ഡിസംബർ മാസം ജനിച്ചവരുടെ ഭാഗ്യം വർധിക്കാൻ
Mail This Article
ടർക്കോയിസ് മാന്ത്രിക രത്നമായി അറിയപ്പെടുന്നു. ആകാശ നീലിമയിലും നീലകലർന്ന പച്ചനിറത്തിലും ഈ രത്നം ലഭ്യമാണ്. ഈ രത്നത്തിൽ പൗരാണിക കാലത്ത് ചിത്രപ്പണികൾ നടത്തി ആഭരണമായി ധരിച്ചിരുന്നു. രാസപരമായി ഹൈഡ്രേറ്റഡ് കോപ്പർ അലൂമിനിയം ഫോസ്ഫേറ്റാണിത്. ഹാർഡ്നസ്സ് 6 ഉം, സാന്ദ്രത 2.80 ഉം, റിഫ്രാക്റ്റീവ് ഇൻഡക്സ് 1.61–.65. വില കുറവാണ്. ജ്യോതിഷപരമായി, ടർക്കോയിസ് ധരിച്ചാൽ അപകടം, അപമാനം, അപമൃത്യു, ധനനഷ്ടം എന്നിവ ഒഴിവാക്കാം. മന്ത്രങ്ങൾ – വേദശാസ്ത്രങ്ങൾ എന്നിവയിൽ പ്രാവീണ്യം നേടാൻ ഇടയാക്കും. രത്നത്തിന്റെ നിറം മങ്ങിയാൽ സൂക്ഷിക്കുക. ദൗർഭാഗ്യകരമായ കാര്യങ്ങൾ നിങ്ങളെ കാത്തിരിക്കുന്നു. ഈ രത്നം തിളങ്ങുന്നതായി കാണപ്പെട്ടാൽ ശുഭകരമായ അനുഭവങ്ങൾ ഉണ്ടാകുമത്രേ. പൊതുവായി ആർക്കും ധരിക്കാം. ഇറാനിൽ നിന്ന് ലഭിക്കുന്ന ആകാശ നിറത്തിലുള്ള ടർക്കോയിസ് അമൂല്യമായി കരുതുന്നു. പഴയ യു.എസ്.എസ്. ആർ, ചിലി, ആസ്ട്രേലിയ, ടർക്കി എന്നീ രാജ്യങ്ങളിൽ നിന്ന് ലഭിക്കുന്നു.
പേർഷ്യയിൽ (ഇറാൻ) 3000 വർഷത്തിന് മുൻപ് കുഴിച്ചെടുക്കപ്പെട്ട രത്നമാണ് ടർക്കോയിസ്. ഈ രത്നം ഇറാനിൽ നിന്ന് ടർക്കി വഴിയാണ് യൂറോപ്യൻ രാജ്യങ്ങളിൽ എത്തിയത്. ടർക്കിഷ് എന്ന വാക്കിൽ നിന്നാണ് ടർക്കോയിസ് എന്ന പേര് ഈ രത്നത്തിന് ലഭിച്ചത്. ചിങ്ങം, കർക്കടകം, വൃശ്ചികം, മേടം ലഗ്നക്കാർ ധരിക്കരുത്. വൈഡൂര്യത്തിന് പകരമായിട്ടും ടർക്കോയിസ് ഉപയോഗിച്ചു വരുന്നു. മാലകൾ, മോതിരം, ലോക്കറ്റ് എന്നീ രീതികളിൽ ഉപയോഗിച്ചു വരുന്നു. ടർക്കോയിസ് മോതിരമായും ലോക്കറ്റായും ധരിക്കാം. ശനിയാഴ്ച രാവിലെ ഉദയം മുതൽ 1 മണിക്കൂറിനകം ആദ്യമായി ധരിച്ച് തുടരുക.
മോതിര വിരലിലും നടുവിരലിലും ധരിക്കാം. ഡിസംബർ മാസത്തിൽ ജനിച്ചവർക്കായി പാശ്ചാത്യ ജ്യോതിഷം നിർദേശിക്കുന്ന ഈ രത്നം ജ്യോതിഷ പ്രകാരം ഭാഗ്യസംഖ്യ 8– ൽ ജനിച്ചവർക്കും (8–17–26), ശനിയുടെ നക്ഷത്രക്കാരായ പൂയം, അനിഴം, ഉത്തൃട്ടാതിയിൽ ജനിച്ചവർക്കും ഭാഗ്യദായകമാണ്. പല രാഷ്ട്രീയ നേതാക്കളും ഈ രത്നം സ്ഥിരമായി ധരിക്കുന്നത് കാണാം. ടെൻഷൻ കുറയ്ക്കാനും ഈ രത്നം ധരിക്കാവുന്നതാണ്.
ലേഖകൻ
ആർ സഞ്ജീവ്കുമാർ PGA
ജ്യോതിസ് അസ്ട്രോളജിക്കൽ റിസർച്ച് സെന്റർ
ലുലു അപ്പാര്‍ട്ട്മെന്റ്, പൊലീസ് ഗ്രൗണ്ടിന് എതിർവശം
തൈക്കാട് പി.ഒ, തിരുവനന്തപുരം 695014
ഫോൺ: 8078908087
E-mail:jyothisgems@gmail.com