ADVERTISEMENT

മേടക്കൂർ (അശ്വതി, ഭരണി, കാർത്തിക 1/4): അനുകൂല ഫലങ്ങൾ അധികരിച്ചു നിൽക്കുന്ന കാലമാണ്. പൊതുവെ എല്ലാ കാര്യങ്ങളിലും ആത്മവിശ്വാസം വർധിക്കും. സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും പ്രശംസ നേടും. വിവാഹം ആലോചിക്കുന്നവർക്ക് മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. പിതാവിനോ പിതൃ സ്ഥാനീയര്‍ക്കോ ഉണ്ടായിരുന്ന അരിഷ്ടതകള്‍ ശമിക്കും. ഭവനത്തിൽ ശാന്തത കളിയാടും. ദാമ്പത്യ ജീവിതം സംതൃപ്തകരമായിരിക്കും. വാഹന സംബന്ധമായ ചെലവുകള്‍ വര്‍ധിക്കും. മാസമധ്യം കഴിഞ്ഞു മനസിന് വിഷമം നൽകുന്ന വാർത്തകൾ കേൾക്കും. ബന്ധുജന സഹായത്താൽ കാര്യവിജയം. തൊഴിൽ രഹിതർക്ക് താൽക്കാലിക ജോലി ലഭിക്കും. പൊതു പ്രവർത്തകർ അനാവശ്യമായ ആരോപണങ്ങൾ നേരിടേണ്ടി വരും. വിദേശ ജോലിയിൽ നിലനിന്നിരുന്ന പ്രശ്നങ്ങൾ ശമിക്കും. കർമ രംഗത്ത് ശത്രുക്കളുടെ ശല്യമുണ്ടാകുമെങ്കിലും അവയെല്ലാം അതിജീവിക്കും. അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടാതെ ശ്രദ്ധിക്കുക. 

ഇടവക്കൂർ (കാർത്തിക 3/4, രോഹിണി, മകയിരം 1/2): അനുകൂല ഫലങ്ങൾ പ്രതീക്ഷിക്കാം. സാമ്പത്തികമായ വിഷമതകൾ ശമിക്കും. ആരോഗ്യപരമായി ഉന്മേഷം. തൊഴിൽരംഗം പുഷ്ടിപ്പെടും. അനാവശ്യ വാഗ്വാദങ്ങളിൽ ഏർപ്പെടും. പ്രേമബന്ധങ്ങളിൽ അനുകൂല തീരുമാനങ്ങൾ. പുതിയ വാഹനം വാങ്ങുവാൻ ആലോചിച്ച് തീരുമാനം എടുക്കും. അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും. വ്യവഹാരങ്ങളിൽ വിജയം. പുണ്യസ്ഥല സന്ദർശനം. ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുക്കും എങ്കിലും പെട്ടെന്ന് തന്നെ പരിഹൃതമാകും. തൊഴിൽ രംഗത്ത് നേട്ടങ്ങൾ, സർക്കാർ ജീവനക്കാർക്ക് അനുകൂലമായ സ്ഥലം മാറ്റം. പണമിടപാടുകളിൽ നേട്ടങ്ങൾ കൈവരിക്കും. ബിസിനസിൽ നേരിയ എതിർപ്പുകൾ. ബന്ധുക്കൾ തമ്മിൽ നില നിന്നിരുന്ന ഭിന്നത അവസാനിക്കും. കടബാധ്യത കുറയ്ക്കുവാൻ സാധിക്കും. മംഗളകർമങ്ങളിൽ സംബന്ധിക്കും. ഭാഗ്യപരീക്ഷണങ്ങളിൽ ഏർപ്പെടുവാൻ ചേർന്ന കാലമല്ല. ഭൂമി, വീട് ഇവ വാങ്ങുവാനുള്ള അഡ്വാൻസ് നൽകും. മാസ മധ്യത്തിനു ശേഷം അപവാദം കേൾക്കുവാൻ ഇടയുള്ളതിനാൽ എല്ലാകാര്യത്തിലും ശ്രദ്ധിക്കുക.

മിഥുനക്കൂർ (മകയിരം1/2, തിരുവാതിര, പുണർതം 3/4): ഗുണദോഷ സമ്മിശ്രമായ കാലമാണ്. തൊഴിൽപരമായ പ്രശ്നങ്ങളും തടസ്സങ്ങളും മനഃസുഖം കെടുത്തും. ബന്ധുജനങ്ങളിൽ നിന്ന് പ്രതികൂല സമീപനം മനഃസുഖ കെടുത്തും. സഹോദരസ്ഥാനീയരുമായി സ്വരച്ചേർച്ചയില്ലായ്മ ഫലത്തില്‍ വരും. തൊഴില്‍ സ്ഥലത്ത് അത്യധികമായ പിരിമുറുക്കം സംഭവിക്കും. താമസസ്ഥലം മാറുന്നതിന് സാധ്യത കാണുന്നു. സാമ്പത്തിക വിഷമതകൾ ശമിക്കും. വിവാഹ ആലോചനകളിൽ തീരുമാനം ഉണ്ടാകും. പണമിടപാടുകളിൽ അധിക ശ്രദ്ധ പുലർത്തുക. കൂടുതല്‍ പണം മുടക്കിയുള്ള സംരംഭങ്ങള്‍ ആരംഭിക്കുന്നത് അനുകൂലമായിരിക്കില്ല. തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അന്യരുമായി മുഷിച്ചിലുകൾക്കു സാധ്യതയുണ്ട് . ധൃതിപിടിച്ചുള്ള തീരുമാനങ്ങൾ എടുക്കരുത്.

കർക്കടകക്കൂർ (പുണർതം1/4, പൂയം, ആയില്യം): ഗുണദോഷ സമ്മിശ്രമായ മാസമാണ്. അവിചാരിതമായ പണച്ചെലവ് ഉണ്ടാകും. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയം കൈവരിക്കുന്നതിന് സാധിക്കും. കുടുംബജീവിത സൗഖ്യം. ആരോഗ്യപരമായി അനുകൂലം. വിവാഹം വാക്കുറപ്പിക്കും. തൊഴിൽപരമായ മാറ്റങ്ങൾ. സുഹൃദ് സഹായം ലഭിക്കും. തൊഴിൽരംഗത്ത് നേട്ടങ്ങൾ. യാത്രകൾ വേണ്ടി വരും. മാനസിക സന്തോഷം വർധിക്കുന്ന തരത്തിൽ ജീവിത ഗതി ഉണ്ടാകും. തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും. വിദേശ തൊഴിൽ ശ്രമത്തിൽ അനുകൂല തീരുമാനങ്ങൾ. കലാപരമായ നേട്ടങ്ങൾക്കു സാധ്യത സുഹൃത്തുക്കൾക്കായി പണച്ചെലവ്. ബന്ധുജനങ്ങളിൽ നിന്ന് ധനവരുമാനം പ്രതീക്ഷിക്കാം. തൊഴിലുടമകൾ, മേലധികാരികൾ എന്നിവരിൽ നിന്ന് അനുകൂല നടപടികൾ പ്രതീക്ഷിക്കാം.

ചിങ്ങക്കൂർ (മകം, പൂരം, ഉത്രം1/4): ധനപരമായി അനുകൂല സമയമല്ല. കർമരംഗത്ത് ഉന്നതി ഉണ്ടാകുമെങ്കിലും സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കില്ല. സൗഹൃദങ്ങളിൽ ഉലച്ചിൽ, പൊതു പ്രവർത്തനങ്ങളിൽ പ്രശസ്തി വർധിക്കും. പ്രവർത്തനങ്ങളിൽ അലസത തരണം ചെയ്ത് മുന്നേറേണ്ടി വരും. ദാമ്പത്യ ജീവിതത്തിൽ നിലനിന്നിരുന്ന വിഷമതകൾ ശമിക്കും. സന്താന ഗുണമനുഭവിക്കും. കുടുംബ സൗഖ്യ വർധന, ബിസിനസിൽ പുരോഗതി, മാനസികമായ സംതൃപ്തി, മംഗള കർമങ്ങളിൽ സംബന്ധിക്കും. താൽക്കാലിക ജോലികൾ സ്ഥിരപ്പെടും. തൊഴിൽപരമായ യാത്രകൾ. ഏറ്റെടുത്ത പ്രവർത്തനങ്ങളിൽ വിജയം. കുടുംബ സൗഖ്യം. പരീക്ഷാ വിജയം. മാസത്തിന്റെ പകുതി പിന്നിടുമ്പോൾ വാതജന്യ രോഗങ്ങൾ മൂലം വിഷമിക്കും. ആരോഗ്യകാര്യത്തിൽ അധിക ശ്രദ്ധ പുലർത്തുക.

കന്നിക്കൂർ (ഉത്രം 3/4, അത്തം, ചിത്തിര 1/2): പണമിടപാടുകളിൽ അബദ്ധങ്ങൾ സംഭവിക്കാം. പിതാവിനോ കുടുംബത്തിലെ മുതിർന്ന അംഗത്തിനോ ആരോഗ്യ വിഷമതകൾ. കരുതി വച്ച പണം മറ്റാവശ്യങ്ങൾക്കായി ചെലവഴിക്കും. മാനസിക പിരിമുറുക്കം വര്‍ധിക്കും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങ‍ള്‍ ഉടലെടുക്കും. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വർധിക്കും. ഔദ്യോഗികരംഗത്ത് നേട്ടമുണ്ടാകും. ജോലിയിൽ ഉത്തരവാദിത്തം വര്‍ധിക്കും. തികച്ചും അവിചാരിതമായി കുടുംബത്തിൽ അസ്വസ്ഥത ഉടലെടുത്തേക്കാം. ശാരീരികമായി അരിഷ്ടതകള്‍ നേരിടും. ബിസിനസുകളില്‍ നിന്ന് മികച്ച നേട്ടം. കലാരംഗത്തു മികച്ച നേട്ടം. ബന്ധുജനങ്ങളുമായി കൂടുതല്‍ അടുത്തു കഴിയും. ആത്മീയ കാര്യങ്ങളില്‍ ശ്രദ്ധ വര്‍ധിക്കും. പൊതു പ്രവർത്തനത്തിൽ അംഗീകാരം ലഭിക്കും. ഭവനം, വാഹനം എന്നിവയ്ക്കായി പണച്ചെലവ് ഉണ്ടാകും. ദാമ്പത്യ ജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്ഥതകള്‍ ശമിക്കും.

തുലാക്കൂർ (ചിത്തിര 1/2, ചോതി, വിശാഖം 3/4): പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. ഔഷധസേവ വേണ്ടി വരും. തൊഴിൽപരമായ അലച്ചിൽ. വിശ്രമം കുറയും. മനോവിഷമം ഉണ്ടാക്കുന്ന വാർത്തകൾ കേൾക്കും. വീട്ടിലെ വളർത്തു മൃഗങ്ങൾക്ക് അരിഷ്ടത, മരണം ഇവ ഉണ്ടാവാം. സാമ്പത്തിക വിഷമതകള്‍ ശമിക്കും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സന്താനങ്ങള്‍ക്കായി പണം ചെലവിടും. മാതൃഗുണം ലഭിക്കും. ജീവിത പങ്കാളി വഴി നേട്ടം. അന്യരെ വാക്കു കൊണ്ട് വേദനിപ്പിക്കും. അവിചാരിത കാരണങ്ങളാൽ നിരാശ അധികരിച്ചു നിൽക്കും. ഉദ്ദേശകാര്യങ്ങൾ സാധിക്കാത്ത അവസ്ഥയുണ്ടാകും. ആരോഗ്യസ്ഥിതി മോശമായിരിക്കും. മൂത്രായശ രോഗങ്ങൾ പിടിപെടാം.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട): സാമ്പത്തിക വിഷമങ്ങള്‍ നേരിടുമെങ്കിലും ബന്ധുക്കളുടെ സഹായത്താൽ അവ തരണം ചെയ്യും. തൊഴിലന്വേഷകര്‍ക്ക് ജോലി ലഭിക്കും. ആയുധം, അഗ്നി ഇവയാല്‍ പരിക്കേല്‍ക്കുവാന്‍ സാധ്യതയുണ്ട്. ജീവിതത്തിൽ പൊതുവെ ഗുണാനുഭവങ്ങള്‍ വര്‍ധിച്ചു നില്‍ക്കുന്ന കാലമാണ്. ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിക്കും. എല്ലാക്കാര്യത്തിലും ഒരുതരം അസംതൃപ്തി എപ്പോഴും പിന്തുടരും. പ്രണയസാഫല്യ മുണ്ടാകും. പ്രണയ ബന്ധങ്ങൾ വിവാഹത്തിൽ കലാശിക്കും. കഠിന പരിശ്രമം കൊണ്ട് മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ. ഏറ്റെടുത്ത ജോലികള്‍ ചിലപ്പോള്‍ ഉപേക്ഷിക്കേണ്ടതായി വരാം. അന്യരോടുള്ള പെരുമാറ്റത്തില്‍ തെറ്റിദ്ധാരണ ഉണ്ടാകാതെ ശ്രദ്ധിക്കുക. വ്യവഹാരങ്ങളില്‍ വിജയം. വിശ്രമം കുറയും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. സന്താനങ്ങള്‍ക്കായി പണം ചെലവിടും. സർക്കാർ തലത്തിൽ വളരെക്കാലം ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങള്‍ പെട്ടെന്ന് സാധിതമാകും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മികവ്.

ധനുക്കൂർ (മൂലം, പൂരാടം, ഉത്രാടം 1/4): തൊഴിൽപരമായ നേട്ടങ്ങൾ ഉണ്ടാക്കും. എന്നാൽ വരവിനേക്കാൾ ചെലവ് അധികരിക്കും. ഇഷ്ടപ്പെട്ട തൊഴിലുകളിൽ ഏർപ്പെടും. ബിസിനസിൽ മികവ് പുലർത്തും. സാമ്പത്തികമായി വിഷമതകൾ തരണം ചെയ്യും. പുതിയ ബിസിനസ് ആരംഭിക്കും. ഇടവിട്ട് ആരോഗ്യപരമായ വിഷമതകളുണ്ടാവും. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവർക്ക് ആശ്വാസം നൽകുന്ന സൂചനകൾ ഉണ്ടാകും. വാഹനത്തിന് അറ്റകുറ്റ പണികൾ വേണ്ടിവരും. ഭൂമി വിൽപനയിൽ തീരുമാനം. ഏജൻസി പ്രവർത്തനങ്ങളിൽ ലാഭം. സന്താനഗുണ മനുഭവിക്കും. വിവാഹമാലോചിക്കുന്നവർക്ക് ഉത്തമ ബന്ധം ലഭിക്കും.

മകരക്കൂർ (ഉത്രാടം 3/4, തിരുവോണം, അവിട്ടം 1/2): മനസ്സിന് സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കും. സന്താനങ്ങളെ കൊണ്ട് നേട്ടം. അനാവശ്യ ചിന്തകൾ മനസ്സിൽ നിന്ന് വിട്ടൊഴിയും. പ്രവർത്തനപരമായ ബുദ്ധിമുട്ടുകളിൽ നിന്ന് മോചനം. മാതാവിൽ നിന്ന് ഗുണാനുഭവങ്ങൾ. യാത്രകൾ വേണ്ടി വരും. ഭക്ഷണ സുഖം കുറയും. പല്ലുകൾക്ക് രോഗസാധ്യത. ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകൾ വേണ്ടി വരും. ആഡംബര വസ്തുക്കളിൽ താല്‍പര്യം വർധിക്കും. മത്സര പരീക്ഷകളിൽ വിജയ സാധ്യത കാണുന്നു. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം സൂക്ഷിക്കുക. ഗൃഹനിർമാണത്തിൽ ചെലവ് വർധിക്കും. സുഹൃത്തുക്കളിൽ നിന്നും ഗുണാനുഭവം പ്രതീക്ഷിക്കാം.

കുംഭക്കൂർ (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി ¾ ): ശാരീരികവും മാനസികവുമായ വിഷമതകൾ. തൊഴിലന്വേഷണങ്ങൾ വിജയം കാണില്ല. വിദേശതൊഴിൽ നഷ്ടപ്പെടുവാൻ സാധ്യത. ദാമ്പത്യ പ്രശ്നങ്ങൾ. പൊതുരംഗത്ത് പ്രശസ്തി വർധിക്കും. സുഹൃദ് സഹായം വർധിക്കും. ഗൃഹ നിർമാണത്തിൽ പുരോഗതി. സഹപ്രവർത്തകർ, അയൽവാസികൾ എന്നിവരിൽ നിന്ന് സഹായം. മനസ്സിനെ അനാവശ്യ ചിന്തകൾ അലട്ടും. ഭവനത്തിൽ മരാമത്തു പണികൾ, യാത്രകൾ വേണ്ടിവരും. പുതിയ വസ്ത്ര ലാഭം. സന്താനങ്ങൾക്ക് ഉന്നത വിജയം. ഇരുചക്ര വാഹനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കുക. അവിചാരിത ധനലാഭം. അടുത്ത ബന്ധുക്കളുമായി നില നിന്നിരുന്ന പിണക്കം അവസാനിക്കും. ബന്ധുക്കളുമായി ചേർന്ന് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്ത് വിജയിപ്പിക്കും. തൊഴിൽപരമായ മാറ്റങ്ങൾ. സർക്കാരിൽ നിന്നുള്ള ആനുകൂല്യങ്ങൾ ലഭിക്കും. പരീക്ഷാ വിജയം. സഹോദര ഗുണം വർധിക്കും. സർക്കാർ രേഖകൾ ലഭിക്കും.

മീനക്കൂർ (പൂരുരുട്ടാതി1/4, ഉത്തൃട്ടാതി, രേവതി): പ്രതിസന്ധികളെ അതിജീവിക്കും. വിശ്രമം കുറയും. വിവാഹമാലോചിക്കുന്നവർക്ക് മനസിനിണങ്ങിയ ജീവിതപങ്കാളിയെ ലഭിക്കും. ബിസിനസുകളിൽ നിന്ന് മികച്ച നേട്ടം. വ്യവഹാര വിജയം പ്രതീക്ഷിക്കാം. മംഗള കർമങ്ങളിൽ സംബന്ധിക്കും. അധിക യാത്രകൾ വേണ്ടി വരും. ആരോഗ്യപരമായി പൊതുവെ അനുകൂലമല്ല. സാമ്പത്തികപരമായ വിഷമതകൾ അലട്ടും. ഭാര്യാ ഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ. അധികാരികളിൽ നിന്ന് അനുകൂല തീരുമാനം ലഭിക്കും. സന്തോഷം നൽകുന്ന വാർത്തകൾ ഉണ്ടാകും. കുടുംബ സൗഖ്യ വർധന. മാനസിക മായ സംതൃപ്തി ജീവിത സൗഖ്യം ഇവ കൈവരിക്കും. ജീവിതപങ്കാളിയുമായി നിനിന്നിരുന്ന മാനസിക അകല്‍ച്ച ഇല്ലാതാകും. കർമരംഗത്ത് നേട്ടങ്ങൾ.

English Summary:

Monthly Star Prediction by Sajeev Sastharam, 1200 Chingam

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com