ADVERTISEMENT

ദുബായിൽ നിർമിച്ച 200.53 ഗ്രാം തൂക്കമുള്ള കിരീടം ചങ്ങനാശേരി കോട്ടമുറി ദ്വാരകയിൽ രതീഷ് മോഹനാണ് സമർപ്പിച്ചത്. ഇന്നലെ പന്തീരടി പൂജയ്ക്കും ഉച്ചപ്പൂജയ്ക്കും സ്വർണക്കിരീടം ഭഗവാനു ചാർത്തി. കഴിഞ്ഞ ഒക്ടോബറിൽ രതീഷ് മോഹൻ സ്വർണ ഓടക്കുഴൽ സമർപ്പിച്ചിരുന്നു. ക്ഷേത്രം ഊരാളനും ദേവസ്വം ഭരണ സമിതി അംഗവുമായ ബ്രഹ്മശ്രീ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് കിരീടം ഏറ്റുവാങ്ങി. 

തിരുമുടി മാല, കളഭം, പഴം, പഞ്ചസാര എന്നിവ അടങ്ങിയ പ്രസാദങ്ങൾ ദേവസ്വം രതീഷ് മോഹനന് കൈമാറി. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പ്രമോദ് കളരിക്കൽ, അസിസ്റ്റന്റ് മാനേജർ എ. വി പ്രശാന്ത്, വഴിപാട് സമർപ്പണം നടത്തിയ രതീഷിന്റെ കുടുംബാംഗങ്ങൾ, ഭക്തർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഇന്നലെ പന്തീരടി പൂജയ്ക്കും ഉച്ചപൂജയ്ക്കും ഗുരുവായൂരപ്പന് പൊന്നിൻ കിരീടം ചാർത്തിയായിരുന്നു പൂജ നിർവ്വഹിച്ചത്.

English Summary:

Devotee Offers Magnificent 25-Sovereign Gold Crown to Guruvayurappan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com