വർഷം മുഴുവൻ ഐശ്വര്യം; അറിയണം കർക്കടകത്തിലെ ഈ ചിട്ടകൾ
Mail This Article
കർക്കടക മാസത്തിൽ ദശപുഷ്‌പത്തിന്റെയും മുക്കൂറ്റിചാന്തിന്റെയും പത്തിലയുടെയും പ്രാധാന്യത്തെയും കുറിച്ച് വിശദമാകുകകയാണ് ജ്യോതിഷരത്‌നം Dr. S. വിമലമ്മ ടീച്ചർ
കർക്കടകത്തിൽ നമ്മൾ ആത്മീയമായി വളരണം. മരുന്ന് സേവയ്ക്ക് ഉത്തമമായ മാസവുമാണ്. പതിനൊന്നു മാസത്തെ ഓട്ടത്തിനിടയിൽ വിശ്രമം എടുക്കാനുള്ള സമയമാണ്. കുഴമ്പും തൈലവുമൊക്കെ തേച്ച് ശരീരശുദ്ധി വരുത്തി മരുന്ന് കഞ്ഞി കഴിക്കുന്നത് പതിവാണ്.
കർക്കടകത്തിൽ ദശപുഷ്പം മുടിയിൽ ചൂടാറുണ്ട് , അതിൽ ഏറ്റവും ഒഴിച്ചു കൂടാനാവാത്തത് കറുകയാണ്. കറുക എടുത്ത് ശിവഭഗവാനെ പ്രാർഥിച്ച് മാസത്തിലുടനീളം മുടിയിൽ വയ്ക്കുക. പിന്നെയുള്ളത് മുക്കുറ്റി. മുക്കുറ്റി ചാന്തുണ്ടാക്കി കുറി തൊടുന്നത് ഏറ്റവും ഐശ്വര്യമാണ്. കർക്കടകം പന്ത്രണ്ടു വരെ എല്ലാ അമ്മമാരും ഇത് തൊടും. പിന്നെ ഇലക്കറികൾ ഉണ്ടാക്കി കഴിക്കും. ചേമ്പ്, മത്തൻ, കുമ്പളം എന്നിവയുടെ ഇലകൾ കറിവച്ച് കൂട്ടുന്നതും ഈ കർക്കടകമാസത്തിലാണ്.
കൂടുതൽ അറിയാൻ വിഡിയോ കാണാം.