദ്യോഗാർഥികളെ നല്ല അവസരങ്ങൾ തേടിയെത്തും. അപരിചിതരുമായുള്ള ആത്മബന്ധത്തിൽ നിന്നും അബദ്ധങ്ങൾ വന്നു ചേരും.

മൂലം: വിപരീത സാഹചര്യങ്ങളെ അഭിമുഖീകരിക്കേണ്ടി വരും. ശുഭാപ്തിവിശ്വാസം വിട്ടുകളയരുത്. വ്യാപാരത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ട കാലമാണ്. ചതിപ്രയോഗത്തിൽ വീണു പോകരുത്. വിദ്യാർഥികൾ അലസത വെടിയണം. തടസ്സങ്ങളെ അതിജീവിക്കുവാനുള്ള കരുത്ത് നേടിയെടുക്കുക.

പൂരാടം: ഉത്തരവാദിത്വപരമായ പെരുമാറ്റം ചിലപ്പോഴെങ്കിലും കൈമോശം വന്നേക്കാം. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. പകർച്ചവ്യാധികൾ പിടിപെടാതെ നോക്കണം. പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിന് ഭാര്യയുടെ തന്മയത്വത്തോടെയുള്ള സമീപനം സഹായിക്കും. വിശേഷപ്പെട്ട ദേവാലയ ദർശനം നടത്തി മുടങ്ങി കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും.

ഉത്രാടം: ദമ്പതിമാർക്കിടയിൽ മത്സര മനോഭാവം ഉടലെടുക്കാൻ സാധ്യത. വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം. മുൻപിൻ നോക്കാതെ വേഗത്തിൽ തീരുമാനം കൈക്കൊള്ളരുത്. വ്യാപാരത്തിൽ അലസത വെടിഞ്ഞ് കൂടുതൽ ശ്രദ്ധ പുലർത്തുക. അനാവശ്യ ചെലവ് നിയന്ത്രണ വിധേയമാക്കണം. യാത്രകൾ കരുതലോടെ ചെയ്യുക. കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ ശ്രദ്ധിക്കുക.

തിരുവോണം: ഭയം മനസ്സിനെ പിടികൂടും. ശാരീരിക അസ്വസ്ഥതകൾ അലട്ടും. നിസ്സാര കാര്യങ്ങൾക്കു പോലും കലഹിക്കുന്ന സ്വഭാവം പ്രകടിപ്പിക്കും. കൂടുതൽ സമയം ജപം ചെയ്യുക. ഉന്നത വ്യക്തികളുമായുള്ള സൗഹൃദം പ്രയോജനപ്പെടുത്തും. ഭക്ഷണത്തിലെ ശ്രദ്ധക്കുറവ് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും. വീഴ്ച, ചതവ് ഇവ വരാതെ നോക്കണം.

അവിട്ടം: ശത്രുശല്യം വർധിക്കും. നയപരമായ തീരുമാനങ്ങളിലൂടെ ഏവരുടെയും പ്രശംസ നേടും. വിദ്യാഭ്യാസകാര്യങ്ങളിൽ തടസ്സം അനുഭവപ്പെടും. ജോലിയുടെ ഉത്തരവാദിത്വത്തിൽ നിന്നുള്ള മാനസ്സിക സംഘർഷം ഏറും. സ്ത്രീകൾ മൂലം അപമാനം കേൾക്കാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക.

ചതയം: കഷ്ടപ്പാടുകൾ ഉണ്ടാകുമെങ്കിലും കുടുംബാന്തരീഷം സന്തോഷപ്രദമായിരിക്കും. ബന്ധുക്കളുടെ വീടുകൾ സന്ദർശിക്കും. സുഹൃത്ബന്ധങ്ങൾ ശരിയായ വഴിക്കല്ലെന്ന് മനസ്സിലാക്കി അതിൽ നിന്ന് പിൻമാറും. എല്ലാ കാര്യത്തിലും വളരെ അലോചിച്ച് തീരുമാനം കൈക്കൊള്ളണം.

പൂരൂരുട്ടാതി: തർക്കങ്ങൾ പരിഹരിക്കുന്നതിനായി ഇടനില നിൽക്കരുത്. അപമാനിതരാകാൻ സാധ്യതയുണ്ട്. കീഴ്ജീവനക്കാരുമായി വാക്കു തർക്കത്തിൽ ഏർപ്പെടരുത്. അമിതവിശ്വാസത്താൽ പ്രശ്നങ്ങൾ ക്ഷണിച്ചു വരുത്തും. നേട്ടങ്ങൾ കൈവരിക്കാൻ കുറച്ച് കാലതാമസം വരുമെങ്കിലും അവസരങ്ങൾ നഷ്ടപ്പെടുത്തരുത്. ദേവാലയങ്ങൾ സന്ദർശിക്കും.

ഉത്തൃട്ടാതി: ശത്രുക്കളുടെ നീക്കങ്ങൾ മുൻപേ അറിഞ്ഞ് പ്രവർത്തിക്കുന്നതിനാൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാവില്ല. വർധിച്ചു വരുന്ന ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും. ദമ്പതികൾ പരസ്പരം മനസ്സിലാക്കി പ്രവർത്തിക്കും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം വന്നു ചേരുമെങ്കിലും തടസ്സം വരാതിരിക്കാൻ ഈശ്വര പ്രാർഥന ചെയ്യണം.

രേവതി: മാന്യത വിട്ട് സംസാരിക്കുകയും പെരുമാറുകയും ചെയ്യരുത്. മേലുദ്യോഗസ്ഥരുമായുള്ള ബന്ധം മെച്ചപ്പെടുത്തണം. അർപ്പണബോധവും കഠിനാധ്വാനവും ഉയർച്ച നൽകും. ഈശ്വര പ്രാർഥന വഴി എല്ലാത്തരം നിക്ഷോധാത്മതകളും ഇല്ലാതാക്കാൻ കഴിയും. അഗ്നി, ആയുധം എന്നിവ ഉപയോഗിക്കുമ്പോൾ കൂടുതൽ ശ്രദ്ധയും സൂക്ഷ്മതയും വേണം

ജ്യോതിഷി പ്രഭാസീന സി.പി.
ഹരിശ്രീ
പി ഒ മമ്പറം
വഴി: പിണറായി
കണ്ണൂർ ജില്ല
ഫോ: 9961442256
Email ID : prabhaseenacp@gmail.com

English Summary:

Monthly Star Prediction by Prabhaseena C P

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com