റഷ്യയുടെ ആകാശത്ത് തീഗോളം, ഛിന്നഗ്രഹം കണ്ടെത്തിയത് ഭൂമിയുമായി കൂട്ടിയിടിക്ക് 12 മണിക്കൂർ മുൻപ് മാത്രം, വിഡിയോ
Mail This Article
ഭൂമിയുടെ അന്തരീക്ഷത്തിലേക്കെത്തി സൈബീരിയയുടെ മുകളിൽ തീഗോളമായി മാറുന്ന ഛിന്നഗ്രഹത്തിന്റെ വിഡിയോ വൈറലാകുന്നു. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ റിപ്പോർട്ട് പ്രകാരം 70 സെന്റിമീറ്ററിൽ താഴെ മാത്രം വ്യാസമുള്ള ഈ ഛിന്നഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തിലേക്കെത്തുന്നതിന് 12 മണിക്കൂറോളം മുൻപ് മാത്രമാണ് തിരിച്ചറിഞ്ഞത്. എന്തായാലും ആഘാതം നിരുപദ്രവകരമെന്നാണ് വിലയിരുത്തപ്പെടുന്നത്
C0WEPC5 എന്ന താൽക്കാലിക പദവിയുള്ള ഛിന്നഗ്രഹം ഇപ്പോൾ 2024-ൽ കണ്ടെത്തിയ നാലാമത്തെ ഇമിനെന്റ് ഇംപാക്ടർ ആയി മാറിയിരിക്കുന്നു, ആഘാതത്തിന് മണിക്കൂറുകൾക്ക് മുന്‍പ് മാത്രം കണ്ടെത്തിയ ഒരു ഛിന്നഗ്രഹം.
ഭൂമിക്ക് സമീപമുള്ള എല്ലാ വസ്തുക്കളിലും നാസയുടെ സെന്റർ ഫോർ നിയർ ഏർത്ത് ഒബ്ജക്ട് സ്റ്റഡീസ് പോലുള്ള ഗവേഷക സ്ഥാപനങ്ങൾ നിരന്തരമായ നിരീക്ഷണം നടത്തുന്നുണ്ട്. അതിനാൽത്തന്നെ ബഹിരാകാശത്തെ ഛിന്നഗ്രഹങ്ങൾ നമുക്ക് വലിയ സുരക്ഷാഭീഷണി ഇപ്പോൾ സൃഷ്ടിക്കുന്നില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
അഥവാ ഛിന്നഗ്രഹം ഇടിച്ചാൽ
ഛിന്നഗ്രഹങ്ങൾ സെക്കൻഡിൽ 40 മുതൽ 50 കിലോമീറ്റർ എന്നുള്ള ഉയർന്ന വേഗത്തിലാണ് ഭൂമിയിലേക്ക് ഇടിച്ചിറങ്ങുന്നത്.ഇത്തരം ഇടികൾ പാറകളെ വരെ ഉരുക്കിക്കളയാവുന്ന അത്ര താപനില ഉയർത്താൻ കരുത്തുറ്റതാണ്. ഇത്തരം ഇടികൾക്ക് പടുകഴികൾ സൃഷ്ടിക്കാനും നിരവധി നാശനഷ്ടങ്ങളുണ്ടാക്കാനുമുള്ള കഴിവുകളുണ്ട്.