കർമരംഗത്ത് ഉയർച്ച, സാമ്പത്തിക ലാഭം; അസുലഭ നേട്ടങ്ങൾ ഈ കൂറുകാർക്ക്, സമ്പൂർണ വാരഫലം
Mail This Article
മേടക്കൂർ
അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ,നല്ല ഉന്മേഷത്തോടുകൂടിയും ഉണർവോടുകൂടിയും പ്രവർത്തിച്ചു സാമൂഹികപരമായി ഉയർച്ച കൈവരിക്കുന്നതാണ്. കർമരംഗത്ത് സ്ഥാനക്കയറ്റം, ഉയർച്ച, തൊഴിലിൽ നേട്ടം എന്നിവ പ്രതീക്ഷിക്കാം. മേലധികാരിയുമായി യോജിച്ചു പോകാൻ ആകും. ഐടി ഫീൽഡിൽ ജോലി ചെയ്യുന്നവർക്കും ഗുണപ്രദമാണ്. സാമ്പത്തിക നേട്ടം, ബിസിനസിൽ ലാഭം എന്നിവ പ്രതീക്ഷിക്കാം. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണ്. വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. അനാവശ്യ ചെലവുകൾ നിയന്ത്രിക്കേണ്ടതാണ്. വിവാഹ കാര്യങ്ങൾക്ക് അനുകൂലമാണ്. ദമ്പതികളുടെ ഇടയിൽ തെറ്റിദ്ധാരണകൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ആരോഗ്യം തൃപ്തികരം ആയിരിക്കും.
സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം സമർപ്പിക്കുക.
ഇടവക്കൂർ
കാർത്തികയുടെ ബാക്കി മുക്കാൽ ഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന ഇടവക്കൂറുകാർക്ക് ഈ വാരത്തിൽ,ധനനേട്ടം ഉണ്ടാകും. എന്നാൽ അനാവശ്യ ചെലവുകൾ നിയന്ത്രിച്ചു പോകേണ്ടതാണ്. തൊഴിലാനുകൂല്യങ്ങൾ ലഭിക്കാൻ ഇടയുണ്ട്. ഉദ്യോഗാർഥികൾക്ക് തൊഴിലിൽ സ്ഥിരത അനുഭവിക്കാനാകും. സുഹൃദ് സഹായം പ്രതീക്ഷിക്കാം. ആഡംബര വസ്തുക്കൾ അധീനതയിൽ വന്നു ചേരുന്നതാണ്. വിദേശ തൊഴിൽ അവസരങ്ങൾ ലഭിക്കാനായി അവസരങ്ങൾ ഉണ്ടാകുന്നതാണ്. വിദേശ വിപണനം സാധ്യമാകും. പാർട്ണർഷിപ്പ് ബിസിനസിൽ ശ്രദ്ധ ഉണ്ടാകണം. വിദ്യാർഥികൾക്ക് പഠനത്തിൽ വിജയിക്കാൻ ആകും. വിവാഹ കാര്യങ്ങൾ തീരുമാനമാകാൻ കാലതാമസം നേരിടുന്നതാണ്. പ്രണയിതാക്കൾക്കിടയിലും അസ്വാരസ്യങ്ങൾക്ക് സാധ്യതയുണ്ട്. ദാമ്പത്യ സൗഖ്യം കുറയാം. വീട് മാറി താമസിക്കാനും സാധിക്കും. ദൂര യാത്രകൾ ശ്രദ്ധിക്കണം. ശരീര സൗഖ്യം കുറയാം.
ദേവിക്ക് വെള്ളിയാഴ്ച ദിവസങ്ങളിൽ നെയ് വിളക്ക് സമർപ്പിക്കുക.
മിഥുനക്കൂർ
മകയിരത്തിന്റെ ബാക്കി പകുതിയും, തിരുവാതിര, പുണർതത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന മിഥുനക്കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം ഉണ്ടാകുമെങ്കിലും അപ്രതീക്ഷിത ചെലവുകളും വന്നു ചേരുന്നതാണ്. ജോലി മാറ്റം സാധ്യമാകും. സഹപ്രവർത്തകരുമായി യോജിച്ചു പോകാൻ അക്ഷീണം പ്രയത്നിക്കേണ്ടി വരും. നിത്യവരുമാനത്തിൽ കുറവുണ്ടാവുന്നതാണ്. വിദ്യാർഥികൾ പഠനത്തിൽ ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതാണ്. വിദ്യാഭ്യാസ ലോണുകൾ ലഭിക്കാനിടയുണ്ട്. വിവാഹ കാര്യങ്ങൾ തീരുമാനമാകാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്. പ്രണയിതാക്കളുടെ ഇടയിലും അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. പങ്കാളിക്ക് ചില ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിച്ചു മുന്നോട്ടു പോകേണ്ടതാണ്. ഉറക്കക്കുറവ് അനുഭവപ്പെടാം.
ശ്രീകൃഷ്ണസ്വാമിക്ക് പാൽപ്പായസം സമർപ്പിക്കുക.
കർക്കടകക്കൂർ
പുണർതത്തിന്റെ അവസാന കാൽഭാഗം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ ചേർന്ന കർക്കടക കൂറുകാർക്ക് ഈ വാരത്തിൽ, പലവിധ സ്രോതസ്സുകളിൽ നിന്നും ധനാഗമനം പ്രതീക്ഷിക്കാം. ബിസിനസിൽ ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്. ലാഭം കുറയാം. ഉദ്യോഗാർഥികൾക്ക് ഉയർന്ന സ്ഥാനമാനങ്ങളും അംഗീകാരങ്ങളും പ്രതീക്ഷിക്കാം. ഊർജസ്വലതയോടെ പ്രവർത്തിക്കുന്നതാണ്. ടെക്നിക്കൽ മേഖലയിൽ തൊഴിൽ ചെയ്യുന്നവർക്കും ഗുണപ്രദമാണ്. വിവാഹ കാര്യങ്ങൾ തീരുമാനം എടുക്കുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. പ്രണയിതാക്കളുടെ ഇടയിലും ഞാൻ എന്ന ഭാവം തലപൊക്കാൻ ഇടയുണ്ട്. ദൂരയാത്രകളിൽ ശ്രദ്ധയുണ്ടാകണം. കുടുംബത്ത് ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാനിടയുണ്ട്. വീഴ്ച, ചതവ് എന്നിവ ഉണ്ടാക്കാൻ ഇടയുണ്ട്. ഇൻഫെക്ഷൻസ് ആകാതിരിക്കാൻ ശ്രദ്ധിക്കണം. പങ്കാളിയുടെ ആരോഗ്യകാര്യങ്ങൾ ശ്രദ്ധയുണ്ടാകണം.
ശനിയാഴ്ച ദിവസങ്ങളിൽ ശാസ്താവിന് നീരാഞ്ജനം സമർപ്പിക്കുക.
ചിങ്ങക്കൂർ
മകം, പൂരം, ഉത്രത്തിന്റെ കാൽഭാഗം ചേർന്ന ചിങ്ങക്കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം ഉണ്ടാകും. ഉദ്യോഗാർഥികൾക്ക് നല്ല പുരോഗതി ഉണ്ടാകുന്നതാണ്. ആത്മവിശ്വാസം കൂടുതൽ അനുഭവപ്പെടും. സർക്കാർ ഇടപാടുകൾ ഗുണപ്രദമായിരിക്കും. ശത്രുശല്യം കുറയാം. ദൈനംദിന വരുമാനം വർധിക്കുന്നതാണ്. ബിസിനസിൽ പുരോഗതി ഉണ്ടാകും. വിദേശ വിപണനവും സാധ്യമാകും. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകും. ധനചെലവുകളിൽ നിയന്ത്രണം ആവശ്യമാണ്. വിവാഹ കാര്യങ്ങൾക്ക് തടസ്സങ്ങൾ ഉണ്ടാകാം. പ്രണയിതാക്കളുടെ ഇടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. എതിർലിംഗത്തിൽ പെട്ടവരുമായി സൗഹൃദം സ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കണം. അപവാദങ്ങൾ കേൾക്കാൻ ഇടയുണ്ട്. കുടുംബത്തും ചില അസ്വാരസ്യങ്ങൾക്ക് സാധ്യതയുണ്ട്. വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. മുറിവ്, വീഴ്ച എന്നിവ ഉണ്ടാക്കാൻ ഇടയുണ്ട്.
മഹാദേവന് ധാര, കൂവളത്തില കൊണ്ട് അർച്ചന എന്നിവ സമർപ്പിക്കുക.
കന്നിക്കൂർ
ഉത്രത്തിന്റെ ബാക്കി മുക്കാൽ ഭാഗം, അത്തം, ചിത്തിരയുടെ ആദ്യ പകുതിയും ഉൾപ്പെടുന്ന കന്നിക്കൂറുകാർക്ക് ഈ വാരത്തിൽ,അപ്രതീക്ഷിത ധനാഗമനം ഉണ്ടാകുന്നതാണ്. കടബാധ്യതകൾ കുറഞ്ഞു വരും. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകുന്നതാണ്. വിവാഹ കാര്യങ്ങൾ തീരുമാനമാകുന്നതാണ്. ദാമ്പത്യ സൗഖ്യം കുറയാം. പ്രണയിതാക്കളുടെ ഇടയിൽ തെറ്റിദ്ധാരണകൾ ഉണ്ടായേക്കാം. തീർഥാടന യാത്രകൾ ഉണ്ടാകും. കുടുംബജീവിതത്തിൽ ചില അഭിപ്രായവ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. ഉദ്യോഗാർഥികൾക്ക് അനുകൂലവാരമാണ്. സഹപ്രവർത്തകരുമായി യോജിച്ചു പോകാൻ ശ്രദ്ധിക്കണം. ഭാഗ്യാനുകൂല്യങ്ങൾ വർധിക്കുന്നതാണ്. ബിസിനസിലും പുരോഗതി ഉണ്ടാകും. റിയൽ എസ്റ്റേറ്റ് ബിസിനസ് ഗുണപ്രദമായിരിക്കും. യാത്രകളിലും ശ്രദ്ധിക്കേണ്ടതാണ്. പേശി വേദനയും, ഉദരസംബന്ധമായ ക്ലേശങ്ങൾ ഉണ്ടാകാനും ഇടയുണ്ട്.
മഹാവിഷ്ണുവിന് നെയ് വിളക്ക് സമർപ്പിക്കുക.
തുലാക്കൂർ
ചിത്തിരയുടെ ബാക്കി പകുതിയും, ചോതി, വിശാഖത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന ഈ വാരത്തിൽ,മേലധികാരിയുമായും സഹപ്രവർത്തകരുമായും യോജിച്ചു പോകാൻ ശ്രദ്ധിക്കണം. ശത്രുശല്യം കുറയാം. ദൈനംദിന വരുമാനം വർധിക്കുന്നതാണ്. വിദ്യാർഥികൾ പഠനത്തിൽ മികവു പുലർത്തുന്നതാണ്. ശമ്പള കുടിശ്ശിക ലഭിക്കാൻ ഇടയുണ്ട്. പല സ്രോതസ്സുകളിൽ നിന്നും ധനാഗമനം പ്രതീക്ഷിക്കാം. വിവാഹാലോചനകൾക്ക് കാലതാമസം നേരിടുന്നതാണ്. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. ദമ്പതികളുടെ ഇടയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകും. എടുത്തു ചാടി തീരുമാനങ്ങൾ എടുക്കാതെ ശ്രദ്ധാപൂർവം ആലോചിച്ച് തീരുമാനങ്ങൾ എടുത്ത് മുന്നോട്ടു പോകേണ്ടതാണ്. ഉദരസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്. വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. മാതാപിതാക്കളുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധ ഉണ്ടാകണം.
ഭദ്രയിങ്കൽ കടുംപായസം സമർപ്പിക്കുക.
വൃശ്ചികക്കൂർ
വിശാഖത്തിന്റെ അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ചേർന്ന വൃശ്ചികക്കൂറുകാർക്ക് ഈ വാരത്തിൽ,പല സ്രോതസ്സുകളിൽ നിന്നും ധന നേട്ടം ഉണ്ടാകും. ദൈനംദിന വരുമാനം വർധിക്കും. ഉദ്യോഗാർഥികൾക്ക് കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്നതാണ്. സമയോചിതമായി പ്രവൃത്തികൾ പൂർത്തീകരിക്കാൻ ആകും. ബിസിനസിൽ ഉണ്ടാകുന്ന പ്രതിബന്ധങ്ങളെ തരണം ചെയ്തു മുന്നോട്ടു പോകാൻ ആകുന്നതാണ്. പുതിയ പദ്ധതികൾ ആവിഷ്കരിച്ചു നടപ്പിലാക്കാനാകും. വിദേശ വിപണനവും ഗുണപ്രദമാണ്. വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസം കൂടുതൽ അനുഭവപ്പെടുന്നതാണ്. വിവാഹകാര്യങ്ങൾ തീരുമാനം ആകാൻ ഇടയുണ്ട്. പ്രണയിതാക്കളുടെ ഇടയിൽ ചില തെറ്റിദ്ധാരണകൾ ഉണ്ടായേക്കാം. കുടുംബത്തും ക്ഷമ അത്യന്താപേക്ഷിതമാണ്. ശ്വാസകോശ സംബന്ധമായി പ്രശ്നങ്ങളുള്ളവർ ശ്രദ്ധാലുക്കൾ ആയിരിക്കണം. അച്ഛന്റെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാകണം.
സുബ്രഹ്മണ്യസ്വാമിക്ക് പഞ്ചാമൃതം സമർപ്പിക്കുക.
ധനുക്കൂർ
മൂലം, പൂരാടം, ഉത്രാടത്തിന്റെ കാൽഭാഗം ചേർന്ന ധനക്കൂറുകാർക്ക് ഈ വാരത്തിൽ, അപ്രതീക്ഷിതമായ ധനാഗമനം ഉണ്ടാകുമെങ്കിലും ചെലവുകള്‍ വന്നു ചേരുന്നതാണ്. അനാവശ്യ ചെലവുകൾ നിയന്ത്രിക്കേണ്ടതാണ്. വിവാഹ കാര്യങ്ങൾക്ക് കാലതാമസം നേരിടുന്നതാണ്. ദാമ്പത്യ സൗഖ്യം കുറയാം. ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾക്ക് സാധ്യതയുണ്ട്. അമ്മയുമായി നല്ല ബന്ധം പുലർത്താൻ ആകും. ഉദ്യോഗാർഥികൾ കർമരംഗത്ത് നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതാണ്. ബിസിനസ് രംഗത്ത് ലാഭ വർധനവ് പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകും. വിവാഹ കാര്യങ്ങൾ തീരുമാനമാകാൻ കാലതാമസം നേരിടുന്നതാണ്. ദാമ്പത്യ സൗഖ്യം കുറയാം. ആഡംബര വസ്തുക്കൾ വാങ്ങുന്നതിനായി ധനച്ചെലുകൾ വന്നു ചേരും. ഉറക്കക്കുറവ്, ശാരീരിക ആശ്വാസങ്ങൾ എന്നിവ ഉണ്ടായേക്കാം. കുടുംബത്ത് ചില അസ്വാരസ്യങ്ങൾക്ക് സാധ്യതയുണ്ട്.
മഹാവിഷ്ണുവിനു ഭാഗ്യസൂക്താർച്ചന സമർപ്പിക്കുക.
മകരക്കൂർ
ഉത്രാടത്തിന്റെ ബാക്കി മുക്കാൽ ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന മകരക്കൂറുകാർക്ക് ഈ വാരത്തിൽ,കർമരംഗത്ത് ഗുണാനുഭവങ്ങൾ വർധിച്ചു നിൽക്കും. തൊഴിൽ അന്വേഷിക്കുന്നവർക്കും ഗുണപ്രദമാണ്. അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇട നൽകരുത്. ബിസിനസ് വിപുലപ്പെടുത്തി എടുക്കുവാൻ ആകും. വിദേശ വിപണനം ഗുണകരമാണ്. വിദ്യാർഥികൾക്കും ഗുണപ്രദമാണ്. വിവാഹ കാര്യങ്ങൾ തീരുമാനമാകുന്നതാണ്. പ്രണയിതാക്കൾക്കും ഗുണപ്രദമാണ്. ബന്ധുക്കളുമായി യോജിച്ചു പോകാൻ ആകും. റിയൽ എസ്റ്റേറ്റ് ബിസിനസ് ഗുണപ്രദമാണ്. ആരോഗ്യം തൃപ്തികരമായിരിക്കും. അമ്മയുടെയും സന്താനങ്ങളുടെയും ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധയുണ്ടാകണം.
ഹനുമൽ സ്വാമിക്ക് വെണ്ണ നിവേദ്യം സമർപ്പിക്കുക.
കുംഭക്കൂർ
അവിട്ടത്തിന്റെ ബാക്കി പകുതിയും, ചതയം, പൂരുരുട്ടാതിയുടെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന കുംഭക്കൂറുകാർക്ക് ഈ വാരത്തിൽ,സാമ്പത്തിക പുരോഗതി ഉണ്ടാകുന്നതാണ്. റിയൽ എസ്റ്റേറ്റ് ബിസിനസ് ഗുണപ്രദമാണ്. വസ്തു വാങ്ങാൻ അവസരങ്ങൾ ഉണ്ടാകും. യാത്രാ ചെലവുകൾ വർധിക്കും. കർമരംഗത്ത് നല്ല പുരോഗതി തന്നെ ദൃശ്യമാകും. അധികാര പ്രാപ്തി, ഉയർച്ച എന്നിവ പ്രതീക്ഷിക്കാം. സർക്കാർ ഇടപാടുകൾ ഗുണപ്രദം ആയിരിക്കും. പുതിയ തൊഴിലവസരങ്ങൾ വന്നു ചേരുന്നതാണ്. പുതിയ കരാറുകളിൽ ഏർപ്പെടാൻ അവസരങ്ങൾ ഉണ്ടാകും. വിദ്യാർഥികൾക്ക് പഠനത്തിൽ പുരോഗതി ഉണ്ടാകും. വിവാഹകാര്യങ്ങൾ തീരുമാനമാകുന്നതാണ്. ദമ്പതികളുടെ ഇടയിൽ അസ്വാരസ്യങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. കുടുംബ ജീവിതത്തിൽ സന്തോഷം ഉണ്ടാകും. മാനസിക സംഘർഷങ്ങൾ വർധിക്കുവാൻ ഇടയുണ്ട്. ആഹാരക്രമീകരണങ്ങളും യോഗ പോലുള്ളവ ശീലമാക്കുന്നത് നന്നായിരിക്കും. നേതൃസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുണ്ട്.
ശാസ്താവിന് നീരാഞ്ജനം സമർപ്പിക്കുക.
മീനക്കൂർ
പൂരുരുട്ടാതിയുടെ അവസാനകാൽ ഭാഗം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ചേർന്ന മീനക്കൂറുകാർക്ക് ഈ വാരത്തിൽ,പേരും, പ്രശസ്തിയും, അംഗീകാരവും ഉണ്ടാകുന്നതാണ്. മറ്റുള്ളവരുടെ സഹായം ലഭിക്കുന്നതാണ്. അപ്രതീക്ഷിതമായ ധനാഗമനം ഉണ്ടാകും എങ്കിലും ധനച്ചെലവുകളും വന്നു ചേരുന്നതാണ്. ആത്മീയ യാത്രകൾ ഉണ്ടായേക്കാം. വിവാഹകാര്യങ്ങൾ തീരുമാനമാകാന്‍ ഇടയുണ്ട്. എന്നാൽ ദമ്പതികളുടെ ഇടയിൽ ചില അസ്വാരസ്യങ്ങൾക്ക് സാധ്യതയുണ്ട്. കുടുംബത്ത് ക്ഷമ അത്യന്താപേക്ഷിതമാണ്. ഉദ്യോഗാർഥികൾക്ക് കഠിനപ്രയത്നത്താൽ ഫലം കാണാൻ ആകുന്നതാണ്. ബിസിനസിൽ പ്രതീക്ഷിക്കുന്ന നേട്ടങ്ങൾ ഉണ്ടാകാൻ ഇടയില്ല. വിദ്യാർഥികൾ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതാണ്. അമ്മയുടെയും പങ്കാളിയുടെയും ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധയുണ്ടാകണം. മാനസിക പിരിമുറുക്കം വർധിക്കും.
ശാസ്താവിന് എള്ള് പായസം, വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.