ADVERTISEMENT

ഡിസംബർ 01 മുതൽ 31 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത് .ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം 

അശ്വതി: വരവും ചെലവും പൊരുത്തപ്പെട്ടു പോകാൻ വളരെ പ്രയാസപ്പെടും. വലിയ കഠിനാധ്വാനം തന്നെ വേണ്ടി വരും. ആരേയും അമിതമായി വിശ്വസിക്കരുത്. കൂട്ടു ബിസിനസ്സിൽ ഏർപ്പെടരുത്. അശുഭ ചിന്തകളും ദു:സംശയങ്ങളും ഒഴിവാക്കണം. ബന്ധുമിത്രാദികൾ മനസ്സിന് ഇഷ്ടപ്പെടാത്ത രീതിയിൽ പ്രവർത്തിക്കും നന്നായി പ്രാർഥനചെയ്യുക. ആരോഗ്യ ശ്രദ്ധ വേണം.

ഭരണി: വാക്ക് തർക്കങ്ങളിൽ നിന്ന് യുക്തിപൂർവം പിൻമാറുക. മുൻകോപം നിയന്ത്രിക്കേണ്ടതാണ്. ഈശ്വരാനുഗ്രഹം കൂടുതൽ ഉണ്ടെങ്കിലും പ്രാർഥന കൈവിടാതെ സൂക്ഷിക്കണം. വിവാദങ്ങളിൽ ചെന്നു ചാടരുത്. അക്ഷീണമായ പരിശ്രമം മൂലം നഷ്ടങ്ങൾ ഒഴിവാകുന്നതാണ്. ഉറ്റമിത്രങ്ങളുമായി അഭിപ്രായ വ്യത്യാസത്തിനിടയുണ്ട്.

കാർത്തിക:സാമ്പത്തിക രംഗത്ത് സമ്മിശ്രാവസ്ഥ കാണുന്നു.ആരോഗ്യ പരമായി ചില പ്രശ്നങ്ങൾ അലട്ടും. ആരോഗ്യ ശ്രദ്ധ വേണം. പല വിധത്തിലുള്ള അസഹിഷ്ണുത അനുഭവപ്പെടാം.  ശ്രദ്ധക്കുറവ് മൂലം ദ്രവ്യനാശം ഉണ്ടാകുവാനിടയുണ്ട്. ദൈവിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. മടി അലസത ഇവ ഉപേക്ഷിക്കണം

രോഹിണി: അലർജി , ആസ്മ ,അസ്ഥിരോഗങ്ങൾ ഉള്ളവർ നല്ല ശ്രദ്ധവേണം. ആരുമായും കലഹത്തിന് പോവരുത്. അന്യരുടെ കാര്യങ്ങളിൽ ഇടപെട്ട് ശത്രുത സമ്പാദിക്കാൻ ഇടയുണ്ട് സഹോദരങ്ങളുമായി അഭിപ്രായവ്യത്യാസത്തിനിടയുണ്ട്. ശരീരത്തിനും മനസ്സിനും പൊതുവെ ക്ഷീണം അനുഭവപ്പെടുന്നതാണ്. ധന്വന്തരി ഭഗവാനെ പ്രീതിപ്പെടുത്തുകയും പ്രാർഥിക്കുകയും വേണം. 

മകയിരം:ജോലിഭാരം കൂടും. മേലുദ്യോഗസ്ഥരുമായി കലഹം വരാതെ നോക്കണം. പരീക്ഷകളിൽ കഠിനാധ്വാനം വേണ്ടതായി കാണുന്നു. സുതാര്യതയുള്ള സമീപനത്താൽ അപമാനത്തെ അതിജീവിക്കാൻ കഴിയും തടസ്സങ്ങൾ വരാതിരിക്കാൻ നന്നായി ഈശ്വര പ്രാർഥന ചെയ്യുക. അസുഖങ്ങൾ അവഗണിക്കരുത് 

തിരുവാതിര: സാമ്പത്തിക വിഷയങ്ങളിൽപ്പെട്ടിട്ടുള്ള മന: ക്ലേശങ്ങൾ ഉണ്ടാകാം. കുടുംബാംഗങ്ങൾ തമ്മിൽ ഭിന്നതയ്ക്ക് സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക. ആചാര മര്യാദകൾ പാലിക്കുന്നതിൽ ആത്മസംതൃപ്തി ഉ ഉണ്ടാകും. ദീർഘയാത്രകൾ കഴിവതും കുറക്കുക. സുപ്രധാന കാര്യങ്ങളിൽ മുതിർന്നവരുടെ നിർദ്ദേശങ്ങൾ പരിഗണിക്കുക.

പുണർതം: തൊഴിൽ രംഗത്ത് ചില മ്ലാനതകൾ അനുഭവപ്പെടും. ഉൻമേഷക്കുറവും അലസതയും കൊണ്ട് പല കാരണങ്ങളും മുടക്കം വരാതെ ശ്രദ്ധിക്കണം. എന്നാൽ ദൈവാധീനത്താൽ കൂടുതൽ ദോഷാനുഭവങ്ങൾ ഉണ്ടാവില്ല. പ്രയത്നങ്ങൾക്ക് ഗുണാനുഭവങ്ങൾ ഉണ്ടാകും. ശത്രുക്കളെ കരുതിയിരിക്കുക

പൂയം:ഊർജസ്വലതയോടെ പ്രവർത്തിച്ച് കാര്യങ്ങൾ തനിക്ക് അനുകൂലമാക്കാൻ പരിശ്രമിക്കുന്നത് ഫല പ്രാപ്തിയുണ്ടാകും. പൊതുജനോപകാരപ്രദങ്ങളായ കാര്യങ്ങളോ സേവനങ്ങളോ ചെയ്യേണ്ടതായി വരും. സാമ്പത്തികഭദ്രതയും കാണുന്നു. വാഹനങ്ങൾ കൈകാര്യം ചെയ്യുബോൾ വളരെ ശ്രദ്ധിക്കണം. ഗ്യഹനിർമ്മാണം നടക്കും.

ആയില്യം:ഗുണദോഷസമ്മിശ്രാനുഭവങ്ങൾ ഉണ്ടാകും. ബന്ധുജനങ്ങളുമായോ കൂട്ടുകാരുമായോ പിണങ്ങാനിടയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. ക്ഷമാശീലത്തോടു കൂടിയ സമീപനം പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യുവാൻ ഉപകരിക്കും. അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത്

മകം:വിവാഹ വിഷങ്ങളുമായി ബന്ധപ്പെട്ട് ചതിയിൽപ്പെടാൻ സാധ്യത കാണുന്നതിനാൽ ശ്രദ്ധിച്ചു മാത്രം ഈ കാര്യങ്ങളെ സമീപിക്കുക. കലഹങ്ങൾ മുഖാന്തിരം കേസുകൾ വന്നു ചേരാൻ ഇടയുള്ളതുകൊണ്ട് ശ്രദ്ധിക്കണം. ആസ്മാ, അലർജി ഇവകൊണ്ട് ക്ലേശങ്ങൾ ഉണ്ടായേക്കാം. നിരാശയ്ക്ക് ഇടവരുന്ന പല കാര്യങ്ങളും അനുഭവത്തിൽ വരും. നന്നായി ഈശ്വര പ്രാർഥന ചെയ്യുക

പൂരം:അസുഖകരമായ അനുഭവങ്ങളോ ജോലിയുടെ ആധിക്യത്താലുള്ള അലച്ചിലോ തദ്വാരയുള്ള ആരോഗ്യ പ്രശ്നങ്ങളോ അഭിമുഖീകരിക്കേണ്ടതായി വരും. സാമ്പത്തിക രംഗത്ത് ഞെരുക്കം അനുഭവപ്പെടാം. ചിലവ് അധികരിച്ച് വരുന്നതാകുന്നു. ആരോടെങ്കിലും പ്രത്യേകിച്ച് മേലധികാരികളോട് ദേഷ്യപ്പെട്ട് സംസാരിക്കുകയും പെരുമാറുകയും ചെയ്യാൻ തോന്നും, ഇവയെ നിയന്ത്രിക്കണം.

ഉത്രം:ആരോഗ്യ സംരക്ഷണത്തിനായി ദുശ്ശീലങ്ങൾ ഉപേക്ഷിക്കും. അസാദ്ധ്യമെന്ന് തോന്നുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിന് നിയമാനുമതി ലഭിക്കും. മറന്നു കിടപ്പുള്ള പല കാര്യങ്ങളും ഓർമ്മിച്ച് പ്രവർത്തിക്കുവാൻ സാധിക്കും.

അത്തം: അവസരങ്ങൾ പ്രയോജനപ്പെടുത്തുവാൻ പ്രവർത്തിക്കും. മഹദ് വ്യക്തികളുമായി വിജ്ഞാനപ്രദമായ ആശയങ്ങൾ പങ്കുവെക്കാൻ അവസരമുണ്ടാകും. കരാറുകാർക്ക് കിട്ടാനുള്ള ധനം ലഭിക്കുകയും പുതിയ കരാറുകൾ വന്നു ചേരുകയും ചെയ്യും. ആരോഗ്യ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം. ചെറിയ അസുഖങ്ങളെ പോലും അവഗണിക്കരുത്.

ചിത്തിര:സന്താനങ്ങളുടെ പഠനത്തിന്റെ ഭാഗമായി ചില യാത്രകൾ വേണ്ടതായി വരും. കുടുംബ പുരോഗതിക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തും. വീടിന്റെ അറ്റകുറ്റപണികൾ നടത്തും. കേസുകളുടെ കാലതാമസങ്ങൾ അസ്വസ്ഥതകൾ സൃഷ്ടിക്കും. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം.

ചോതി:ജീവിതം നല്ല രീതിയിൽ വരാൻ പ്രയാസങ്ങളെ ചില അവസരത്തിൽ തരണം ചെയ്യേണ്ടതായി വരും.ചിലപ്പോൾ ആരോഗ്യ പ്രശ്നങ്ങളും അലട്ടും. ബന്ധുക്കളോ പരിസരവാസികളുമായോ കലഹം വരാതെ നോക്കണം. യാത്രകൾ കഴിവതും കുറയ്ക്കണം. രാഷ്ട്രീയ പ്രവർത്തകർക്ക് അണികളിൽ നിന്നും എതിർപ്പ് നേരിടേണ്ടി വരും.

വിശാഖം:എല്ലാ കാര്യങ്ങളും സമചിത്തതയോടെ കൈകാര്യം ചെയ്യുക. ദുഷിച്ച കൂട്ടുകെട്ടുകളും ലഹരി വസ്തുക്കളും വർജിക്കുക. ഭകഷ്യവിഷബാധ യേൽക്കാതെ സൂക്ഷിക്കണം. അശ്രദ്ധ കൊണ്ട് പണവും ആഭരണവും നഷ്ടപ്പെടാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കുക.

അനിഴം:ദൈവാധീനം ഉള്ളത് കൊണ്ട് ആയുർ ദോഷം തരണം ചെയ്യും. അലർജി രോഗികൾ വളരെ ശ്രദ്ധിക്കണം. സംസാരത്തിൽ വളരെയധികം ശ്രദ്ധയും സൗമ്യതയും ശീലിക്കേണ്ടതായുണ്ട്. മുറിവ്, ചതവ് വരാതിരിക്കാൻ ശ്രദ്ധിക്കുക. ദമ്പതികൾ പിണക്കങ്ങൾ കഴിവതും ഒഴിവാക്കുക.

തൃക്കേട്ട:ഒരു ഭാഗത്ത് ഉത്തരവാദിത്വങ്ങൾ വർധിക്കുകയും മറുഭാഗത്ത് കർമ്മപുഷ്ടി കുറവു മൂലം മാനസിക പിരിമുറുക്കും വർധിക്കുകയും ചെയ്യും. സാഹസ പ്രവർത്തികളിൽ നിന്നും പിൻമാറണം. സഹപ്രവർത്തകരുമായി രമ്യതയിൽ വർത്തിക്കണം.കള്ളൻമാരിൽ നിന്നും ഉപദ്രവം ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം

മൂലം:പൊതുപ്രവർത്തകർക്ക് പല എതിർപ്പുകളും ഉണ്ടായേക്കും. സ്ത്രീകളുമായുള്ള അതിരു കവിഞ്ഞ ബന്ധം ദുഷ്പേര് സമ്പാദിക്കാൻ ഇടവരുത്തും. മാനസിക സംഘർഷം കുറയ്ക്കാൻ പ്രാർഥനയിലും ധ്യാനത്തിലും സമയം കണ്ടെത്തണം. വരവിൽ കവിഞ്ഞ ചിലവ് ഉണ്ടാകും.ദമ്പതികൾ വിട്ടു വീഴ്ചാ മനോഭാവം കൈക്കൊള്ളണം.

പൂരാടം:അനാവശ്യ ചിന്തകൾ മനസ്സിനെ വ്യാകുലപ്പെടുത്തും. ചില ദുഷ് പേരുകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. ഈശ്വരാധീനം വർധിപ്പിക്കാൻ ശ്രമിക്കണം. വാഹനം,അഗ്നി ഇവ മൂലം അപകടം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം. ജോലിയിൽ വിരസത വരാതെ നോക്കണം. കുടുംബത്തിലോ സഹപ്രവർത്തകർക്കിടയിലോ തർക്കമുണ്ടായാൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്.

ഉത്രാടം:മേലധികാരികളുമായുള്ള നല്ല ബന്ധം പലവിധ ഉയർച്ചകൾക്കും കാരണമാകും. ചില വാക്കുതർക്കങ്ങൾ കുടുംബത്തിൽ ഉണ്ടാവാതെ നോക്കണം. ആഢംബരം ഒഴിവാക്കണം. പുണ്യതീർഥയാത്രകൾ തുടങ്ങിയവയ്ക്ക് അവസരമുണ്ടാകുമെങ്കിലും വാഹന ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധിക്കണം.

തിരുവോണം:ജീവിതവിജയത്തിനു വേണ്ടി അങ്ങേയറ്റം പ്രയത്നിക്കും. തീർഥാടനത്തിലും ക്ഷേത്ര കാര്യങ്ങളിലും മനസ്സ് വ്യാപരിക്കും. സ്വദേശം വിട്ട് അൽപം മാറിനിൽക്കേണ്ടതായി വരും. മക്കൾക്ക് വിദ്യാഭ്യാസ രംഗത്ത് ശോഭനമായ ഭാവി കാണുന്നു.

അവിട്ടം:തൊഴിൽ നേട്ടം കാണുന്നു. വെട്ടിത്തുറന്നുള്ള അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കണം. എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്യുവാനുള്ള ആത്മവിശ്വാസം കൂടും. മാതാപിതാക്കളുടെ ആവശ്യങ്ങൾ പരിഗണിക്കും. ജീവിത യാഥാർത്യങ്ങളെ മനസ്സിലാക്കുന്നതിനാൽ കുടുംബത്തിൽ സമാധാനം ഉണ്ടാകും.

ചതയം:വരുമാനത്തിൽ വർധനവ് ഉണ്ടാകും. തൊഴിൽ മേഖല പൊതുവെ സമാധാനപരമായി കാണുന്നു. ധനലാഭം, ഉദ്ദിഷ്ട കാര്യസിദ്ധി എന്നിവ അനുഭവപ്പെടാം. കുടുംബത്തിലെ അസ്വസ്ഥതകൾ മാറിക്കിട്ടുന്നതാണ്. സന്താനങ്ങളുടെ ഉന്നതിക്കുവേണ്ടി പ്രയത്നിക്കും. കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുവാനിടയുണ്ട്. 

പൂരൂരുട്ടാതി:അലർജി രോഗങ്ങൾ ശല്യം ചെയ്തേക്കാം. എടുത്തു ചാടി ചെയ്യുന്ന പല കാര്യങ്ങളും പരാജയപ്പെടാൻ സാധ്യത. എല്ലാവിധ നേട്ടങ്ങൾക്കുമായി മനസ്സ് നിയന്ത്രിക്കുന്നതും ബുദ്ധിപരമായി പ്രവർത്തിക്കുന്നതും ഉത്തമം. കുടുംബങ്ങളിൽ ഐക്യവും സന്തോഷവും നിലനിർത്താൻ ശ്രമിക്കണം. തൊഴിലിനോട് വെറുപ്പും വിരസതയും ഉണ്ടാവാതെ നോക്കണം.

ഉത്ത്യട്ടാതി: ജലം,അഗ്നി എന്നിവയിൽ നിന്നും അപകടങ്ങൾ ഉണ്ടാവാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. പല കാര്യങ്ങളും കുടുംബാംഗങ്ങളിൽ നിന്നും മറച്ചു വെച്ചു ചെയ്യുന്ന പ്രവണത അപകടത്തിലാക്കും. വരവിൽ കവിഞ്ഞ ചിലവ് ഉണ്ടാകും പണം കൈകാര്യം ചെയ്യുമ്പോൾ നഷ്ടം സംഭവിക്കാൻ സാധ്യത കാണുന്നതിനാൽ നല്ല ശ്രദ്ധ വേണം.

രേവതി: പൈത്യക സ്വത്തുകൾ കൈവരിക്കാൻ ഇടവരും ചിട്ടിയിൽ നിന്നും ധനം ലാഭിക്കാം. സർക്കാർ സഹായങ്ങളുടെ ലഭ്യതയും കാണുന്നു എന്നാൽ ചിലവ് അധികരിക്കുക നിമിത്തം സാമ്പത്തിക ഭദ്രതക്കുറവ് സംഭവിക്കാം. ജോലിയിൽ അലസത വരാതെ നോക്കണം ഈശ്വര ഭജനം മുടക്കാതെ നടത്തുവാൻ ശ്രദ്ധിക്കണം.

ലേഖിക 

ജ്യോതിഷി പ്രഭാസീന സി.പി.

ഹരിശ്രീ

പി ഒ മമ്പറം

വഴി: പിണറായി 

കണ്ണൂർ ജില്ല 

ഫോ: 9961442256

Email ID : prabhaseenacp@gmail.com

English Summary:

Monthly predictions in Malayalam . Each prediction offers insights into various aspects of life, including career, finances, relationships, health, and more.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com