ഭാഗ്യത്തെ കൈപ്പിടിയിലൊതുക്കണോ? അറിഞ്ഞു ധരിക്കാം ഈ നിറങ്ങൾ
Mail This Article
നിറങ്ങൾ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. ഓരോരുത്തർക്കും ഓരോ നിറങ്ങളോടാണ് ഇഷ്ടം .ഓരോ രാശിക്കാര്‍ക്കും ഓരോ ഭാഗ്യ നിറങ്ങളുണ്ട് .സൂര്യരാശിപ്രകാരം നിത്യവും ഈ നിറത്തിലുള്ള വസ്ത്രമോ ആഭരണമോ മറ്റു വസ്തുക്കളോ ഉപയോഗിച്ചാൽ അത് ജീവിതത്തിൽ പല മാറ്റങ്ങളും കൊണ്ടുവരുമെന്നാണ് വിശ്വാസം . അപ്രതീക്ഷിത ഭാഗ്യവും സാമ്പത്തികലാഭവും ഈ മാറ്റങ്ങളിൽ ഉൾപ്പെടുന്നു. രാശിയനുസരിച്ച് ഓരോരുത്തരുടെയും സ്വഭാവവും ഭാഗ്യദായകങ്ങളും വ്യത്യസ്തമായിരിക്കും. സൂര്യ രാശിപ്രകാരം ഓരോരുത്തര്‍ക്കും അനുയോജ്യമായ നിറങ്ങളേതാണെന്നറിയാം. ഏത് പ്രതിസന്ധി ഘട്ടവും തരണം ചെയ്യാൻ ഭാഗ്യ നിറം സഹായകമാകും.
മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): മേടം രാശിക്കാർ പൊതുവെ ശാന്തരും ആദര്‍ശവാദികളും സത്യസന്ധരും നിഷ്‌കളങ്കരുമായിരിക്കും . ഈ രാശിക്കാര്‍ക്ക് ഭാഗ്യം വർധിപ്പിക്കാന്‍ സഹായിക്കുന്ന നിറങ്ങൾ കടും ചുവപ്പും നീലയുമാണ്
ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): ഇടവം രാശിക്കാർ വിശ്വസനീയരും പ്രായോഗിക ബുദ്ധിയുള്ളവരും ഭോഗാസക്തി നിറഞ്ഞവരും ആയിരിക്കും .ഇളം തവിട്ട്, പച്ച, ക്രീം എന്നീ നിറങ്ങൾ ഈ രാശിക്കാർക്ക് ഭാഗ്യാനുഭവങ്ങൾ പ്രദാനം ചെയ്യുന്നു.
മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): ബുദ്ധിപരമായി പെട്ടെന്ന് തീരുമാനങ്ങൾ എടുക്കുന്നവരാണ് ഇക്കൂട്ടർ .സ്വഭാവത്തിലുള്ള വ്യതിയാനങ്ങൾ ഇവരുടെ കൂടെപ്പിറപ്പാണ്. എപ്പോൾ എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാവില്ല. ഇളം മഞ്ഞ, ഇളം പച്ച എന്നീ നിറങ്ങൾ ഭാഗ്യദായകങ്ങളാണ്.
കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): പെട്ടെന്ന് വികാരാധീനനാവുന്നവരും ലോലഹൃദയരുമാണ് ഇക്കൂട്ടർ. ഈ രാശിക്കാര്‍ക്ക് ഭാഗ്യം വർധിപ്പിക്കാന്‍ സഹായിക്കുന്ന നിറങ്ങൾ പർപ്പിൾ, ഇളം നീല എന്നിവയാണ്.
ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): സ്നേഹിക്കപ്പെടാനും അംഗീകരിക്കപ്പെടാനും അങ്ങേയറ്റം ആഗ്രഹിക്കുന്ന വ്യക്തിത്വത്തിന് ഉടമകളാണ് ഇക്കൂട്ടർ. പെട്ടന്ന് ദേഷ്യപ്പെടുന്ന ഇക്കൂട്ടർ നിഗൂഢസ്വഭാവം കാത്തുസൂക്ഷിക്കുന്നവരായിരിക്കും . സ്വർണ നിറം, ഓറഞ്ച്, ഇളം ചുവപ്പ് എന്നിവ ഈ രാശിക്കാരുടെ ഭാഗ്യവും സാമ്പത്തിക സ്ഥിതിയും വർധിപ്പിക്കുന്നു.
കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): കഠിനപരിശ്രമികളാണ് ഇക്കൂട്ടർ.അനാവശ്യ ഉൽക്കണ്ഠകളും നാണവും ചിലപ്പോഴൊക്കെ ഇവരുടെ ശ്രമങ്ങളെ ഫലമില്ലാതാക്കാറുണ്ട്. കന്നിരാശിക്കാര്‍ക്ക് ഭാഗ്യ നിറം പച്ചയാണ്. പൊതുവെ കടും നിറങ്ങള്‍ ഇക്കൂട്ടർക്ക് ഭാഗ്യം പ്രദാനം ചെയ്യും
തുലാം രാശി (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): ഈ രാശിക്കാർ സൗമ്യ സ്വഭാവം പ്രകടിപ്പിക്കുന്നവരും ദയാലുക്കളുമായിരിക്കും . സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യാൻ മടി കാണിക്കാത്തവരുമാണിവർ. പിങ്ക് നിറം ഈ രാശിക്കാർക്ക് ഭാഗ്യം പ്രദാനം ചെയ്യുന്നു.
വൃശ്‌ചികം രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): മറ്റുള്ളവർ തന്നെക്കുറിച്ചു എന്ത് വിചാരിക്കും എന്ന് ആകുലതപ്പെടുന്നവരാണ് ഇക്കൂട്ടർ. സമൂഹത്തിൽ നല്ല പേരെടുക്കാൻ എപ്പോഴും ശ്രമിക്കുന്നവരുമായിരിക്കും. വൈൻ റെഡ്, മെറൂൺ എന്നീ നിറങ്ങൾ ഇക്കൂട്ടർക്ക് ഭാഗ്യനിറങ്ങളാണ്.
ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): സൗഹൃദസ്വഭാവമുള്ളവരും സ്വന്തമായി തീരുമാനവുമുള്ളവരായിരിക്കും ഇക്കൂട്ടർ. ഇളം നിറങ്ങളാണ് ഇവർക്ക് എപ്പോഴും ഭാഗ്യം നൽകുന്നത്. ഓറഞ്ച് കലർന്ന മഞ്ഞയും തവിട്ടു നിറവും ഉത്തമമാണ്.
മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): ഒന്നിനും പരാതിപറയാത്ത ഇക്കൂട്ടർ എപ്പോഴും സന്തോഷവാന്മാരായി കാണപ്പെടും.ഈ രാശിക്കാര്‍ക്ക് ഭാഗ്യം വർധിപ്പിക്കാന്‍ സഹായിക്കുന്ന നിറങ്ങൾ കടും പച്ചയും കടും നീലയുമാണ്.
കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): കുംഭം രാശിക്കാർ സത്യത്തിനുവേണ്ടി നിലകൊള്ളുന്നവരും കുടുംബസ്നേഹികളുമായിരിക്കും ന്യായം ആരുടെ ഭാഗത്താണോ അവർക്കു വേണ്ടി നിലകൊള്ളാൻ മടിയില്ലാത്തവരാണ് . ഇത് ചിലപ്പോൾ ശത്രുതയ്ക്ക് കാരണമായേക്കാം.പച്ച കലർന്ന നീലനിറം ഇക്കൂട്ടർക്ക് ഭാഗ്യദായകമാണ് .
മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): നിസ്വാര്‍ത്ഥമായ സ്വഭാവത്തിന് ഉടമയാണ് ഇക്കൂട്ടർ. സഹാനുഭൂതി നിറഞ്ഞ ഈ സ്വഭാവം ചില നേരം കുടുംബബന്ധത്തിൽ വിള്ളൽ വീഴ്ത്താൻ കാരണമാവും.ആകാശ നീല, ഇളം പച്ച എന്നിവ ഭാഗ്യനിറങ്ങളാണ്.