ADVERTISEMENT

മേടം രാശി (Aries) (ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ)പല കാര്യങ്ങളും അനുകൂലമായി വരും. ചില ഭാഗ്യ അനുഭവങ്ങൾക്കും സാധ്യത കാണുന്നുണ്ട്. സാമ്പത്തിക നിലഭദ്രമായി തുടരും. ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയമെടുക്കും. സ്വസ്ഥത നിലനിർത്താന്‍ കഴിയും. പ്രവർത്തനരംഗത്ത് പലവിധ നേട്ടങ്ങൾ കൈവരിക്കും. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് വലിയ നേട്ടങ്ങൾ കൈവരും.

ഇടവം രാശി (Taurus) (ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ) ഗുണദോഷ സമ്മിശ്രമായ ഫലങ്ങൾ പ്രതീക്ഷിക്കാവുന്ന വരമാണിത്. പുതിയ സൗഹൃദങ്ങൾ കൊണ്ട് നേട്ടം ഉണ്ടാകും. കമിതാക്കളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. ബിസിനസിൽ പുരോഗതി കൈവരിക്കും. ആരോഗ്യകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. ദൈവാനുഗ്രഹം ഉള്ളതിനാല്‍ പ്രതിസന്ധികളൊന്നും അനുഭവപ്പെടില്ല. കുടുംബത്തില്‍ മംഗളകാര്യങ്ങള്‍ നടക്കും.

മിഥുനം രാശി (Gemini) (ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ)വലിയ പ്രതിസന്ധികളില്ലാതെ കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാൻ കഴിയും. കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും നിലനിൽക്കും. ജോലി രംഗത്തും പുരോഗതി പ്രതീക്ഷിക്കാം. സാമ്പത്തിക സ്ഥിതിയിലും ചെറിയ പുരോഗതി ഉണ്ടാവും. മറ്റുള്ളവരുടെ ആദരവ് ലഭിക്കും. പല പ്രതിബന്ധങ്ങളും മറികടന്ന് കാര്യങ്ങള്‍ ചെയ്യാൻ സാധിക്കും. ആരോഗ്യം ശ്രദ്ധിക്കുക.

കർക്കടകം രാശി (Cancer) (ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ) ഈ ആഴ്ചയിൽ പൊതുവേ ഗുണകരമായ ഫലങ്ങള്‍ പ്രതീക്ഷിക്കാം. ജോലി രംഗത്തും കുടുംബത്തിലും സ്വസ്ഥത വീണ്ടെടുക്കാന്‍ കഴിയും. ചില ആഗ്രഹങ്ങൾ സഫലമാകും. പുതിയസംരംഭങ്ങള്‍ക്ക് കുടുംബത്തില്‍ നിന്ന് പിന്തുണ ലഭിക്കും. വാഹനവുമായി ബന്ധപ്പെട്ട് ലോണെടുക്കും. ഈശ്വരാധീനമുള്ളതിനാല്‍ പ്രതിസന്ധികളെ മറികടക്കാന്‍ കഴിയും. സുഹൃത്തുക്കളുടെയും സഹായസഹകരണങ്ങള്‍ ഉണ്ടാകും.

ചിങ്ങം രാശി (Leo) (ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്‌റ്റ് 23 വരെയുള്ളവർ) മനസ്സമാധാനം ഉള്ള ഒരു കാലമായി അനുഭവപ്പെടും. പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. മക്കളുടെ നേട്ടങ്ങളിൽ അഭിമാനിക്കാൻ സാധിക്കും. സാമ്പത്തികമായി നല്ല സമയം. ആത്മീയകാര്യങ്ങള്‍ സമാധാനം നല്‍കും. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ സഹകരണമുണ്ടാകും. ഉല്ലാസയാത്രയിൽ പങ്കെടുക്കും. വീടു വാങ്ങാൻ വായ്പ എടുക്കും.

കന്നി രാശി (Virgo) (ജന്മദിനം ഓഗസ്‌റ്റ് 24 മുതൽ സെപ്‌റ്റംബർ 23 വരെയുള്ളവർ)സ്വയം വിശ്വാസമര്‍പ്പിച്ച് കാര്യങ്ങള്‍ ചെയ്യാൻ സാധിക്കും. മനസമാധാനം ഉള്ള കാലമാണ്. ചെറുപ്പക്കാര്‍ കരിയറില്‍ ശ്രദ്ധിക്കുകയും വിജയം നേടുകയും ചെയ്യും. കോടതി കേസ് തീര്‍പ്പാക്കും. ബിസിനസില്‍ പുതിയ പരീക്ഷണങ്ങള്‍ ഫലം കാണും. രോഗാരിഷ്ടത വരാതെ പ്രത്യേക ജാഗ്രത വേണം. കുടുംബത്തില്‍ സ്വസ്ഥത ഉണ്ടാകും. സാമ്പത്തികമായി നേട്ടങ്ങൾ പ്രതീക്ഷിക്കാം.

തുലാം രാശി(Libra) (ജന്മദിനം സെപ്‌റ്റംബർ 24 മുതൽ ഒക്‌ടോബർ 23 വരെയുള്ളവർ) ആത്മീയ ചടങ്ങുകളില്‍ പങ്കെടുക്കും. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ പങ്കാളിയോട് കൂടി ആലോചിച്ച് എടുക്കുക. ബഡ്ജറ്റിലും കൂടുതല്‍ ചെലവ് വരാതിരിക്കാൻ ശ്രദ്ധിക്കുക. വീട്ടില്‍ സന്തോഷവും സമാധാനവുമുണ്ടാകും. ദൈവാനുഗ്രഹത്താല്‍ തടസ്സങ്ങളെല്ലാം മറികടക്കും. ജോലി രംഗത്തു കൂടുതല്‍ അംഗീകാരം നേടിയെടുക്കും. വിദ്യാർഥികൾക്ക് മികച്ച വിജയം പ്രതീക്ഷിക്കാം.

വൃശ്‌ചിക രാശി (Scorpio) (ജന്മദിനം ഒക്‌ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ)സൽക്കാരങ്ങളിലും മംഗള കർമങ്ങളിലും പങ്കെടുക്കും. ദീർഘയാത്രകൾ കൊണ്ടു നേട്ടം ഉണ്ടാകും. കുടുംബത്തില്‍ സ്വസ്ഥത നില നിര്‍ത്താന്‍ കഴിയും. സാമ്പത്തിക കാര്യങ്ങളിലും അനുകൂലഫലങ്ങള്‍ പ്രതീക്ഷിക്കാം. ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കുക. നേരത്തെ നിശ്ചയിച്ച പ്രകാരം ജോലികള്‍ ചെയ്തു തീര്‍ക്കാൻ സാധിക്കും. കടം നല്‍കിയ പണം തിരികെ ലഭിക്കും.

ധനു രാശി (Sagittarius) (ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ)ധാരാളം യാത്ര ചെയ്യേണ്ടതായി വരും. പണച്ചെലവ് വർധിക്കും. പ്രാർഥനകളും വഴിപാടുകളും മുടങ്ങാതെ നടത്തുക. കാര്യങ്ങള്‍ കുറെയേറെ അനുകൂലമാകും. ഏറെ നാളായി ലക്ഷ്യം വച്ചിരുന്ന ചിലത് നേടാനാകും. പല പ്രശ്നങ്ങള്‍ക്കും ബുദ്ധിയും അറിവും ഉപയോഗിച്ച് പരിഹാരം കാണാൻ സാധിക്കും. ബിസിനസില്‍ ആഗ്രഹിച്ച വിജയം കൈവരാം.

മകരം രാശി (Capricorn) (ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ)പൊതുവേ അനുകൂലമായകാലമായി അനുഭവപ്പെടും. സാമ്പത്തികമായും തൊഴിൽപരമായും നേട്ടങ്ങൾ പ്രതീക്ഷിക്കാം. ചെറിയ യാത്രകൾക്കും സാധ്യത കാണുന്നു. ജീവിതചര്യകള്‍ കൃത്യമായി പാലിച്ച് പോകാൻ സാധിക്കും. പഠനകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുക. വാതസംബന്ധമായ രോഗങ്ങൾ ശല്യം ചെയ്യും. അപവാദം കേൾക്കാൻ ഇടയുള്ള കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുക.

കുംഭം രാശി (Aquarius) (ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ)കുടുംബകാര്യങ്ങളിലും തൊഴിൽ രംഗത്തും അനുകൂലമായ വാരമാണിത്. ദൈവാനുഗ്രഹം കൊണ്ട് കാര്യങ്ങള്‍ വിചാരിച്ചതു പോലെ നടക്കും. എതിരാളികളെ വശത്താക്കാൻ സാധിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. വീട് നിർമാണവുമായി മുന്നോട്ടു പോകാൻ സാധിക്കും. അപേക്ഷിച്ച വായ്പ അനുവദിച്ച് കിട്ടും. പഴയ വാഹനം മാറ്റി പുതിയത് സ്വന്തമാക്കും.

മീനം രാശി (Pisces) (ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ)സാമ്പത്തിക കാര്യങ്ങളിലും നല്ല ഫലങ്ങള്‍ പ്രതീക്ഷിക്കാം. ഏറെ നാളായി അലട്ടി കൊണ്ടിരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തും. സാമൂഹികകാര്യങ്ങളില്‍ പങ്കാളിയാകുന്നത് മൂലം ആദരവ് ലഭിക്കും. കൂടിവരുന്ന ചെലവ് വെട്ടിക്കുറയ്ക്കാൻ ശ്രമിക്കുക. നിക്ഷേപങ്ങള്‍ക്ക് നല്ല സമയമല്ല. വിദേശത്ത് നിന്ന് ഒരുവാർത്ത പ്രതീക്ഷിക്കാം.

English Summary:

Weekly zodiac predictions in Malayalam for all 27 Nakshatras. Each prediction offers insights into various aspects of life, including career, finances, relationships, health, and more.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com