ADVERTISEMENT

അശ്വതി: കുടുംബാംഗങ്ങളുടെ നിർബന്ധത്താൽ കക്ഷി രാഷ്ട്രീയ പ്രവർത്തനങ്ങൾ ഉപേക്ഷിക്കും. അപര്യാപ്തതകൾ മനസ്സിലാക്കിയ ജീവിതപങ്കാളിയോട് ആദരം തോന്നും.

ഭരണി: ദൂരദേശത്തേക്ക് ഉദ്യോഗമാറ്റമുണ്ടാകും. ആത്മാർഥ സഹകരണം മനസ്സമാധാനത്തിന് വഴിയൊരുക്കും.

കാർത്തിക: പ്രവർത്തന മേഖലകൾ വിപുലീകരിക്കുവാനും വ്യാപിപ്പിക്കുവാനും വിദഗ്ധ നിർദേശം തേടും. സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വർധിക്കുന്ന ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും.

രോഹിണി: പുത്രന്റെ നിർബന്ധ പ്രകാരം വിദേശയാത്രയ്ക്ക് ഏർപ്പാടുകൾ ചെയ്യും. പ്രവൃത്തി മണ്ഡലങ്ങളിൽ ക്രമാനുഗതമായ വളർച്ച അനുഭവപ്പെടും.

മകയിരം: കുടുംബ ജീവിതത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും. ഉപരിപഠനത്തിന്റെ അന്തിമ ഭാഗമായ പദ്ധതി സമർപ്പണത്തിന് തയാറെടുക്കും.

തിരുവാതിര: സന്താനങ്ങളുടെ വിദ്യാഭ്യാസ പുരോഗതിക്കായി പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്തും. ആദരണീയരായവരുടെ കൂട്ടത്തിൽ സ്ഥാനം ലഭിച്ചതിൽ ആത്മാഭിമാനം തോന്നും.

പുണർതം: വിദേശത്തു സ്ഥിരതാമസാനുമതി ലഭിച്ചതിൽ ആത്മാഭിമാനം തോന്നും. നിശ്ചിത കാലയളവിനു മുൻപ് ഉദ്യോഗത്തിൽ നിന്നും വിരമിക്കുവാൻ തീരുമാനിക്കും.

പൂയം: വ്യാപാര വ്യവസായ മേഖലകളിൽ ക്രമാനുഗതമായ വളർച്ച അനുഭവപ്പെടും. ബന്ധുക്കൾക്കിടയിലുള്ള തർക്കങ്ങൾ പരിഹരിക്കുവാൻ ആത്മാർഥമായി പ്രയത്നിക്കും.

ആയില്യം: ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരുവാനിടവരും. ഏകാഭിപ്രായത്തോടു കൂടിയ ദമ്പതികളുടെ ആവശ്യങ്ങൾ പരിഹരിക്കപ്പെടും.

മകം: നിശ്ചയദാർഢ്യത്തോടു കൂടിയുള്ള പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും. വളരെ കാലങ്ങൾക്കു ശേഷം ആത്മാർഥ സുഹൃത്ത് കുടുംബസമേതം വിരുന്നുവരും.

പൂരം: സാമ്പത്തിക വരുമാനത്തിൽ കുറവു തോന്നുന്നതിനാൽ ചെലവിനങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും. നിയന്ത്രണങ്ങൾക്കു വിധേയമായി ഉപരിപഠനത്തിന് അവസരം വന്നു ചേരും.

ഉത്രം: പ്രവർത്തനരഹിതമായ വ്യാപാരങ്ങൾ വിൽപന ചെയ്തു ലാഭശതമാന വ്യവസ്ഥകളോടു കൂടിയ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. കുടുംബജീവിതത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും.

അത്തം: കുടുംബാംഗങ്ങൾക്കിടയിലുള്ള ദുസ്സംശയങ്ങൾക്കു വിശദീകരണം നൽകുവാൻ അവസരമുണ്ടാകും. വ്യാപാര വ്യവസായ മേഖലകളിൽ പുരോഗതിയുണ്ടാകും.

ചിത്തിര: ജീവിത നിലവാരം വർധിച്ചതിനാൽ വാഹനം മാറ്റി വാങ്ങുവാൻ തീരുമാനിക്കും. വിദ്യാർഥികൾക്ക് അനാവശ്യമായി ആധി വർധിക്കുമെങ്കിലും രക്ഷിതാക്കൾ ആത്മധൈര്യം നൽകുകയാണ് വേണ്ടത്.

ചോതി: അപേക്ഷിച്ച പദ്ധതികൾക്ക് അംഗീകാരം ലഭിക്കും. ക്രയവിക്രയാധികാരത്തോടു കൂടിയുള്ള ഭൂമിക്കച്ചവടത്തിൽ പണം മുടക്കുവാൻ തീരുമാനിക്കും.

വിശാഖം: ആധ്യാത്മികാത്മീയ ചിന്തകളാൽ മനസ്സമാധാനമുണ്ടാകും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും.

അനിഴം: സുഹൃത്‌നിർദേശത്താൽ വ്യാപാരമേഖലയിൽ പണം മുടക്കും. ആശയ വിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം.

തൃക്കേട്ട: കുടുംബ ബന്ധങ്ങൾക്കു പ്രാധാന്യം നൽകുന്ന പുത്രന്റെ സമീപനത്തിൽ ആശ്വാസം തോന്നും. അനുഭവജ്ഞാനമുള്ളവരുടെ നിർദേശത്താൽ ബൃഹത് പദ്ധതികൾ തുടങ്ങുവാൻ തീരുമാനിക്കും.

മൂലം: സുഹൃത്‌നിർദേശത്താൽ ദുഃസംശയങ്ങൾ ദൂരീകരിക്കും. വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കുന്നതിനാൽ ആത്മാഭിമാനം തോന്നും.

പൂരാടം: അശ്രാന്ത പരിശ്രമത്താൽ ഏറ്റെടുത്ത കർമപദ്ധതികൾ പൂർത്തീകരിക്കുവാൻ സാധിക്കും. മേലധികാരിക്കു തൃപ്തിയാകും വിധത്തിൽ പ്രവർത്തിക്കുവാൻ സാധിക്കുന്നതിനാൽ അനുമോദനങ്ങൾ വന്നുചേരും.

ഉത്രാടം: പുതിയ കരാർ ജോലികളിൽ ഒപ്പുവയ്ക്കും. വിശ്വസ്ത സേവനത്തിന് പ്രശസ്തി പത്രം ലഭിക്കും. ജന്മനാട്ടിൽ ഗൃഹനിർമാണം തുടങ്ങിവയ്ക്കും.

തിരുവോണം: ആരോഗ്യം തൃപ്തികരമായിരിക്കും. അവസരങ്ങൾ വേണ്ട വിധത്തിൽ വിനിയോഗിച്ചാൽ പ്രവർത്തനരംഗം മെച്ചപ്പെടും.

അവിട്ടം: സംശയാസ്പദമായ സാഹചര്യങ്ങൾ സ്ഥിരീകരിച്ചതിനാൽ സാമ്പത്തിക വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും. സഹോദരങ്ങളുമായി സ്വത്ത് തർക്കത്തിൽ അലോഹ്യമാകും.

ചതയം: പൂർവികർ അനുവർത്തിച്ചു വരുന്ന പ്രവൃത്തികൾ പിന്തുടരുവാൻ ഉൾപ്രേരണയുണ്ടാകും. കുടുംബസമേതം പ്രത്യേക ഈശ്വരപ്രാർഥനകളും വഴിപാടുകളും നടത്തുവാനിടവരും.

പൂരുരുട്ടാതി: തീർച്ചപ്പെടുത്തിയതിൽ നിന്നും വ്യത്യസ്തമായി വിദേശ വ്യാപാരം ഉപേക്ഷിച്ച് സ്വദേശത്തു വ്യവസായം തുടങ്ങുവാൻ തീരുമാനിക്കും. മാന്യതയോടു കൂടിയ പെരുമാറ്റരീതി സർവർക്കും സ്വീകാര്യമാകയാൽ മനസ്സമാധാനമുണ്ടാകും.

ഉത്തൃട്ടാതി: ജീവിത പങ്കാളിയുടെ നിർദേശങ്ങൾ പലപ്പോഴും സുവ്യക്തമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ഉപകരിക്കും. പൂർവിക സ്വത്ത് അനന്തരാവകാശികൾക്കു ഭാഗംവച്ചു നൽകുവാൻ തീരുമാനിക്കും.

രേവതി: അപ്രതീക്ഷിതമായി സുഹൃത്ത് ഏറ്റെടുത്ത ജോലികൾ പൂർത്തീകരിക്കുവാനുള്ള സാഹചര്യമുണ്ടാകും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com