ADVERTISEMENT

റോമിലെ പുരാതന പള്ളികളെ അനുസ്മരിപ്പിക്കുന്ന തരത്തിൽ നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന പള്ളിയാണ് വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയം. മാദ്രെ എന്ന ഇറ്റാലിയൻ വാക്കും ദെ ദേവൂസ് എന്ന പോർച്ചുഗീസ് വാക്കും ചേര്‍ത്താണ് മാദ്രെ ദെ ദേവൂസ് (ദൈവത്തിന്റെ അമ്മ) ദേവാലയം എന്ന് നാമകരണം ചെയ്തത്. കടലിനു അഭിമുഖമായി സ്ഥിതിചെയ്യുന്ന വെട്ടുകാട് മാതാവിന്റെ പള്ളിക്ക് അഞ്ഞൂറ് വര്‍ഷത്തോളം  പഴക്കമുള്ളതായി പറയപ്പെടുന്നു.

1543-നും 1547-നും ഇടയിൽ വിശുദ്ധ ഫ്രാൻസിസ് സേവ്യർ ഈ ദേവാലയം സന്ദർശിച്ചതായി വിശ്വസിക്കപ്പെടുന്നു. കേരളത്തിലെ പ്രധാന ക്രിസ്ത്യൻ തീർത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് വെട്ടുകാട് ദേവാലയം.

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും മൂന്നര കിലോമീറ്റർ ദൂരത്തിലും തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷൻ, തമ്പാനൂർ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ നിന്നും 8.5 കിലോമീറ്റർ ദൂരത്തിലുമാണ് വെട്ടുകാട് പള്ളി. ഇവിടെ നിന്നും ശംഖുമുഖം ബീച്ചിലേക്ക് 2 km ദൂരമാണുള്ളത്.

English Summary:

Vettukad Madre De Deus Church, a historic Kerala church believed to have been visited by St. Francis Xavier. Located near Thiruvananthapuram, this ancient pilgrimage site offers a glimpse into Kerala's rich history and faith.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com