തിന്മയുടെ അന്ധകാരത്തിന്മേൽ നന്മയുടെ പ്രകാശം പരത്തുന്ന ദീപാവലി
Mail This Article
തിന്മയുടെ കൂരിരുട്ടിനു മേൽ നന്മയുടെ വെളിച്ചം നേടുന്ന വിജയത്തിന്റെ ഉത്സവം.
ദീപാവലി ആഘോഷത്തെക്കുറിച്ച് ഐതിഹ്യങ്ങൾ പലതുണ്ട്. ലക്ഷ്മീദേവി അവതരിച്ച ദിവസമാണിതെന്നാണു പ്രധാന ഐതിഹ്യം. അതുകൊണ്ടു തന്നെ ദീപാവലി നാളിൽ മഹാലക്ഷ്മിയെയാണു പ്രധാനമായും ആരാധിക്കുന്നത്.
ശ്രീകൃഷ്ണ ഭഗവാൻ നരകാസുരനെ നിഗ്രഹിച്ച് ലോകത്തെ രക്ഷിച്ചതിന്റെ ഓർമ പുതുക്കലാണു ദീപാവലി എന്നും ഐതിഹ്യമുണ്ട്.
ശ്രീരാമദേവൻ രാവണനെ നിഗ്രഹിച്ച് സീതാദേവിയെ വീണ്ടെടുത്ത് അയോധ്യയിൽ തിരിച്ചെത്തിയ ദിവസം എന്ന ഐതിഹ്യവും ദീപാവലിയുമായി ബന്ധപ്പെട്ട് ഉണ്ട്.
ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കാൻ മാത്രമുള്ളതല്ല, വ്രതമനുഷ്ഠിക്കാവുന്ന ദിവസം കൂടിയാണ്. ദീപാവലി ദിവസം വ്രതമനുഷ്ഠിച്ചാൽ കുടുംബത്തിൽ ഐശ്വര്യം ഉണ്ടാകുമെന്നാണു വിശ്വാസം. ഇക്കൊല്ലത്തെ ദീപാവലി ഒക്ടോബർ 31 വ്യാഴാഴ്ചയാണ് വരുന്നത്.