ADVERTISEMENT

മേടം രാശി-Aries (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. പരിശ്രമങ്ങൾക്ക് അനുസൃതമായ ഫലമുണ്ടാകും. പുതിയ വാഹനം വാങ്ങും. പരീക്ഷയിൽ മികച്ച വിജയം നേടും. വിദേശത്തു നിന്ന് ചില സമ്മാനങ്ങൾ വന്നു ചേരും. വീട്ടിൽ സമാധാനം നിലനിൽക്കും. ബിസിനസ് രംഗത്ത് കൂടുതൽ ശ്രദ്ധിക്കണം. അനാവശ്യ ചെലവുകൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കുക.ചിരകാല ആഗ്രഹങ്ങൾ സഫലമാകും. സുഹൃത്തുക്കളുമൊത്ത് ഉല്ലാസയാത്ര നടത്തും.

ഇടവം രാശി– Taurus (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ): സ്ഥാനക്കയറ്റവും സാമ്പത്തിക നേട്ടവും ലഭിക്കും. അലട്ടിക്കൊണ്ടിരുന്ന  പല പ്രശ്നങ്ങൾക്കും പരിഹരം കണ്ടെത്തും. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. പഴയ ഒരു സുഹൃത്തിനെ കണ്ടുമുട്ടും. ഔദ്യോഗിക യാത്രകൾ കൊണ്ട് നേട്ടമുണ്ടാകും. നിയമനം പ്രതീക്ഷിക്കുന്നവർക്ക് ജോലി ലഭിക്കും. ബന്ധുക്കളുടെ സഹായം പ്രതീക്ഷിക്കാം. വാഹനാപകടത്തിൽ നിന്നും രക്ഷപ്പെടും. വരുമാനം മെച്ചപ്പെടും. കുടുംബജീവിതം സന്തോഷകരമായി തുടരും.

മിഥുനം രാശി– Gemini (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): പുതിയ വരുമാന മാർഗം കണ്ടെത്തും. മേലധികാരിയുടെ പ്രീതി നേടും. സാമ്പത്തികനില പുരോഗമിക്കും. ഈശ്വരാധീനം കൊണ്ട് ചില നേട്ടങ്ങളുണ്ടാകും. തൊഴിൽ രംഗത്ത് സമാധാനം നില നിൽക്കും. പുണ്യകർമങ്ങൾ അനുഷ്ഠിക്കാൻ കഴിയും. പുതിയ ബിസിനസ് തുടങ്ങും. മറ്റുള്ളവരുടെ പ്രേരണ കൊണ്ട് പുതിയ ബിസിനസ് തുടങ്ങും. സഹോദര സഹായം പ്രതീക്ഷിക്കാം. യാത്രകൾ കൊണ്ട് നേട്ടം ഉണ്ടാകും. ആരോഗ്യം ശ്രദ്ധിക്കുക. 

കർക്കടകം രാശി– Cancer (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): പ്രതീക്ഷിച്ചിരുന്ന പണം വന്നുചേരും. പ്രവർത്തന രംഗത്ത് അനുകൂലമായ മാറ്റങ്ങളുണ്ടാകും. ഉദരരോഗങ്ങൾ പിടിപെടാതെ ശ്രദ്ധിക്കുക. ഉയർന്ന ചുമതലകൾ ലഭിക്കും. ഉന്നത വ്യക്തികളിൽ നിന്ന് സഹായങ്ങൾ ലഭിക്കും. വീട്ടിൽ സമാധാനം നിലനിൽക്കും. വ്യാപാരത്തിൽ നേട്ടം ഉണ്ടാകും. ഭൂമി വാങ്ങാൻ കഴിയും. ആരോഗ്യം തൃപ്തികരമാകും.  പുതിയ വീട്ടിലേക്ക് താമസം മാറും. വിവാഹം നിശ്ചയിക്കും. കർമരംഗത്ത് അനുകൂലമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം.

ചിങ്ങം രാശി– Leo (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): സാമൂഹികരംഗത്ത് ശോഭിക്കാൻ കഴിയും. ബന്ധുവിന്റെ സഹായം ലഭിക്കും. അഭിമാനം തോന്നുന്ന ചില കാര്യങ്ങൾ  ചെയ്തുതീർക്കും. യാത്രകൾ സന്തോഷകരമാകും. സാമ്പത്തികനില ഭദ്രമാണ്. പലനേട്ടങ്ങളും ഉണ്ടാകുന്ന വാരമാണ്. ചിരകാല ആഗ്രഹങ്ങൾ സഫലമാകും. അയൽപക്കവുമായി നിലനിന്നിരുന്ന തർക്കങ്ങൾ രമ്യമായി പരിഹരിക്കും. പുതിയ ജോലി ലഭിക്കും. വിദേശ യാത്രയ്ക്ക് സാധ്യത തെളിയും. ആരോഗ്യം ശ്രദ്ധിക്കുക.

കന്നി രാശി– Virgo (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും .വിദ്യാർഥികൾ പരീക്ഷയിൽ വിജയിക്കും. അപേക്ഷിച്ച വായ്പ  അനുവദിച്ച് കിട്ടും. വിശേഷ വസ്ത്രങ്ങൾ സമ്മാനമായി ലഭിക്കും. വീട് മോടിപിടിപ്പിക്കാൻ സാധിക്കും .വരുമാനം വർധിക്കും. ഇഷ്ടപ്പെട്ട ഭൂമി വാങ്ങാൻ സാധിക്കും. ചെലവുകൾ നിയന്ത്രി‌ക്കും സുഹൃത്തുക്കളാൽ വഞ്ചിക്കപ്പെടാതെ സൂക്ഷിക്കുക. കുടുംബത്തിൽ സമാധാനം ഉണ്ടാകും. അമ്മയുടെ ആരോഗ്യം ശ്രദ്ധിക്കുക. സാമ്പത്തിക നില മെച്ചപ്പെടും. 

തുലാം രാശി– Libra (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): വിദേശത്തുനിന്ന് ഒരു സന്തോഷ വാർത്ത പ്രതീക്ഷിക്കാം. മംഗളകർമങ്ങളിൽ പങ്കെടുക്കും. പുതിയ ജോലിയിൽ പ്രവേശിക്കും. കുടുംബത്തിൽ സമാധാനം നിലനിൽക്കും .ആത്മീയ കാര്യങ്ങൾക്കായി ധാരാളം സമയം ചെലവഴിക്കും. ഉല്ലാസ യാത്രയിൽ പങ്കുചേരും. ഗൃഹനിർമാണം പൂർത്തിയാക്കും. ഉപരിപഠനത്തിന് അവസരം ലഭിക്കും. വിദേശത്തു നിന്നൊരു സമ്മാനം കിട്ടും. സ്ഥാനക്കയറ്റം ലഭിക്കും .ആരോഗ്യം തൃപ്തികരമാണ്. 

വൃശ്‌ചിക രാശി– Scorpio (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): കുടുംബത്തിൽ ഒരു മംഗളകർമം നടക്കും. ദീർഘകാലമായി പ്രതീക്ഷിച്ചിരുന്ന ചില കാര്യങ്ങൾ സഫലമാകും. പഠനത്തിൽ ശ്രദ്ധിക്കണം. ദാമ്പത്യ ജീവിതം ഊഷ്മളമാണ്. പ്രവർത്തന രംഗത്ത് അനുകൂലമായ മാറ്റങ്ങൾ ഉണ്ടാകും. പുതിയ പ്രണയ ബന്ധങ്ങൾ ഉടലെടുക്കും. സാമ്പത്തിക പുരോഗതിയുണ്ടാകും. ഭാഗ്യം കൊണ്ട് ചില കാര്യങ്ങൾ നേടിയെടുക്കാൻ സാധിക്കും. നേരത്തെ ലഭിക്കേണ്ടിയിരുന്ന ആനുകൂല്യങ്ങൾ ഇപ്പോൾ അനുവദിച്ചു കിട്ടും.

ധനു രാശി– Sagittarius (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കും. പുതിയ വ്യാപാരം തുടങ്ങും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. സാമ്പത്തികനില മെച്ചപ്പെടും. നിയമ പ്രശ്നങ്ങൾ പരിഹരിക്കും. സുഹൃത്തുക്കളുടെ സഹായം കിട്ടും. ജോലിയിൽ സ്ഥാനക്കയറ്റം ഉണ്ടാകും. ഉല്ലാസയാത്രയ്ക്ക് അവസരം ലഭിക്കും. പ്രവർത്തന രംഗത്ത് പുരോഗതിയുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വീട് മോടിപിടിപ്പിക്കും. പെട്ടെന്നുള്ള യാത്രകൾ ആവശ്യമായിവരും.

മകരം രാശി– Capricorn (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): പുതിയ ബിസിനസ് ആരംഭിക്കാൻ സാധ്യതയുണ്ട്. ദാമ്പത്യജീവിതം സന്തോഷകരമാകും. പഴയകാല സുഹൃത്തിനെ കണ്ടു മുട്ടും. സഹോദരനെ സഹായിക്കും. അയൽപക്കവുമായി  നിലനിന്നിരുന്ന തർക്കങ്ങൾ പരിഹരിക്കും. പ്രാർഥനകൾ മുടങ്ങാതെ നടത്തുക.  അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും. കവിതകളുടെ വിവാഹം ബന്ധുക്കളുടെ ആശിർവാദത്തോടെ തീരുമാനിക്കും. ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവ് ലഭിക്കും.

കുംഭം രാശി– Aquarius (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): സമ്മിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന വാരമാണിത്. പുതിയ വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് അത് സഫലമാകും ചലച്ചിത്ര മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് കൂടുതൽ ശോഭിക്കാൻ അവസരം ലഭിക്കും. കലാകാരന്മാർക്ക് വാരം ഗുണകരമാണ്. പുതിയ പ്രണയബന്ധങ്ങൾ ഉടലെടുക്കാൻ സാധ്യത കാണുന്നു. ദാമ്പത്യജീവിതം ഊഷ്മളമായി തുടരും. ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. പ്രാർത്ഥന മുടങ്ങാതെ നടത്തുക.

മീനം രാശി– Pisces (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): സ്ഥാനക്കയറ്റം ലഭിക്കാൻ ഇടയുണ്ട്. പൊതുവേ മനസ്സമാധാനം ഉള്ള കാലമാണ്. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കെല്ലാം അനുകൂലമായ സമയമാണ്. കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് ഗുണകരമായ മാറ്റങ്ങൾ പ്രതീക്ഷിക്കാം. പങ്കാളിയുടെ സഹായം ലഭിക്കും. കുടുംബ ജീവിതം സന്തോഷകരമാകും. പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിക്കും. സാമ്പത്തിക നിലഭദ്രമായി തുടരും.

ലേഖകൻ

Dr. P. B. Rajesh

Rama Nivas, Poovathum parambil

Near ESI Dispensary, Eloor East

Udyogamandal P.O, Ernakulam 683501

email : rajeshastro1963@gmail.com

Phone : 9846033337, 0484 2546421

English Summary:

Weekly Zodiac Prediction by Astrologer P B Rajesh 2023 October 08 to 14

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com