നേട്ടങ്ങളുടെ പെരുമഴ; ഈ വർഷം കുതിച്ചുയരുന്ന 3 നക്ഷത്രക്കാർ, ഇവർക്ക് ഭാഗ്യവർഷം
Mail This Article
വിശാഖം: സാമ്പത്തികസ്ഥിതി മെച്ചപ്പെടും. സമയോചിതമായ ഇടപെടലുകൾ മൂലം സർവകാര്യവിജയം നേടും. തീരുമാനങ്ങളിൽ ഔചിത്യമുണ്ടാകും. വിജയ സാധ്യതകളെ വിലയിരുത്തി കർമമണ്ഡലങ്ങൾക്കു മാറ്റം വരുത്തും. അർഹമായ പൂർവികസ്വത്ത് രേഖാപരമായി ലഭിക്കും. സന്തോഷമുള്ള ജീവിതം നയിക്കുവാൻ അവസരമുണ്ടാകും. വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂല അവസരങ്ങളും അംഗീകാരവും ബഹുമതിയും വന്നുചേരും. കൂടുതൽ വലിയ വീടു വാങ്ങി താമസിച്ചുതുടങ്ങും. ഗുരുകാരണവന്മാരുടെ വാക്കുകൾ അനുസരിക്കുന്നതിനാൽ സർവകാര്യവിജയത്തിലുപരി ആത്മാഭിമാനവും ഉണ്ടാകും. കടം കൊടുത്ത സംഖ്യതിരിച്ചു ലഭിക്കും.
മറ്റുള്ളവരുടെ ഉയർച്ചയിൽ അഭിനന്ദിക്കുന്നതുവഴി ആത്മാഭിമാനമുണ്ടാകും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കും. വാഹനം മാറ്റിവാങ്ങും. പുതിയ ഭരണസംവിധാനം പ്രയോജനകരമാകുംവിധത്തിൽ അനുഭവത്തിൽ വന്നുചേരും. ഉപഭോക്താവിന്റെ ആവശ്യം പരിഗണിച്ച് ഉൽപന്നങ്ങളുടെ ഗുണനിലവാരം കൂട്ടും. തൊഴിൽമേഖലകളിൽ പുരോഗതിയും ഐശ്വര്യവും അനുഭവപ്പെടും. വിവേചനബുദ്ധിയും അനുഭവജ്ഞാനവും പൊതുജന ആവശ്യവും പുതിയ തൊഴിൽമേഖലകളുടെ ആശയങ്ങൾക്കു വഴിയൊരുക്കും. വിദേശയാത്രയ്ക്കു പുറപ്പെടും. പ്രായത്തിലുപരി പക്വതയോടുകൂടിയ സമീപനം മൂലം സൽക്കീർത്തിയും സജ്ജനബഹുമാന്യതയും വന്നുചേരും.
പരമപ്രധാനമായ കാര്യങ്ങൾ തനതായ അർഥമൂല്യങ്ങളോടുകൂടി ചെയ്തുതീർ ക്കുന്നതിനാൽ ആശ്വാസവും ആത്മവിശ്വാസവും ഉണ്ടാകും. നേടിയെടുത്ത സൗഭാഗ്യത്തിനു നേർന്നുകിടപ്പുള്ള വഴിപാടുകൾ ചെയ്തുതീർക്കും. പുനഃപരീക്ഷയിൽ വിജയശതമാനം വർധിച്ചതിനാൽ വിദേശത്ത് ഉപരിപഠനത്തിനു പ്രവേശനം ലഭിക്കും. നിഷ്ഠകൾ പാലിക്കുന്നതുവഴി രക്ഷിതാക്കളിൽ നി ന്ന് അനുമോദനങ്ങൾ വന്നുചേരും. മേലധികാരിസ്ഥാനം ലഭിക്കുന്നതിനും ആലോചിച്ചു പുതിയ ആശയങ്ങൾ അവലംബിക്കുന്നതിനും അവസരമുണ്ടാകും. ദേഹസംരക്ഷണത്തിന്റെ ഭാഗമായി ഭക്ഷണക്രമീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കും. അനന്തരാവകാശികൾക്ക് പൂർവികസ്വത്ത് ഭാഗം വച്ചുനൽകുവാൻ തയാറാകും.
സമർപ്പിക്കുന്ന പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. കൂട്ടുകെട്ടുകളിൽ നിന്നു മക്കളെ രക്ഷിക്കുവാൻ സാധിക്കും. വർഷങ്ങളായി നിലനിന്നിരുന്ന തൊഴിൽപരമായ അനിശ്ചിതാവസ്ഥകൾക്കു ശാശ്വതപരിഹാരം കണ്ടെത്തും. വ്യവഹാര വിജയത്താൽ അർഹമായ പൂർവികസ്വത്ത് ലഭിക്കും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കുമെങ്കിലും അഹംഭാവം ഒഴിവാക്കണം. യുക്തിയുക്തവും സത്യസന്ധവുമായ സമീപനം എതിർപ്പുകളെ അതിജീവിക്കുവാൻ ഉപകരിക്കും. സകലജീവജാലങ്ങൾക്കും സൗഖ്യം ഭവിക്കട്ടെ എന്ന ആശയത്തോടുകൂടിയ പ്രവർത്തനശൈലി മൂലം ആദരിക്കപ്പെടും. കുടുംബാംഗങ്ങളെ ഒരുമിച്ചു താമസിപ്പിക്കുവാൻ തക്ക വണ്ണം ഉദ്യോഗക്കയറ്റമുണ്ടാകും. അസൂയാ–മദ–മാത്സര്യങ്ങൾ ഒഴിവാക്കി സമചിത്തതയോടു കൂടിയ സമീപനം സ്വീകരിക്കും.അനുരഞ്ജനം സാധ്യമാകും. സമാനചിന്താഗതിയിലുള്ളവരുമായി സംസർഗത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. അസാധ്യമെന്നു തോന്നുന്ന പലതും നിഷ്പ്രയാസം സാധിക്കും. പ്രവൃത്തിയിലുള്ള നിഷ്കർഷയും ലക്ഷ്യബോധവും പുതിയ അവസരങ്ങൾക്കു വഴിയൊരുക്കും. എല്ലാവരോടും വശ്യമായ രീതിയിലുള്ള പ്രവർത്തനശൈലിയിൽ പുത്രനെക്കുറിച്ച് അഭിമാനം തോന്നും.
വിജ്ഞാനികളുടെ വചനങ്ങൾ പലപ്പോഴും നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുവാൻ സഹായകമാകും. ജീവിതഘട്ടങ്ങൾ അതിജീവിക്കുവാനുള്ള ആത്മധൈര്യവും ആർജവവും ഉണ്ടാകും. ആത്മവിശ്വാസത്തോടു കൂടി പുതിയ പദ്ധതികൾ ഏറ്റെടുത്ത് പ്രവർത്തനതലത്തിൽ കൊണ്ടുവരും. ഒട്ടേറെ കാര്യങ്ങൾ നിഷ്കർഷയോടു കൂടി ചെയ്തുതീർക്കും. ഉത്സാഹവും ഉന്മേഷവും കാര്യനിർവ്വഹണശക്തിയും കൂടും. പുതിയ വ്യാപാരവ്യവസായങ്ങൾ തുടങ്ങും. പ്രായാധിക്യമുള്ളവരുടെ ആഗ്രഹങ്ങൾ സാധിപ്പിക്കുവാൻ അവസരമുണ്ടാകും.ഈശ്വരാർപ്പിതമായി ലാഭേച്ഛ കൂടാതെ ചെയ്യുന്ന പ്രവർത്തനങ്ങൾ മൂലം ലക്ഷ്യപ്രാപ്തി കൈവരിക്കുവാൻ സാധിക്കും. അസാധാരണ വ്യക്തിത്വമുള്ളവരുമായി സൗഹൃദബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും. വർഷങ്ങൾക്കുശേഷം പൂർവിക തറവാട്ടിൽ താമ സിക്കാൻ അവസരമുണ്ടാകും. വിശേഷപ്പെട്ട ദേവാലയദർശനം സാധ്യമാകും. നേർന്നുകിടപ്പുള്ള വഴിപാടുകൾ നടത്താൻ കഴിയും.
വിശിഷ്ടവസ്തുക്കൾ സമ്മാനമായി ലഭിക്കും. ഈശ്വരപ്രാർഥനകളാലും വിദഗ്ധ ചികിത്സകളാലും സന്താനസൗഭാഗ്യത്തിനു സാധ്യതയുണ്ട്. അവിസ്മരണീയമായ മുഹൂർത്തങ്ങൾ അനശ്വരമാക്കുവാൻ അവസരമുണ്ടാകും. ഭരണസംവിധാനത്തിൽ മാറ്റങ്ങൾ വരുത്തി പ്രവർത്തനക്ഷമമാക്കുന്നതു വഴി മിച്ചം വയ്ക്കുവാൻ സാധിക്കും. ഏറ്റെടുത്ത കരാർ ജോലികൾ നിശ്ചിതസമയത്തിനുള്ളിൽ ചെയ്തുതീർക്കും.
ചതയം: പ്രവർത്തനമേഖലകളിൽ അഭൂതപൂർവമായ പുരോഗതിയും സാമ്പത്തികനേട്ടവും ഉണ്ടാകും. ആഗ്രഹസാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. കലാകായികരംഗങ്ങൾ, നറുക്കെടുപ്പ്, സമ്മാനപദ്ധതികൾ തുടങ്ങിയവയിൽ വിജയിക്കും. ദമ്പതികൾക്ക് ഒരുമിച്ചു താമസിക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും. ജോലിരംഗത്തു കഴിവിന്റെ പരമാവധി പ്രകടിപ്പിക്കുവാൻ സാധിക്കും.വ്യവസ്ഥകൾ പാലിക്കുവാൻ അശ്രാന്തപരിശ്രമം വേണ്ടിവരും. മാതാപിതാക്കളുടെ ഇഷ്ടമനുസരിച്ചു പ്രവർത്തിക്കുന്നതിൽ ആത്മസംതൃപ്തിയുണ്ടാകും. മേലധികാരിയുടെ അനാവശ്യസംശയങ്ങൾക്കു വിശദീകരണം നൽകുവാൻ നിർബന്ധിതനാകും. ഭദ്രതയില്ലാത്ത സാമ്പത്തിക ഇടപാടുകളിൽ നിന്നു യുക്തിപൂർവം പിന്മാറും. പ്രലോഭനങ്ങൾ പലതും വന്നുചേരുമെങ്കിലും വിദഗ്ധമായി അന്വേഷിച്ചറിയാതെ ഇടപെടരുത്.നിയുക്തപദവിയിൽ നിന്നു സ്ഥാനക്കയറ്റവും സ്ഥാനചലനവും ഉണ്ടാകും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുവാൻ സാധിക്കും. ആദരവും വിനയവുമുള്ള സമീപനം മൂലം തടസ്സങ്ങളെ അതിജീവിച്ച് കാര്യവിജയം നേടും. കുടുംബജീവിതത്തിൽ ആഹ്ലാദകരമായ അന്തരീക്ഷം സംജാതമാകും.
പുതിയ വിഷയങ്ങളിൽ അറിവു നേടാനും പകർന്നുകൊടുക്കുവാനുമിടവരും. ഭരണസംവിധാനത്തിലുള്ള ആശയക്കുഴപ്പം പരിഹരിച്ച് പ്രവർത്തനക്ഷമമാക്കുവാൻ സാധിക്കും. ജോലിയിൽ നിന്ന് അവധിയെടുത്തു വിശ്രമം വേണ്ടിവരും. വ്യക്തമായ ധാരണയും ലക്ഷ്യബോധവുമുള്ളതിനാൽ സംയുക്തസംരംഭത്തിൽ നിന്നു പിന്മാറി സ്വന്തമായ വ്യാപാരം തുടങ്ങും.ബന്ധുക്കളോടൊപ്പം പുണ്യതീർഥ– ഉല്ലാസയാത്രയ്ക്ക് അവസരമുണ്ടാകും. പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ ഒഴിവാക്കി പ്രകൃതിദത്തമായ ജീവിതരീതി അവലംബിക്കും.ഉപരിപഠനത്തിന് ഉദ്ദേശിച്ച വിഷയത്തിൽ പ്രവേശനം ലഭിക്കും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദബന്ധത്തിൽ ഏർപ്പെടുന്നതുവഴി പുതിയ കർമപദ്ധതികൾ രൂപകൽപന ചെയ്യാൻ സാധിക്കും.
ആദരണീയരുടെ കൂട്ടത്തിൽ സ്ഥാനം ലഭിച്ചതിനാൽ ആത്മാഭിമാനം തോന്നും. സമചിത്തതയോടു കൂടിയ പ്രവർത്തനശൈലി ലക്ഷ്യം നേടാൻ ഉപകരിക്കും. സങ്കൽപത്തിനനുസരിച്ച് ഉയരുവാൻ പുത്രന് അവസരം ലഭിച്ചതിനാൽ ആശ്വാസം തോന്നും. അനുഭവജ്ഞാനമുള്ളവരുടെ നിർദേശത്താൽ ഭൂമിക്രയവിക്രയങ്ങളിൽ പണം മുടക്കും. പരസ്പരവിശ്വാസം നഷ്ടപ്പെട്ടതിനാൽ കൂട്ടുകച്ചവടത്തിൽ നിന്നു പിന്മാറും.സഹപ്രവർത്തകരുടെ സ്വകാര്യ ആവശ്യങ്ങൾക്കു സാമ്പത്തികസഹായം ചെയ്യും. ആരോഗ്യം തൃപ്തികരമായിരിക്കും. ഉദ്ദേശിച്ച വിഷയത്തിൽ തുടർന്നു പഠിക്കുവാൻ സാധിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. ജനസ്വാധീനം കൂടും. അവിസ്മരണീയ മുഹൂർത്തങ്ങൾ അനശ്വരമാക്കുവാൻ അവസരമുണ്ടാകും.
ഉത്തൃട്ടാതി: അഭുതപൂർവമായ വളർച്ച എല്ലാ മേഖലകളിലും വന്നുചേരും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദബന്ധത്തിൽ ഏർപ്പെടുന്നതുവഴി പുതിയ കർമപദ്ധതികൾക്കു രൂപകൽപന ചെയ്യാൻ സാധിക്കും. ആദരണീയരുടെ കൂട്ടത്തിൽ സ്ഥാനം ലഭിച്ചതിനാൽ ആത്മാഭിമാനം തോന്നും. സമചിത്തതയോടു കൂടിയ പ്രവർത്തനശൈലി ലക്ഷ്യം നേടാൻ ഉപകരിക്കും. സങ്കൽപത്തിനനുസരിച്ച് ഉയരുവാൻ പുത്രന് അവസരം ലഭിച്ചതിനാൽ ആശ്വാസം തോന്നും. സഹപ്രവർത്തകരുടെ സ്വകാര്യ ആവശ്യങ്ങൾക്കു സാമ്പത്തികസഹായം ചെയ്യും. ആരോഗ്യം തൃപ്തികരമായിരിക്കും. ഉദ്ദേശിച്ച വിഷയത്തിൽ തുടർന്നു പഠിക്കുവാൻ സാധിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. പുതിയ വിദ്യ അഭ്യസിച്ചുതുടങ്ങും. ജനസ്വാധീനം വർധിക്കും. അവിസ്മരണീയ മുഹൂർത്തങ്ങൾ അനശ്വരമാക്കുവാൻ അവസരമുണ്ടാകും. മഹാന്മാരുടെ വാക്കുകൾ പലപ്പോഴും ജീവിതത്തിൽ വിഷമഘട്ടങ്ങൾ അതിജീവിക്കുവാനുള്ള പിൻബലം ഉണ്ടാക്കിത്തരും. പഠിച്ച വിദ്യയോടനുബന്ധമായതും തൃപ്തിയുള്ളതുമായ ഉദ്യോഗം ലഭിക്കും.
വിദേശബന്ധമുള്ള വ്യാപാര–വിപണന–വിതരണമേഖലകൾ തുടങ്ങും. ആത്മവിശ്വാസം, ഉത്സാഹം, ഉന്മേഷം തുടങ്ങിയവ പ്രവർത്തനക്ഷമതയ്ക്കും ആഗ്രഹസാഫല്യത്തിനും വഴിയൊരുക്കും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുവാൻ സാധിക്കും. സന്തോഷവും സന്തുഷ്ടിയുമുള്ള ജീവിതം നയിക്കുവാൻ അവസരമുണ്ടാകും. വിദ്യാർഥികൾക്കും ശാസ്ത്രജ്ഞർക്കും ഗവേഷകർക്കും അനുകൂല അവസരങ്ങളും അംഗീകാരവും
പുതിയ വീടു വാങ്ങാൻ ആലോചിക്കും. ചിന്തകൾക്കതീതമായി പ്രവർത്തിക്കുന്നതിനാൽ ആശ്വാസവും ആഹ്ലാദവും ആത്മവിശ്വാസവും ഉണ്ടാകും. ഗുരുകാരണവന്മാരുടെ വാക്കുകൾ അനുസരിക്കുന്നതിനാൽ സർവകാര്യവിജയത്തിലുപരി ആത്മാഭിമാനവും ഉണ്ടാകും. അർഹമായ രീതിയിൽ സ്ഥാനം ലഭിക്കും. വിനയത്തോടുകൂടി സ്വീകരിക്കണം.കടം കൊടുത്ത തുക തിരിച്ചു ലഭിക്കും. പുതിയ ഭരണസംവിധാനം പ്രയോജനകരമാകും വിധത്തിൽ അനുഭവത്തിൽ വന്നുചേരും. ഉപഭോക്താവിന്റെ ആവശ്യം പരിഗണിച്ച് ഉൽപന്നങ്ങളുടെ ഗുണനിലവാരം ഉയർത്തും.
ഉദ്ദേശിച്ച വിഷയത്തിലും സ്ഥാപനത്തിലും ഉപരിപഠനത്തിനു ചേരുവാൻ സാധിക്കും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ സജീവസാന്നിധ്യം വേണ്ടിവരും.പഠിച്ച വിദ്യ പ്രാർത്തികമാക്കുവാൻ അവസരം വന്നുചേരും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. വ്യത്യസ്ത സുരക്ഷാപദ്ധതികളിൽ ഏർപ്പെടുന്നതു കുടുംബസംരക്ഷണത്തിനു വഴിയൊരുക്കും. ചിരകാലാഭിലാഷമായ വിദേശയാത്ര സഫലമാകും.ഉദ്യോഗത്തിൽ സ്ഥാനക്കയറ്റവും സ്ഥാനമാറ്റവും ഉണ്ടാകും. വീടു മാറാൻ സാധിക്കും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുന്നതു സർവാദരങ്ങൾക്കും വഴിയൊരുക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും. കർമമണ്ഡലങ്ങളിൽ കാലാനുസൃതമായ മാറ്റം ഉൾക്കൊണ്ട് ആധുനികസംവിധാനം അവലംബിക്കുന്നതു പ്രവർത്തനക്ഷമതയ്ക്കും സാമ്പത്തികഭദ്രതയ്ക്കും വഴിയൊരുക്കും.
ആശയവിനിമയങ്ങളിലുള്ള അപാകതകൾ പരിഹരിച്ചുചെയ്യുന്ന കാര്യങ്ങളിൽ പൂർണതയും അനുഭവപ്രാപ്തിയും ഉണ്ടാകും. വ്യവസ്ഥകൾക്കതീതമായി ചെയ്യുന്ന കാര്യങ്ങൾക്ക് അനുമോദനങ്ങൾ വന്നുചേരും. മഹാന്മാരുടെ ആശയങ്ങളും ചിന്താഗതികളും ജീവിതത്തിൽ പകർത്തുന്നത് ആത്മാഭിമാനത്തിനും പ്രവർത്തനക്ഷമതയ്ക്കും വഴിയൊരുക്കും. പൂർവികസ്വത്ത് രേഖാപരമായി ലഭിക്കുവാൻ നിയമസഹായം തേടും. വ്യാവസായിക– വ്യാപാരമേഖലകളിൽ വളർച്ചയ്ക്കു സാധ്യതയുണ്ട്. അനുബന്ധസ്ഥാപനം തുടങ്ങുന്നതിനു കഴിയും.
സംഭവബഹുലമായ സാഹചര്യങ്ങളെ നിഷ്പ്രയാസം അഭിമുഖീകരിക്കുവാൻ സാധിക്കും. പദ്ധതിസമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി നേടും. കാർഷികക്കൂട്ടായ്മ മാതൃകാപരമാക്കി മാറ്റുവാൻ സാധിക്കും.ഭൂരിപക്ഷഅഭിപ്രായം മാനിച്ചു ചെയ്യുന്ന കാര്യങ്ങളിൽ സൽക്കീർത്തിയും ബഹുമാന്യതയും വന്നുചേരും. കുടുംബാംഗങ്ങളെ ഒരുമിച്ചു താമസിപ്പിക്കുവാൻ തക്കവണ്ണമുള്ള തൊഴിൽ ക്രമീകരിക്കുവാനോ ഉദ്യോഗമാറ്റമുണ്ടാക്കുവാനോ സാധിക്കും.