ADVERTISEMENT

ജ്യോതിഷപ്രകാരം  ചില നക്ഷത്രജാതർ കുബേരഭാഗ്യം ഉള്ളവരായി പറയപ്പെടുന്നു.  ജീവിതത്തിലുടനീളം ഇക്കൂട്ടരുടെ സാമ്പത്തിക നില ഭദ്രമായിരിക്കും. പൊതുവായുള്ള നക്ഷത്രഫലപ്രകാരം പ്രധാനമായും 6 നക്ഷത്രക്കാർക്കാണ് കുബേരഭാഗ്യമുള്ളത്, ജനനസമയപ്രകാരം വ്യതാസങ്ങൾ ഉണ്ടാവാം. 

അശ്വതി: ഏതു മേഖലയിലും തിളങ്ങുന്നവരാണ് അശ്വതി നക്ഷത്രക്കാർ. പൊതുവേ ബുദ്ധിയുള്ളവരും ധൈര്യശാലികളും സമർഥരും ആയിരിക്കും. ചെറുപ്പത്തിൽ തന്നെ സ്വന്തമായി സമ്പാദിക്കാന്‍ ഇവര്‍ക്ക് യോഗമുണ്ട്.

ഭരണി :  ജീവിതത്തിലുടനീളം സമ്പന്നരായിരിക്കും ഈ നക്ഷത്രജാതർ. ഭൂസ്വത്തുക്കൾ ഏറെ ലഭിക്കാനിടയുള്ള  ഇക്കൂട്ടർ  കഠിനാധ്വാനികളാണ്. ഭരണി നക്ഷത്രത്തിന്റെ അധിപൻ  ശുക്രനാകയാൽ ആഡംബരപ്രിയനും സൗന്ദര്യ ആരാധകനും സുഖലോലുപനും  കലാസ്വാദകനുമാകും ഇക്കൂട്ടർ.

കാർത്തിക: ഈ നാളുകൾ പൊതുവെ വിദ്യാഭ്യാസ സമ്പന്നരായിരിക്കും. ജീവിതത്തിലുടനീളം സാമാന്യം ധനികരായിരിക്കാനാണു സാധ്യത. വിദേശവാസം യോഗവും ഉണ്ട്. കാര്‍ത്തിക നക്ഷത്രത്തില്‍ ജനിക്കുന്നവർ സത്യസന്ധരും ആരോഗ്യമുള്ളരും തേജസ്വികളും ആവും. 

മകം: മകം നക്ഷത്രത്തിൽ‌ പിറന്നവർ  നേതൃഗുണം, ധാർമികബോധം ഇവ ഉള്ളവരായിരിക്കും. ജീവിതത്തിലുടനീളം സമ്പത്തും ഭാഗ്യാനുകൂല്യമുള്ളവരായിരിക്കും. ജീവിതത്തില്‍ ആഗ്രഹിച്ച രീതിയില്‍ വളരാനുള്ള ഭാഗ്യം ഇക്കൂട്ടർക്ക് ഉണ്ട് .

പൂരം: സൗന്ദര്യവും സാമർഥ്യവും തികഞ്ഞവരാണ് പൂരം നക്ഷത്രക്കാർ. നന്നായി സംസാരിക്കുന്ന ഇവർ ആജ്ഞാശക്തി, സഹൃദയത്വം എന്നീ ഗുണങ്ങളുള്ളവരാണ്. എന്നാൽ മറ്റുള്ളവർക്ക് കീഴ്‌വഴങ്ങി ജോലി ചെയ്യാൻ വിമുഖതയുള്ള സ്വതന്ത്ര ബുദ്ധികളാണ് . തൊട്ടതെല്ലാം പൊന്നാക്കാൻ കഴിവുള്ളവരാണ് ഇക്കൂട്ടർ . കലാതാൽപര്യവും ആഡംബര ഭ്രമവും ഇവരുടെ പ്രത്യേകതയാണ്.  

ഉത്രം:സ്വന്തം നിലപാടുകളിൽ ഉറച്ചു നിൽക്കുന്നവരും അതിൽ വിജയിക്കുന്നവരുമാണ് ഉത്രം നക്ഷത്രജാതർ. സമൂഹത്തിൽ ഉന്നത സ്ഥാനം വഹിക്കുന്ന ഇക്കൂട്ടർക്ക് ഏതു പ്രതികൂലസാഹചര്യത്തെയും അനുകൂലമാക്കാനുള്ള കഴിവുണ്ട്.

English Summary:

6 lucky stars blessed by Kubera, the god of wealth, and learn about the potential financial fortune associated with each birth star.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com