കാതോലിക്കാ ബാവായുടെ കബറടക്ക ശുശ്രൂഷ ശനിയാഴ്ച; കോതമംഗലം ചെറിയ പള്ളിയിൽ പൊതുദർശനം

Mail This Article
കൊച്ചി ∙ യാക്കോബായ സുറിയാനി സഭയുടെ തലവൻ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവായുടെ കബറടക്ക ശുശ്രൂഷയുടെ സമാപന ശുശ്രൂഷകൾ നവംബർ 2 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3ന് ആരംഭിക്കും. ബാവായുടെ വിയോഗത്തിൽ പള്ളികളിലും പള്ളി വക സ്ഥാപനങ്ങളിലും 14 ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. വ്യാഴാഴ്ച വൈകിട്ട് 5.21ന് കാലം ചെയ്ത ബാവായുടെ ഭൗതിക ശരീരം രാത്രിയോടെ ആശുപത്രിയിൽനിന്ന് ആലുവ, പെരുമ്പാവൂർ, കുറുപ്പംപടി വഴി കോതമംഗലം ചെറിയ പള്ളിയിലേക്ക് എത്തിക്കും, തുടർന്ന് പൊതുദർശനം. നവംബർ 1 വെള്ളിയാഴ്ച രാവിലെ 8ന് ചെറിയ പള്ളിയിൽ കുർബാന നടക്കും. 9.30ന് സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസിന്റെയും വർക്കിങ് കമ്മിറ്റിയുടെയും സംയുക്ത യോഗം.
- 5 month agoNov 02, 2024 05:38 PM IST
ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവായ്ക്ക് യാത്രാമൊഴി. കബറടക്ക ചടങ്ങുകൾ പൂർത്തിയായി.
- 5 month agoNov 02, 2024 05:25 PM IST
ഭൗതികദേഹം പള്ളിക്കുള്ളിൽ സജ്ജീകരിച്ച കല്ലറയ്ക്കുള്ളിലേക്ക് ഇറക്കുന്നു.
- 5 month agoNov 02, 2024 05:22 PM IST
കബറടക്കത്തിന്റെ അവസാനഘട്ട ശുശ്രൂഷകൾ നടക്കുന്നു.
- 5 month agoNov 02, 2024 05:05 PM IST
മദ്ബഹായോട് വിട പറഞ്ഞുള്ള പ്രാർഥനകൾ പുരോഗമിക്കുന്നു.
- 5 month agoNov 02, 2024 04:28 PM IST
പാത്രിയർക്കീസ് ബാവായുടെ അനുശോച സന്ദേശം വായിക്കുന്നു.
- 5 month agoNov 02, 2024 04:15 PM IST
പുറത്തെ പന്തലിലും പള്ളിക്കകത്തും തിങ്ങി നിറഞ്ഞ് വിശ്വാസികൾ.
- 5 month agoNov 02, 2024 04:07 PM IST
വിലാപയാത്ര പൂർത്തിയാക്കി കബറടക്ക ശുശ്രൂഷകൾക്കായി ഭൗതികദേഹം പള്ളിക്കകത്തേക്ക് കൊണ്ടുപോയി.
- 5 month agoNov 02, 2024 03:54 PM IST
വിലാപയാത്രയ്ക്ക് ശേഷം പാത്രിയർക്കീസ് ബാവായുടെ അനുശോചന സന്ദേശം വായിക്കും. ശേഷം കബറടക്ക ശുശ്രൂഷയുടെ സമാപന ചടങ്ങുകൾ ആരംഭിക്കും.
- 5 month agoNov 02, 2024 03:52 PM IST
പള്ളിക്കു ചുറ്റുമുള്ള വിലാപയാത്രയ്ക്കായി ഭൗതികദേഹം പുറത്തേക്കു കൊണ്ടുവരുന്നു. (ഫോട്ടോ: മനോരമ ഓൺലൈന്‍) - 5 month agoNov 02, 2024 03:49 PM IST
പള്ളിക്കു ചുറ്റുമുള്ള വിലാപയാത്രയ്ക്കായി ഭൗതിക ദേഹം പുറത്തെടുത്തു.
തുടർന്ന് 10.30ന് സംസ്കാര ശുശ്രൂഷയുടെ പ്രാരംഭ ശുശ്രൂഷകൾ ആരംഭിക്കും. ഉച്ചനമസ്ക്കാരം കഴിഞ്ഞ് 1ന് കോതമംഗലം ചെറിയ പള്ളിയിൽനിന്ന് വലിയ പള്ളിയിൽ എത്തിച്ചേരും. തുടർന്ന് 4ന് കോതമംഗലം വലിയ പള്ളിയിൽനിന്ന് മൂവാറ്റുപുഴ വഴി പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ഭൗതികശരീരം എത്തിക്കും. ശേഷം പൊതുദർശനം. നവംബർ 2ന് രാവിലെ 8ന് പാത്രിയർക്കാ സെന്റർ മോർ അത്തനേഷ്യസ് കത്തീഡ്രലിൽ കുർബാന. 3ന് കബറടക്ക ശുശ്രൂഷയുടെ സമാപന ശുശ്രൂഷകൾ ആരംഭിക്കും.