ഈ ആഴ്ച ഓരോ നക്ഷത്രക്കാർക്കും എങ്ങനെ? സമ്പൂർണ നക്ഷത്രഫലം– കാണിപ്പയ്യൂർ
Mail This Article
അശ്വതി: ദീർഘകാല സുരക്ഷാ പദ്ധതികളിൽ പണം നിക്ഷേപിക്കും. ആനുകാലിക പ്രശ്‌നങ്ങളോടു പ്രതികരിക്കേണ്ടതായി വരും. മേലധികാരിയുടെ സ്ഥലംമാറ്റം സ്ഥാനക്കയറ്റത്തിനു വഴിയൊരുക്കും.
ഭരണി: ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വിവരസാങ്കേതികവിദ്യയിൽ പുതിയ കണ്ടെത്തലുകൾക്കു സാക്ഷിയാകും.
കാർത്തിക: മേലധികാരിയുടെ സ്വകാര്യ ആവശ്യങ്ങൾക്കായി ദൂരയാത്രകൾ വേണ്ടിവരും. പണം മുതൽമുടക്കിയുള്ള പ്രവർത്തനങ്ങളിൽ നിന്നും പിന്മാറും.
രോഹിണി: യാത്രാവേളയിൽ പണവും വിലപ്പെട്ട രേഖകളും നഷ്‌ടപ്പെടുവാനിടയുണ്ട്. ആശ്രയിച്ചുവരുന്ന ബന്ധുവിന് സാമ്പത്തികസഹായം നൽകുവാനിടവരും. ചർച്ചകളിൽ വിജയിക്കും.
മകയിരം: ദേഹാസ്വാസ്ഥ്യത്താൽ അവധിയെടുക്കുവാനിടവരും. മാതാപിതാക്കളുടെ ആവശ്യമറിഞ്ഞു പ്രവർത്തിക്കുന്ന സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസം തോന്നും.
തിരുവാതിര: ഉപരിപഠനത്തിനു വിദേശത്ത് പ്രവേശനം ലഭിക്കും. വരവും ചെലവും തുല്യമായിരിക്കും. ബന്ധുവിന്റെ രക്ഷാകർതൃത്വം ഏറ്റെടുക്കുവാനിടവരും.
പുണർതം: വസ്തു–വാഹന ക്രയവിക്രയങ്ങളിൽ പ്രതീക്ഷിച്ച ലാഭം കുറയും. വൈവിധ്യമാർന്ന വിഷയങ്ങളിൽ ജോലി ചെയ്യുവാൻ അവസരമുണ്ടാകും. ഭൂമി വിൽപന സാധ്യമാകും.
പൂയം: വാഹന ഉപയോഗത്തിൽ വളരെ സൂക്ഷിക്കണം. ബന്ധുസഹായമുണ്ടാകും. ജീവിതപങ്കാളിയുടെ വാക്കുകൾ സദ്‌ചിന്തകൾക്കു വഴിയൊരുക്കും.
ആയില്യം: വർഷങ്ങൾക്കു മുൻപ് വാങ്ങിയ ഭൂമിയിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും. സർവർക്കും സ്വീകാര്യമായ സമീപനം സൽക്കീർത്തിക്കു വഴിയൊരുക്കും.
മകം: ആഗ്രഹനിവൃത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. വ്യാപാര–വ്യവസായ മേഖലകളിൽ സാമ്പത്തികവിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കും.
പൂരം: ആഗ്രഹനിവൃത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും. പ്രതീക്ഷിച്ചതിലുപരി സാമ്പത്തിക നേട്ടമുള്ള ഉദ്യോഗത്തിന് അവസരമുണ്ടാകും. ആത്മപ്രശംസ അബദ്ധങ്ങൾക്കു വഴിയൊരുക്കും.
ഉത്രം: പാർശ്വഫലങ്ങളുള്ള ഔഷധങ്ങൾ ഉപേക്ഷിച്ചു പ്രകൃതിജീവന ഔഷധങ്ങൾ സ്വീകരിക്കും. മാതൃകാപരമായ പ്രവർത്തനം കാഴ്‌ചവയ്ക്കുവാൻ സാധിക്കും. കൂട്ടുകച്ചവടത്തിൽ നിന്നും പിന്മാറും.
അത്തം: ഭാഗത്തിൽ ലഭിച്ച പൂർവികസ്വത്തിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനിടവരും.
ചിത്തിര: ആശയവിനിമയങ്ങളിൽ അപാകതകളുണ്ടാകാതെ സൂക്ഷിക്കണം. നിരവധി കാര്യങ്ങൾ ഏറ്റെടുക്കുന്നതിനാൽ ചിലതു വിട്ടുപോകും. സ്ഥാനമാനങ്ങളും ആനുകൂല്യങ്ങളും വർധിക്കുന്ന ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും.
ചോതി: മാതാവിന് അഭിവൃദ്ധിയുണ്ടാകും. ഔദ്യോഗികമായി ചർച്ചകളും ദൂരയാത്രകളും വേണ്ടിവരും. സാമ്പത്തിക വിഭാഗത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനാൽ നീക്കിയിരിപ്പ് ഉണ്ടാകും.
വിശാഖം: തൊഴിൽമേഖലകളോടു ബന്ധപ്പെട്ട ചർച്ചകൾക്കു പൂർണത കുറയും. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ വന്നുചേരും.
അനിഴം: അഭിപ്രായ സമന്വയ ചർച്ചകളിൽ സർവർക്കും സ്വീകാര്യമായ നിലപാടു സ്വീകരിക്കും. സഹപാഠികളോടൊപ്പം വിനോദയാത്രയ്ക്ക് അവസരമുണ്ടാകും. മുൻകോപം നിയന്ത്രിക്കണം.
തൃക്കേട്ട: പാരമ്പര്യപ്രവൃത്തികളിൽ താൽപര്യമുള്ള സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസം തോന്നും. പിൻഗാമികൾക്കു പൂർവികസ്വത്ത് ഭാഗംവച്ചു നൽകുവാൻ തയാറാകും.
മൂലം: ശുഭസൂചകങ്ങളായ പ്രവൃത്തികളിൽ പങ്കുചേരും. മുൻകോപം നിയന്ത്രിക്കണം. വരവും ചെലവും തുല്യമായിരിക്കും.
പൂരാടം: ആർഭാടങ്ങൾക്കു നിയന്ത്രണം ഏർപ്പെടുത്തും. ജാമ്യം നിൽക്കുവാനുള്ള സാഹചര്യത്തിൽ നിന്നും യുക്തിപൂർവം പിന്മാറണം. പുതിയ കരാർ ജോലികൾ ഏറ്റെടുക്കുവാനിടവരും.
ഉത്രാടം: സംഘടനാ പ്രവർത്തനങ്ങൾക്കു സാരഥ്യസ്ഥാനം വഹിക്കുവാനിടവരും. പ്രായാധിക്യമുള്ളവരുടെ വാക്കുകൾ അനുസരിച്ച് പ്രവർത്തിക്കുന്നതിനാൽ അബദ്ധങ്ങൾ ഒഴിവാകും.
തിരുവോണം: കൃത്യനിർവഹണത്തിൽ ലക്ഷ്യപ്രാപ്‌തി കൈവരിക്കും. പ്രത്യുപകാരം ചെയ്യുവാൻ അവസരമുണ്ടാകും. മാതാപിതാക്കളെ അന്യദേശത്തേക്കു കൊണ്ടുപോകുവാൻ സാധിക്കും.
അവിട്ടം: ചുമതലകൾ വർധിക്കുന്നതിനാൽ കീഴ്‌ജീവനക്കാരെ നിയമിക്കുവാൻ അനുമതി തേടും. മംഗളകർമങ്ങളിൽ കുടുംബസമേതം പങ്കെടുക്കും. ആഗ്രഹസാഫല്യത്താൽ നേർന്നുകിടപ്പുള്ള വഴിപാടുകൾ ചെയ്തുതീർക്കും.
ചതയം: മംഗളകർമങ്ങളിൽ സജീവമായി പങ്കെടുക്കും. ഭക്ഷ്യവിഷബാധ ഏൽക്കാതെ സൂക്ഷിക്കണം. പരീക്ഷ, ഇന്റർവ്യൂ തുടങ്ങിയവയിൽ പ്രതീക്ഷിച്ച രീതിയിൽ അവതരിപ്പിക്കുവാൻ സാധിക്കും.
പൂരുരുട്ടാതി: ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ഗൃഹനിർമാണം പൂർത്തീകരിച്ചു ഗൃഹപ്രവേശനകർമം നിർവഹിക്കും.
ഉത്തൃട്ടാതി: ചിന്തിച്ചു പ്രവർത്തിക്കുവാൻ സാധിക്കാത്തതിനാൽ ഉദ്യോഗത്തിൽ നിന്നും സ്വയം വിരമിക്കുവാൻ തീരുമാനിക്കും. വാഹനം മാറ്റിവാങ്ങുവാൻ ധനകാര്യസ്ഥാപനത്തിന്റെ സഹായം തേടും.
രേവതി: ഉദര-പ്രമേഹ രോഗപീഡകൾ വർധിക്കും. പാരമ്പര്യ പ്രവൃത്തികളിൽ താൽപര്യം വർധിക്കും. മംഗളകർമങ്ങളിൽ പങ്കെടുക്കും.