ADVERTISEMENT

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ): ആഘോഷങ്ങളിൽ പങ്കെടുക്കാൻ ഇടയുണ്ട്. സാഹിത്യകാരന്മാർക്ക് പുതിയ കൃതി പ്രസിദ്ധീകരിക്കാൻ സാധിക്കും. വിദേശത്തു നിന്നും നാട്ടിൽ വരാൻ ശ്രമിക്കുന്നവരുടെ ആഗ്രഹം സഫലമാകും. സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. കുടുംബത്തിൽ സമാധാനം നിലനിൽക്കും. ഉല്ലാസ യാത്രയിൽ പങ്കെടുക്കാനും സാധ്യതയുണ്ട്. ചില ഭാഗ്യ അനുഭവങ്ങളും ഈ ആഴ്ചയിൽ പ്രതീക്ഷിക്കാം. 

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മെയ് 21 വരെയുള്ളവർ): തുടക്കത്തിൽ ചില പ്രതിബന്ധങ്ങൾ നേരിടേണ്ടി വരുമെങ്കിലും പിന്നീട് അവയെല്ലാം തരണം ചെയ്യാൻ സാധിക്കും. വീട്ടിലേക്ക് പുതിയ ഗൃഹോപകരണങ്ങൾ വാങ്ങിക്കും. അടുത്ത ഒരു ബന്ധുവിനെ സഹായിക്കേണ്ടതായി വരും. മോശം ആളുകളില്‍ നിന്നും പ്രവൃത്തികളിൽ നിന്നും  വിട്ടു നിൽക്കാൻ ശ്രദ്ധിക്കുക. സുഹൃത്തുക്കളെ കൊണ്ട് ചില നേട്ടങ്ങൾ ഉണ്ടാകും.

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ): ഉന്നത വ്യക്തികളുടെ സഹായം പ്രയോജനപ്പെടും. പുതിയ സൗഹൃദങ്ങൾ സ്ഥാപിക്കാൻ സാധിക്കും. കുടുംബജീവിതം സന്തോഷകരമായി മാറും. ജോലി സ്ഥലത്ത് പ്രശ്നങ്ങളില്ല.  സാഹചര്യങ്ങള്‍ ശാന്തമായി കൈകാര്യം ചെയ്യുക. സംസാരത്തില്‍ തെറ്റായ വാക്കുകള്‍ വരാതെ നോക്കുക. നിക്ഷേപത്തിന് യോജിച്ച സമയമല്ല. വിവാഹ ആലോചനകളിൽ പുരോഗതി ഉണ്ടാകും.

കർക്കടകം രാശി  (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ): ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന ഒരു വാരമാണിത്. സാമ്പത്തിക സ്ഥിതി ഭദ്രമായി തുടരും. ആരോഗ്യ കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കുക. എതിർപ്പുകൾ നേരിടേണ്ടി വരാൻ ഇടയുണ്ട്. സ്വന്തമായി ചെയ്യുന്ന പ്രവൃത്തികൾ എല്ലാം വിജയിപ്പിക്കാൻ സാധിക്കും. ദൈവാധീനം കൊണ്ട് പല പ്രശ്നങ്ങളും ഒഴിവായി പോകുന്നതാണ്. യാത്ര കൊണ്ട് നേട്ടം പ്രതീക്ഷിക്കാം.

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ): മനസിന് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് വഴി സന്തോഷം ലഭിക്കും. ശുഭകരമായ വിവരങ്ങള്‍ നിങ്ങളെ തേടിയെത്തും. വിദ്യാര്‍ഥികള്‍ പഠനത്തിൽ ശ്രദ്ധിക്കുക. മറ്റുള്ളവരുടെ വാക്ക് കേട്ട്  വിഷമിക്കാൻ സാധ്യത ഉണ്ട്. ജോലി സ്ഥലത്ത് സഹപ്രവര്‍ത്തകരുടെ സഹായം ലഭിക്കും. ബന്ധുക്കളെ സന്ദർശിക്കും. അവിവാഹിതരുടെ വിവാഹം തീരുമാനിക്കും. പുണ്യകർമങ്ങൾ അനുഷ്ഠിക്കും.

കന്നി രാശി  (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ): പുതിയ സംരംഭങ്ങൾ ആരംഭിക്കുവാൻ സാധിക്കും. നിങ്ങളുടെ സംസാര രീതി മറ്റുള്ളവരെ ആകര്‍ഷിക്കാം. ജോലിഭാരം വർധിക്കാൻ ഇടയുണ്ട്.  കുടുംബത്തോടൊപ്പം സമയം ചെലവിടാൻ ശ്രമിക്കുന്നത് നന്നാകും. ആരോഗ്യനില തൃപ്തികരം ആണ്. ധാരാളം യാത്രകൾ ചെയ്യേണ്ടതായി വരും. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സന്താന ഭാഗ്യം പ്രതീക്ഷിക്കുന്നു. വിദേശത്ത് നിന്ന് ചില സഹായങ്ങൾ ലഭിക്കും.

തുലാം രാശി  (Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ): പ്രത്യേകമായ ഒരു കാര്യം നേടാനായി പരിശ്രമിക്കും. സ്വർണാഭരണങ്ങൾ വാങ്ങിക്കും. വേണ്ടപ്പെട്ട ആരെയെങ്കിലും സഹായിക്കുന്നത് വഴി സന്തോഷം ലഭിക്കും. സാമ്പത്തിക നില ഭദ്രമാണ്. വീട്ടിൽ നല്ല അന്തരീക്ഷം നില നിൽക്കും. ചീത്ത കൂട്ടുകെട്ടിൽ നിന്നും വിട്ടു നിൽക്കുക. പഴയ വാഹനം മാറ്റി പുതിയത് സ്വന്തമാക്കും. മക്കളുടെ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക.

വൃശ്‌ചിക രാശി  (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ): നിർത്തിവച്ചിരുന്ന പ്രവർത്തനങ്ങൾ പുനരാരംഭിക്കും. നിങ്ങളുടെ ഒരു തീരുമാനം മികച്ചതാണെന്ന് ബോധ്യപ്പെടും. പ്രതികൂല സാഹചര്യങ്ങൾ ഭംഗിയായി കൈകാര്യം ചെയ്യാൻ കഴിയും. നിക്ഷേപത്തിന് പറ്റിയ കാലമാണ്. പാരമ്പര്യമായി ചെയ്തു കൊണ്ടിരിക്കുന്ന ബിസിനസ് പുരോഗമിക്കും. വിവാഹത്തിന് തീരുമാനമാകും. പരീക്ഷയിൽ മികച്ച വിജയം നേടും.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ): പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. കൃത്യമായി എല്ലാം തെറ്റ് കൂടാതെ ചെയ്തു തീര്‍ക്കുക. പുതിയ കാഴ്ചപ്പാടും ചിന്താഗതിയും ചില പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സഹായകമാകും. എടുത്തു ചാടിയുള്ള പ്രവർത്തനങ്ങൾ ഒഴിവാക്കുക. പ്രാർഥനകൾ മുടങ്ങാതെ നടത്താൻ ശ്രദ്ധിക്കുക. മംഗള കർമങ്ങളിൽ പങ്കെടുക്കാൻ ഇടയുണ്ട്. മത്സര പരീക്ഷയിൽ ഉന്നത വിജയം നേടും.

മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ): വളരെ താല്‍പര്യമുള്ള കാര്യങ്ങള്‍ ചെയ്യുന്നത് വഴി സന്തോഷം ലഭിക്കും. സന്തോഷകരമായ ഒരു വാർത്ത നിങ്ങളെ തേടിയെത്താം. വിദ്യാര്‍ഥികള്‍ പഠനത്തിലും ചെറുപ്പക്കാര്‍ കരിയറിലും ശ്രദ്ധ പതിപ്പിക്കുക. എതിരാളികളെ വശത്താക്കാൻ സാധിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. ചെറിയ യാത്രകൾ നടത്തേണ്ടതായി വരാം. പഴയ ആഭരണങ്ങൾ മാറ്റി പുതിയത് വാങ്ങും.

കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ): പൊതുവെ അനുകൂലമായ സമയം ആണ്. കുട്ടികളുടെ മേല്‍ അമിതമായി ചിട്ടകള്‍ ഏര്‍പ്പെടുത്താതെ ഇരിക്കുക. പ്രതീക്ഷിക്കാത്തിടത്തു നിന്നും ധാരാളം പണം കൈവശം വന്നു ചേരും. ബന്ധുക്കളെ കൊണ്ടും ചില നേട്ടങ്ങൾ ഉണ്ടാകാം. ഭൂമി സംബന്ധമായ ഇടപാടുകൾ നീണ്ടു പോകാം. ഉദ്യോഗാർഥികൾ പുതിയ ജോലിയിൽ പ്രവേശിക്കും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങും.

മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ): ഏത് പ്രതിസന്ധിയും ആത്മവിശ്വാസത്തോടെ നേരിടും. ഭാവിയിലേക്കായി വിചാരിച്ചിരിക്കുന്ന ചില കാര്യങ്ങള്‍ ചെയ്തു തുടങ്ങും. വിദ്യാർഥികള്‍ക്ക് പ്രതീക്ഷിച്ച വിജയം നേടാൻ സാധിക്കും. വീട്ടില്‍ പുതിയ കാര്യങ്ങള ആലോചിക്കുമ്പോള്‍ ബഡ്ജറ്റ് മറക്കാതിരിക്കുക. ബിസിനസില്‍ ചില കാര്യങ്ങൾ പുനരാലോചിച്ച് ഉറപ്പിക്കുക വഴി മെച്ചമുണ്ടാകും. വീട്ടുകാര്‍ക്കൊപ്പം ചെലവിടാൻ സമയം കണ്ടെത്തുക.

English Summary:

Weekly Zodiac Prediction by P B Rajesh 2024 July 21 to 27

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com