ADVERTISEMENT

അശ്വതി: ക്രിയാത്മക നടപടികളിൽ ആത്മാർഥമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. അധ്വാനഭാരത്താൽ അവധിയെടുക്കും. 

ഭരണി: പ്രതികൂല കാലാവസ്ഥയായതിനാൽ ബന്ധു ഗൃഹത്തിലേക്കുള്ള യാത്ര മാറ്റിവയ്ക്കും. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനുള്ള ആർജവമുണ്ടാകും.

കാർത്തിക: ദീർഘവീക്ഷണത്തോടു കൂടിയ കർമപദ്ധതികൾക്ക് രൂപരേഖ തയാറാക്കും. മത്സര രംഗങ്ങളിൽ വിജയിക്കും.

രോഹിണി: പ്രതീക്ഷിച്ച ലാഭം ഇല്ലാത്തതിനാൽ വസ്തുവിൽപന തൽക്കാലം നിർത്തിവയ്ക്കും. പിതാവിന് ഔദ്യോഗികമായി ഉയർച്ചയുണ്ടാകും.

മകയിരം: പ്രവർത്തനശൈലിയിൽ കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തുവാൻ തയാറാകും. ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്രയ്ക്ക് അനുമതി ലഭിക്കും.

തിരുവാതിര: ഗൃഹത്തിനു വാസ്തുശാസ്ത്ര പിഴ ഉണ്ടോ എന്നു പരിശോധിക്കും. പരമാധികാര പദവിക്കുള്ള പരീക്ഷയിൽ വിജയിക്കും.

പുണർതം: വ്യവസ്ഥകൾക്കതീതമായി പ്രവർത്തിക്കുവാൻ സാധിക്കും. പ്രലോഭനങ്ങൾ പലതും വന്നുചേരുമെങ്കിലും ആത്മസംയമനം പാലിക്കുകയാണ് നല്ലത്.

പൂയം: സ്വയംഭരണാധികാരം ലഭിച്ചതിനാൽ പല പദ്ധതികളും പ്രാവർത്തികമാക്കുവാൻ ആസൂത്രണം ചെയ്യും. വിശേഷപ്പെട്ട ദേവാലയ ദർശനത്താൽ ആശ്വാസമുണ്ടാകും.

ആയില്യം: സുഹൃത്‌നിർദേശത്താൽ ഉദ്യോഗം ഉപേക്ഷിക്കുവാനുള്ള തീരുമാനം തൽക്കാലം ഉപേക്ഷിക്കും. ഹ്രസ്വകാല പാഠ്യപദ്ധതിയിൽ ചേരും.

മകം: പദ്ധതി ആസൂത്രണങ്ങളിൽ ലക്ഷ്യപ്രാപ്തി നേടും. സർവർക്കും സ്വീകാര്യമായ നിലപാട് അംഗീകരിക്കുവാൻ തയാറാകും. ആത്മവിശ്വാസത്തോടു കൂടി പരീക്ഷയെഴുതുവാൻ സാധിക്കും.

പൂരം: പൊതുപ്രവർത്തനങ്ങളിൽ സജീവമാകയാൽ സമൂഹത്തിൽ ഉന്നതരെ പരിചയപ്പെടുവാൻ അവസരമുണ്ടാകും. വിതരണരംഗം വിപുലമാക്കുവാൻ തയാറാകും.

ഉത്രം: ഉദ്യോഗത്തിനു പുറമേ ലാഭശതമാന വ്യവസ്ഥകളോടു കൂടിയ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും. അവധിയെടുത്ത് വിവാഹം, പിറന്നാൾ തുടങ്ങിയവയിൽ പങ്കെടുക്കും.

അത്തം: ഏകാഗ്രതയും കാര്യനിർവഹണ ശക്തിയും വർധിക്കുന്നതിനാൽ കൂടുതൽ ചുമതലകൾ ഏറ്റെടുക്കും. ഔദ്യോഗികമായ അനിശ്ചിതാവസ്ഥ തരണം ചെയ്യുവാൻ പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്തും.

ചിത്തിര: മത്സരരംഗങ്ങളിൽ വിജയിക്കും. സുദീർഘമായ ചർച്ചയിലൂടെ സങ്കീർണമായ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തും.

ചോതി: മംഗള വേളയിൽ വച്ച് പുതിയ സ്നേഹബന്ധം ഉടലെടുക്കും. വിദേശ ഉദ്യോഗത്തിന് നിയമനാനുമതി ലഭിക്കും.

വിശാഖം: അനവസരങ്ങളിലുള്ള വാക്കുകൾ തിരുത്തുവാൻ ജീവിതപങ്കാളിയുടെ യുക്തിപൂർവമുള്ള സമീപനം സഹായകമാകും. വ്യാപാരത്തിൽ ഉണർവ് കണ്ടുതുടങ്ങും.

അനിഴം: ഇടപെടുന്ന കാര്യങ്ങളിൽ അന്തിമമായി വിജയമുണ്ടാകും. ബൃഹത് പദ്ധതികൾ ഉപേക്ഷിച്ചു ചെറിയ പദ്ധതികൾക്ക് തുടക്കം കുറിക്കും.

തൃക്കേട്ട: വിദഗ്ധോപദേശം തേടി ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി കൈവരിക്കും. വിദേശയാത്രയ്ക്ക് സാങ്കേതിക തടസ്സങ്ങൾ അനുഭവപ്പെടും.

മൂലം: അപരിചിതരുമായുള്ള ആത്മബന്ധത്തിന് അതിർത്തി നിശ്ചയിക്കും. പുത്രപൗത്രാദി സംരക്ഷണം മനസ്സമാധാനത്തിന് വഴിയൊരുക്കും.

പൂരാടം: വിതരണ രംഗങ്ങളിൽ ക്രമാനുഗതമായ വളർച്ച അനുഭവപ്പെടും. കാർഷിക രംഗങ്ങളിൽ താൽപര്യം വർധിക്കും.

ഉത്രാടം: ഉപരിപഠനത്തിന്റെ അന്തിമ ഭാഗമായ പദ്ധതി സമർപ്പണത്തിന് തയാറാകും. വിശ്വാസവഞ്ചനയിലകപ്പെടാതെ സൂക്ഷിക്കണം.

തിരുവോണം: പരമാവധി ആത്മാർഥമായി പ്രവർത്തിക്കുന്നതിനാൽ തൊഴിൽ മേഖലയിലുള്ള അനിശ്ചിതാവസ്ഥകൾ തരണം ചെയ്യും. ദുശ്ശീലങ്ങൾ ഉപേക്ഷിക്കുവാൻ ആത്മപ്രചോദനമുണ്ടാകും.

അവിട്ടം: തൊഴിൽ മേഖലകളോടു ബന്ധപ്പെട്ടു ദൂരയാത്രകൾ വേണ്ടിവരും.

ചതയം: അന്തരീക്ഷത്തിലെ അനുകൂലമായ മാറ്റം ഉദരരോഗ പീഡകൾക്ക് ശമനമുണ്ടാക്കും. വാഹന ഉപയോഗത്തിൽ വളരെ സൂക്ഷിക്കണം.

പൂരുരുട്ടാതി: സർവർക്കും സ്വീകാര്യമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുവാൻ സാധിക്കും. വർഷങ്ങൾക്കു മുൻപ് വാങ്ങിയ ഭൂമിയിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങും.

ഉത്തൃട്ടാതി: അസാധാരണ വ്യക്തിത്വമുള്ളവരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുവാൻ അവസരമുണ്ടാകും.

രേവതി: ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങൾ, വാർഷികാഘോഷം, ബന്ധുവിന്റെ ഗൃഹപ്രവേശം തുടങ്ങി വിവിധോദ്ദേശ്യങ്ങൾക്കായി അവധിയെടുക്കും.

English Summary:

Weekly Star Prediction by Kanippayyur Narayanan Namboodiripad

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com