പരിശുദ്ധ പരുമല തിരുമേനിയുടെ 122–ാം ഓർമപ്പെരുന്നാൾ; ഒക്ടോബർ 26 മുതൽ നവംബർ 2 വരെ
Mail This Article
പരിശുദ്ധ പരുമല തിരുമേനിയുടെ 122–ാം ഓർമപ്പെരുന്നാൾ 26 മുതൽ നവംബർ 2 വരെ നടക്കും. 26ന് 7.30ന് അലക്സിയോസ് മാർ യൗസേബിയോസിന്റെ മുഖ്യകാർമികത്വത്തിൽ മൂന്നിൻമേൽ കുർബാന, 9ന് ശ്മർ ശുബഹോ–2024, 2ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പെരുന്നാൾ കൊടിയേറ്റും, 3ന് തീർഥാടന വാരാഘോഷ പൊതുസമ്മേളനം, 5ന് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന 144 മണിക്കൂർ അഖണ്ഡ പ്രാർഥന ആരംഭിക്കും.
27ന് 8ന് മൂന്നിൻമേൽ കുർബാനയ്ക്ക് ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മുഖ്യകാർമികത്വം വഹിക്കും. 10ന് ബസ്ക്യോമ്മോ സമ്മേളനം, 2ന് യുവജന സംഗമം, 4നു ഗ്രിഗോറിയൻ പ്രഭാഷണം ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ഉദ്ഘാടനം ചെയ്യും. എംജി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. സിറിയക് തോമസ് പ്രഭാഷണം നടത്തും. 28ന് 7.30ന് മൂന്നിൻമേൽ കുർബാന: ഡോ. തോമസ് മാർ അത്തനാസിയോസ്. 10ന് ‘പരിമളം’ മദ്യവർജന ബോധവൽക്കരണം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. 2ന് സഭയുടെ വിവാഹ ധനസഹായ വിതരണം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. യോഗം മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.
29ന് 7.30ന് മൂന്നിൻമേൽ കുർബാന: ഡോ. സഖറിയാ മാർ അപ്രേം. 10ന് ‘ഗുരുവിൻ സവിധേ’ പരിപാടി ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ് ഉദ്ഘാടനം ചെയ്യും, 2ന് ശുശ്രൂഷക സംഗമം കുര്യാക്കോസ് മാർ ക്ലിമ്മീസ് വലിയ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്യും, മുൻ ഡിജിപി ഡോ. അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. 30ന് 7.30ന് മൂന്നിൻമേൽ കുർബാന: ഡോ. ഗബ്രിയേൽ മാർ ഗ്രിഗോറിയോസ്. 10ന് അഖില മലങ്കര മർത്ത മറിയം വനിതാസമാജ സമ്മേളനം ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ഉദ്ഘാടനം ചെയ്യും, ആലുവ യുസി കോളജ് പ്രിൻസിപ്പൽ ഡോ. മിനി ആലീസ് മുഖ്യപ്രഭാഷണം നടത്തും. വനിതാസമാജം മുൻകാല പ്രവർത്തകരെ ചടങ്ങിൽ ആദരിക്കും. 2ന് പിതൃസ്മൃതി സമ്മേളനത്തിൽ ഫാ. ഡോ. കെ.എം. ജോർജ് പ്രഭാഷണം നടത്തും. 4ന് ഗ്രിഗോറിയൻ പ്രഭാഷണം: ഓർത്തഡോക്സ് തിയളോജിക്കൽ സെമിനാരി പ്രിൻസിപ്പൽ ഫാ.ഡോ. ജോൺ തോമസ് കരിങ്ങാട്ടിൽ.
31ന് 7.30ന് മൂന്നിൻമേൽ കുർബാന: ഡോ. ജോസഫ് മാർ ദിവന്നാസിയോസ്, 10നു പരിസ്ഥിതി സെമിനാർ: പത്തനംതിട്ട കലക്ടർ പ്രേംകൃഷ്ണൻ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിർവഹിക്കും. 2ന് പേട്രൻസ് ഡേ സെലിബ്രേഷൻ: അധ്യക്ഷ പ്രസംഗവും ഉദ്ഘാടനവും ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് നിർവഹിക്കും. 4ന് ഗ്രിഗോറിയൻ പ്രഭാഷണം: എൻ.കെ. പ്രേമചന്ദ്രൻ എംപി. നവംബർ 1ന് 6.30ന് ചാപ്പലിൽ നടക്കുന്ന കുർബാനയ്ക്ക് ഗീവർഗീസ് മാർ പക്കോമിയോസ് മുഖ്യകാർമികത്വം വഹിക്കും. 7.30ന് മൂന്നിൻമേൽ കുർബാന: ഡോ.മാത്യൂസ് മാർ തിമോത്തിയോസ്. 10ന് അഖില മലങ്കര പ്രാർഥനാ യോഗ ധ്യാനം: ഡോ.മാത്യൂസ് മാർ തിമോത്തിയോസ് ധ്യാനം നയിക്കും.
10.30ന് സന്യാസ സമൂഹ സമ്മേളനം: ഡോ. സഖറിയാ മാർ അപ്രേം മുഖ്യസന്ദേശം നൽകും. 3ന് തീർഥാടന വാരാഘോഷ സമാപന സമ്മേളനം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. ചങ്ങനാശേരി അതിരൂപത നിയുക്ത ആർച്ച് ബിഷപ് മാർ തോമസ് തറയിൽ മുഖ്യപ്രഭാഷണം നടത്തും, 6ന് പെരുന്നാൾ സന്ധ്യാ നമസ്കാരം, 8ന് ശ്ലൈഹിക വാഴ്‌വ്, 8.15ന് റാസ. 2ന് പുലർച്ചെ 3ന് കുർബാനയ്ക്ക് യൂഹാനോൻ മാർ പോളിക്കാർപ്പോസും 6.15ന് ചാപ്പലിൽ നടക്കുന്ന കുർബാനയ്ക്ക് ഡോ. യാക്കോബ് മാർ ഐറേനിയസും മുഖ്യകാർമികത്വം വഹിക്കും. 7ന് പ്രഭാത നമസ്കാരത്തിനും 8ന് കുർബാനയ്ക്കും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പ്രധാന കാർമികത്വം വഹിക്കും. 10.30ന് ശ്ലൈഹിക വാഴ്‌വ്, 12ന് മാർ ഗ്രിഗോറിയോസ് വിദ്യാർഥി പ്രസ്ഥാന സമ്മേളനം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. 2ന് റാസ, 3ന് ആശീർവാദം, കൊടിയിറക്ക് എന്നിവ നടക്കും.