അവിചാരിത ധനയോഗം, സ്ഥാനലാഭം, അംഗീകാരം ; ഈ നക്ഷത്രക്കാർക്ക് അപ്രതീക്ഷിത നേട്ടങ്ങൾ
Mail This Article
മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാപരാജയം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാം. മേലധികാരിയിൽ നിന്ന് ശകാരങ്ങള്‍ ലഭിക്കാം. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, മത്സരവിജയം, ആരോഗ്യം, ശത്രുക്ഷയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വായ്പാശ്രമങ്ങള്‍ വിജയിക്കാം.
ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):വെള്ളിയാഴ്ച പ്രഭാതത്തിൽ എട്ടു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം, ധനതടസ്സം, ഉദരവൈഷമ്യം, ശരീരസുഖക്കുറവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. സഹപ്രവർത്തകർ ദ്വേഷിക്കാം. വെള്ളിയാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, മത്സരവിജയം, ശത്രുക്ഷയം, സല്‍ക്കാരയോഗം, ആരോഗ്യം ഇവ കാണുന്നു. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. സുഖലോലുപവസ്തുക്കൾ ലഭിക്കാം.
മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണി വരെ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, ആരോഗ്യം, അനുകൂല സ്ഥലംമാറ്റയോഗം, സ്ഥാനക്കയറ്റം ഇവ കാണുന്നു. തടസ്സങ്ങള്‍ മാറിക്കിട്ടാം. പ്രവർത്തനമാന്ദ്യം മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ധനതടസ്സം, യാത്രാതടസ്സം, ശരീരസുഖക്കുറവ്, ശരീരക്ഷതം, കുടുംബത്തിൽ അസ്വസ്ഥത, യാത്രാപരാജയം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.
കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം):ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണി വരെ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, കലഹം, ശത്രുശല്യം, നഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം, മനഃപ്രയാസം ഇവ കാണുന്നു. വാക്കുകൾ സൂക്ഷിക്കുക. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. യാത്രകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. വെള്ളിയാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ധനതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. മേലധികാരിയിൽ നിന്ന് പ്രതികൂല പ്രതികരണങ്ങൾ ലഭിക്കാം. സഹപ്രവർത്തകർ ദ്വേഷിക്കാം. അപ്രതീക്ഷിതവും വേദനാജനകവുമായ അനുഭവങ്ങൾ വന്നു ചേരാം.
ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്):ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണി വരെ അനുകൂലം. കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, സമ്മാനലാഭം, അഭിമാനം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. അപ്രതീക്ഷിത സ്ഥാനമാനങ്ങൾ ലഭിക്കാം. യാത്രകൾ വിജയിക്കാം. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, കലഹം, മനഃപ്രയാസം, അപകടഭീതി, നഷ്ടം ഇവ കാണുന്നു. വെള്ളിയാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനലാഭം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. യാത്രകൾ വിജയിക്കാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.
കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണി വരെ പ്രതികൂലം. കാര്യപരാജയം, അലച്ചിൽ, ശരീരസുഖക്കുറവ്, ചെലവ്, ധനതടസ്സം, മനഃപ്രയാസം, യാത്രാപരാജയം ഇവ കാണുന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാല്‍ മുതൽ അനുകൂലം. കാര്യവിജയം, പരീക്ഷാവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. കൂടിക്കാഴ്ചകൾ വിജയിക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. വെള്ളിയാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, കലഹം, യാത്രാപരാജയം ഇവ കാണുന്നു.
തുലാം (ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്):ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണി വരെ അനുകൂലം. കാര്യവിജയം, ബന്ധുസമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം ഇവ കാണുന്നു. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. ഉല്ലാസനിമിഷങ്ങൾ പങ്കിടാം. ഉല്ലാസയാത്രകൾക്കു സാധ്യത. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അലച്ചിൽ, ചെലവ്, മനഃപ്രയാസം, അപകടഭീതി ഇവ കാണുന്നു. വെള്ളിയാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, ഉപയോഗസാധനലാഭം ഇവ കാണുന്നു. വിവാഹശ്രമങ്ങൾ വിജയിക്കാം. ആഗ്രഹങ്ങൾ നടക്കാം. യാത്രകള്‍ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. സുഖലോലുപ വസ്തുക്കൾ ലഭിക്കാം. പുതിയ സുഹൃത്തുക്കളെ കണ്ടുമുട്ടാം.
വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്):വെളളിയാഴ്ച പ്രഭാതത്തിൽ എട്ടു മണി വരെ അനുകൂലം. കാര്യവിജയം, ബന്ധുസമാഗമം, അവിചാരിത ധനയോഗം, സൽക്കാരയോഗം, പരീക്ഷാവിജയം, അംഗീകാരം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. വായ്പാശ്രമങ്ങൾ വിജയിക്കാം. പുതിയ വരുമാനസ്രോതസ്സുകൾ തുറന്നു കിട്ടാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. പുതിയ കോഴ്സുകൾക്കു പ്രവേശനം ലഭിക്കാം. വെള്ളിയാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, അലച്ചിൽ, ചെലവ്, ധനതടസ്സം, ക്ഷീണം, മനഃപ്രയാസം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം.
ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്):ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണി വരെ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, മനഃപ്രയാസം, ചെലവ്, ഇച്ഛാഭംഗം ഇവ കാണുന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. യാത്രകൾ വിജയിക്കാം.
മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്):ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണി വരെ പ്രതികൂലം. കാര്യപരാജയം, അഭിമാനക്ഷതം, അപകടഭീതി, നഷ്ടം, മനഃപ്രയാസം, ശരീരക്ഷതം, ഇച്ഛാഭംഗം, ശത്രുശല്യം ഇവ കാണുന്നു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാല്‍ മുതല്‍ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം, ധനതടസ്സം ഇവ കാണുന്നു. വെള്ളിയാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ അനുകൂലം. കാര്യവിജയം, സ്ഥാനക്കയറ്റം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം.
കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണി വരെ അനുകൂലം. കാര്യവിജയം, സുഹൃദ്സമാഗമം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ചർച്ചകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വേണ്ടപ്പെട്ടവരുമായി ഒത്തുകൂടാം. സഹപ്രവർത്തകരാൽ സന്തോഷം കൈവരാം. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, പരീക്ഷാപരാജയം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം. വേണ്ടപ്പെട്ടവർ അകലാം. വെള്ളിയാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം. കാര്യങ്ങൾ ഭാഗികമായി ശരിയാവാം. ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു.
മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി):വെള്ളിയാഴ്ച പ്രഭാതത്തിൽ എട്ടു മണി വരെ അനുകൂലം. കാര്യവിജയം, മത്സരവിജയം, സുഹൃദ്സമാഗമം, സ്ഥാനലാഭം, ഇഷ്ടഭക്ഷണസമൃദ്ധി ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ചർച്ചകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം. വെള്ളിയാഴ്ച പ്രഭാതത്തിൽ എട്ടു മണി കഴിഞ്ഞാൽ മുതൽ പ്രതികൂലം. കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, മനഃപ്രയാസം ഇവ കാണുന്നു.