ധനനേട്ടം, സ്ഥാനമാനലാഭം; ഈ കൂറുകാർക്ക് അപൂർവ നേട്ടങ്ങള് - വിഡിയോ
Mail This Article
മേടക്കൂർ: അശ്വതി, ഭരണി, കാർത്തികയുടെ കാൽഭാഗം ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ, ധനനേട്ടം. ആഡംബര വസ്തുക്കൾ ലഭിക്കും. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിച്ചു വരുന്നതുമാണ്. സ്വത്ത് സംബന്ധമായ കാര്യങ്ങളിൽ നല്ല അനുഭവങ്ങൾ ഉണ്ടാകും. അച്ഛന്റെ സഹായങ്ങൾ പ്രതീക്ഷിക്കാം. വിദ്യാർഥികൾക്ക് ഈ വാരം ഗുണപ്രദമാണ്. ഉദ്യോഗാർഥികൾക്ക് മേൽ അധികാരിയുമായും സഹപ്രവർത്തകരുമായും യോജിച്ചു പോകാൻ ആകും. നല്ല ഉയർച്ച പ്രതീക്ഷിക്കാം. ബിസിനസിലും നേട്ടങ്ങൾ ഉണ്ടാകും. വിവാഹ കാര്യങ്ങൾക്കും പ്രണയിതാക്കൾക്കും അത്ര ഗുണപ്രദമാകാൻ ഇടയില്ല. ധനം കൈകാര്യം ചെയ്യുമ്പോൾ അതീവ ശ്രദ്ധാലുക്കൾ ആയിരിക്കണം. ധന ചെലവുകളും വന്നു ചേരും. നെഞ്ചരിച്ചിൽ പോലുള്ള അസ്വസ്ഥതകൾ ഉണ്ടാകാൻ ഇടയുണ്ട്. ദേവിക്ക് കടുംപായസം സമർപ്പിക്കുക.
ഇടവക്കൂർ :കാർത്തികയുടെ ബാക്കി മുക്കാൽ ഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന ഇടവക്കൂറുകാർക്ക് ഈ വാരത്തിൽ, മേലധികാരിയുമായി യോജിച്ചു പോകാൻ ആകും. സ്ഥാനക്കയറ്റം, ഉയർച്ച, അധികാര പ്രാപ്തി എന്നിവ ഉണ്ടാകും. ബിസിനസ് രംഗം ഗുണപ്രദമാകും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല അനുഭവങ്ങൾ ഉണ്ടാകും. റിയൽ എസ്റ്റേറ്റ് ബിസിനസ് ഗുണപ്രദമാകും. വിദ്യാർഥികൾക്ക് പഠനവും പ്രയോജനപ്രദമാകും. ദാമ്പത്യ സൗഖ്യം കുറയാം. ആത്മീയ കാര്യങ്ങളിൽ താൽപര്യം വർധിക്കും. പ്രണയിതാക്കൾക്കു ഗുണപ്രദമാണ്. മറ്റുള്ളവർ നമ്മെ അംഗീകരിക്കും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്. നേത്രരോഗങ്ങളോ ശ്വാസംമുട്ട് പോലെയുള്ള അസ്വസ്ഥതകളോ ഉണ്ടാകാൻ ഇടയുണ്ട്. ഹനൂമാൻ സ്വാമിക്ക് വെറ്റില മാല സമർപ്പിക്കുക.
മിഥുനക്കൂര്‍ :മകയിരത്തിന്റെ ബാക്കി പകുതിയും, തിരുവാതിര, പുണർതത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന മിഥുനക്കൂറുകാർക്ക് ഈ വാരത്തിൽ, ഊർജ്സ്വലതയോടെ പ്രവർത്തിക്കാനാകും. കർമരംഗത്ത് ഗുണപ്രദമാണ്. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതാണ്. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കാനാകും. കോടതി വ്യവഹാരങ്ങളിൽ അനുകൂലമായ വിധിയുണ്ടാകുന്നതാണ്. ശത്രു ശല്യം കുറയാം. കടബാധ്യതകളും ഒരു പരിധിവരെ വീട്ടി തീർക്കാൻ ആകും. സഹോദരങ്ങളുമായും ബന്ധുക്കളുമായും അഭിപ്രായവ്യത്യാസങ്ങൾക്ക് ഇടയാകും. ജീവിതപങ്കാളിയുടെ ആരോഗ്യകാര്യത്തിൽ ശ്രദ്ധയുണ്ടാകണം. ധന ചെലവുകൾ വർധിച്ചു നിൽക്കും. ആഡംബര വസ്തുക്കൾ ലഭിക്കുന്നതാണ്. ദേവിക്ക് കടുംപായസം സമർപ്പിക്കുക.
കർക്കടക്കൂർ: പുണർതത്തിന്റെ അവസാന കാൽഭാഗം, പൂയം, ആയില്യം എന്നീ നക്ഷത്രങ്ങൾ ചേർന്ന കർക്കടകക്കൂറുകാർ ഈ വാരത്തിൽ, ബുദ്ധിപൂർവം ചില തീരുമാനങ്ങൾ എടുത്ത് മുന്നോട്ടു പോകുന്നതാണ്. വിദ്യാർഥികൾക്ക് പരീക്ഷകളിലും ഇന്റർവ്യൂകളിലും വിജയിക്കാനാകും. കലാകാരന്മാർക്ക് പുതിയ അവസരങ്ങൾ ഉണ്ടാകും. പേരും പ്രശസ്തിയും ലഭിക്കുന്നതാണ്. വിവാഹാലോചനകൾ വന്നുചേരുമെങ്കിലും നല്ല ശ്രദ്ധ ചെലുത്തി തീരുമാനങ്ങൾ എടുക്കേണ്ടതാണ്. കർമരംഗത്ത് ഊഹ കച്ചവടത്തിൽ വിജയിക്കാൻ ആകും. സന്താനങ്ങളുമായി നല്ല ബന്ധം പുലർത്തി മുന്നോട്ടു പോകാൻ ആകുന്നതാണ്. ഉദരസംബന്ധമായ ക്ലേശങ്ങളോ ശാരീരിക ക്ഷീണമോ അനുഭവിക്കാൻ ഇടയാകും. ചൊവ്വാഴ്ച ദിവസങ്ങളിൽ ദേവിക്ക് അർച്ചന സമർപ്പിക്കുക.
ചിങ്ങക്കൂർ: മകം, പൂരം, ഉത്രത്തിന്റെ കാൽഭാഗം ചേർന്ന ചിങ്ങക്കൂറുകാർക്ക് ഈ വാരത്തിൽ,കർമരംഗത്ത് പലവിധ വെല്ലുവിളികളെയും തരണം ചെയ്ത് മുന്നോട്ടു പോകേണ്ടതായി വരും. വിദ്യാർഥികളെ സംബന്ധിച്ച് പഠനനിലവാരം ഉയരുന്നതാണ്. സാമ്പത്തിക വർധനവ് ഉണ്ടാകും. ദാമ്പത്യ സൗഖ്യം ഉണ്ടാകാം. കുടുംബത്ത് അസ്വാരസ്യങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ദൂരദേശ യാത്രകൾ വേണ്ടി വന്നേക്കാം. ആഡംബര വസ്തുക്കൾ ലഭിക്കുന്നതാണ്. റിയൽ എസ്റ്റേറ്റ് ബിസിനസ് ചെയ്യുന്നവർക്ക് ഗുണപ്രദമാണ്. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല അനുഭവങ്ങൾ ഉണ്ടാകാം. മാനസിക പ്രയാസങ്ങൾ വർധിക്കുന്നതാണ്. വലിയ രോഗങ്ങള്‍ അലട്ടുന്നവർക്ക് ചികിത്സകൾ വേണ്ടിവരും. മഹാദേവന് ധാര സമർപ്പിക്കുക.
കന്നിക്കൂർ :ഉത്രത്തിന്റെ ബാക്കി മുക്കാൽഭാഗം, അത്തം, ചിത്തിരയുടെ ആദ്യപകുതിയും ഉൾപ്പെടുന്ന കന്നിക്കൂറുകാർക്ക് ഈ വാരത്തിൽ, സംതൃപ്തിക്കുറവ് അനുഭവപ്പെടുന്നതാണ്. കർമരംഗത്ത് ഉണ്ടായിരുന്ന തടസ്സങ്ങളെല്ലാം മാറിക്കിട്ടും. നേട്ടങ്ങൾ ഉണ്ടാകുന്നതാണ്. ബിസിനസ് രംഗത്തും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. തിരികെ ലഭിക്കില്ല എന്ന് കരുതിയ ധനം ലഭിക്കും. ദൂരദേശ യാത്രകളും അലച്ചിലുകളും ഉണ്ടാകും. സഹോദരങ്ങളുമായി യോജിച്ചു പോകാൻ ആകും. കേസുകളോ കോടതി വ്യവഹാരങ്ങളോ വന്നു പെടാൻ ഇടയുണ്ട്. ഗണപതി ഹോമം, ദേവിക്ക് രക്തപുഷ്പാഞ്ജലി എന്നിവ സമർപ്പിക്കുക.
തുലാക്കൂർ:ചിത്തിരയുടെ ബാക്കി പകുതിയും, ചോതി, വിശാഖത്തിന്റെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന തുലാക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും മികവു പുലർത്താൻ ആകും. ബിസിനസ് രംഗത്ത് വീഴ്ചകൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. വിദ്യാർഥികൾക്ക് പഠനത്തിൽ മുന്നേറ്റം ഉണ്ടാകും. രാഷ്ട്രീയക്കാർക്കും പൊതുപ്രവർത്തകർക്കും ഗുണപ്രദമാണ്. മംഗള കർമങ്ങളിൽ പങ്കെടുക്കാൻ അവസരങ്ങൾ ഉണ്ടാകും. സുഖസൗകര്യങ്ങൾ വർധിപ്പിക്കും. സുഹൃത് സമാഗമം, ഊഹ കച്ചവടത്തിൽ നേട്ടങ്ങൾ, വാക്കുകൾക്ക് കാഠിന്യം കൂടാനും സാധ്യതയുള്ള വാരമാണ്. ഉദര സംബന്ധമായതോ, തൊണ്ട വീക്കം പോലുള്ള അസ്വസ്ഥതകളോ ഉണ്ടാകാൻ ഇടയുണ്ട്. ശാസ്താവിന് നീരാഞ്ജനം, മഹാദേവനു ധാര എന്നിവ സമർപ്പിക്കുക.
വൃശ്ചികക്കൂർ: വിശാഖത്തിന്റെ അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ചേർന്ന വൃശ്ചികക്കൂറുകാർക്ക് ഈ വാരത്തിൽ, ഉയർന്ന ലക്ഷ്യങ്ങൾക്കായി പദ്ധതികൾ ആവിഷ്കരിക്കും. ഊർജസ്വലതയോടെയും ശുഭാപ്തി വിശ്വാസത്തോടെയും മുന്നോട്ടു പോകുന്നതാണ്. കർമരംഗത്ത് നല്ല നേട്ടങ്ങൾ ഉണ്ടാകും. പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാനാകും. ഉത്തരവാദിത്വം കൂടുതൽ അനുഭവപ്പെടുന്നതാണ്. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കാനാകും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്. കുടുംബത്ത് സന്തോഷവും സമാധാനവും ഉണ്ടാകും. വാഹനം കൈകാര്യം ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടതാണ്. മുറിവ്, ചതവ്, പൊള്ളൽ എന്നിവ ഉണ്ടാകാൻ ഇടയുണ്ട്. ദേവിക്ക് കടുംപായസം, ശബരിമല ദർശനവും അനിവാര്യമാണ്.
ധനുക്കൂർ :മൂലം, പൂരാടം, ഉത്രാടത്തിന്റെ കാൽഭാഗം ചേർന്ന ധനുക്കൂറുകാർക്ക് ഈ വാരത്തിൽ,ശുഭകാര്യങ്ങൾക്കായി ധന ചെലവുകൾ വന്നു ചേരുന്നതാണ്. ശത്രുശല്യം വർധിക്കുന്നതാണ്. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കാനാകും. കർമരംഗത്ത് കഠിനാധ്വാനം തന്നെ ചെയ്യേണ്ടി വരും. ദാമ്പത്യ സൗഖ്യം കുറയാം. ബിസിനസ് രംഗത്ത് നല്ല ശ്രദ്ധ ചെലുത്തി മുന്നോട്ടു പോകേണ്ടതുണ്ട്. വിദ്യാർഥികൾക്ക് കഠിനപ്രയത്നം വേണ്ടി വരുന്നതാണ്. ലോണുകൾ അനുവദിച്ചു കിട്ടാൻ ഇടയുണ്ട്. നാഗങ്ങൾക്ക് മഞ്ഞളഭിഷേകം നടത്തുക. വിഷ്ണു സഹസ്രനാമം കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.
മകരക്കൂർ :ഉത്രാടത്തിന്റെ ബാക്കി മുക്കാൽ ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യപകുതിയും ഉൾപ്പെടുന്ന മകരക്കൂറുകാർക്ക് ഈ വാരത്തിൽ, കർമരംഗത്ത് നല്ല ഊർജസ്വലതയോടെ പ്രവർത്തിക്കുന്നതാണ്. സ്ഥാനമാറ്റം, ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കാനും ആകും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്. പേരും പ്രശസ്തിയും ഉണ്ടാകും. ബിസിനസ് രംഗത്ത് ഉയർച്ചകൾ ഉണ്ടാകും. വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണം. ആഡംബര വസ്തുക്കൾ കൈവശം വന്നു ചേരാൻ ഇടയുണ്ട്. വാക്കുകൾ കൊണ്ട് ശത്രുത വന്നു പെടരുത്.ചൊവ്വ, വെള്ളി ദിവസങ്ങളിൽ ദേവീക്ഷേത്ര ദർശനവും, ശാസ്താവിന് എള്ള് പായസം എന്നിവ സമർപ്പിക്കുക.
കുംഭക്കൂര്‍ :അവിട്ടത്തിന്റെ ബാക്കി പകുതിയും, ചതയം, പൂരുരുട്ടാതിയുടെ ആദ്യ മുക്കാൽ ഭാഗവും ഉൾപ്പെടുന്ന കുംഭക്കൂറുകാർക്കു ഈ വാരത്തിൽ, കർമരംഗത്ത് ഉത്തരവാദിത്വം കൂടുതൽ അനുഭവപ്പെടുന്നതാണ്. കഠിനാധ്വാനത്തിന് ഫലം ലഭിക്കുന്നതാണ്. ബിസിനസിൽ ലാഭവർധനവ്. വിദ്യാർഥികൾക്കു ആത്മവിശ്വാസം കൂടുതൽ അനുഭവപ്പെടും. പുതിയ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാൻ ആകും. ജീവിതപങ്കാളിയിൽ നിന്നും നേട്ടങ്ങൾ ഉണ്ടാകും. വീട്, വസ്തു, വാഹനം എന്നിവയുമായി ബന്ധപ്പെട്ട നല്ല അനുഭവങ്ങൾ ഉണ്ടാകും. ദൂരയാത്രകളിലും വാഹനം കൈകാര്യം ചെയ്യുമ്പോഴും ശ്രദ്ധിക്കേണ്ടതാണ്. പൊള്ളൽ, മുറിവ്, ചതവ് എന്നിവ ഉണ്ടാകാൻ ഇടയുണ്ട്. റിയൽ എസ്റ്റേറ്റ് ബിസിനസിൽ നേട്ടങ്ങൾ ഉണ്ടാകും. നാഗങ്ങൾക്ക് മഞ്ഞളഭിഷേകം, ശാസ്താക്ഷേത്ര ദർശനവും അനിവാര്യമാണ്.
മീനക്കൂർ : പൂരുരുട്ടാതിയുടെ അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ചേർന്ന മീനക്കൂറുകാർക്ക് ഈ വാരത്തിൽ,കഠിനാധ്വാനത്തിന് ഫലം കാണാനാകും. തന്റെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരങ്ങൾ ഉണ്ടാകുവാനും മറ്റുള്ളവർ തന്നെ അംഗീകരിക്കുന്നതിനും ഇടയാകും. പാർട്ണേഴ്സുമായി അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. ആത്മവിശ്വാസക്കൂടുതൽ അനുഭവപ്പെടും. ധനാഗമനം വർധിക്കും. ധന ചെലവുകളും വർധിച്ചു നിൽക്കും. വിവാഹാലോചനകൾ തീരുമാനം ആകാൻ കാലതാമസം നേരിടുന്നതാണ്. കുടുംബത്ത് അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ശത്രുശല്യം കുറയാം. മുറിവ്, ചതവ്, പൊള്ളൽ എന്നിവ ഉണ്ടാകാൻ ഇടയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതാണ്. ദേവിക്ക് കടുംപായസം, ശാസ്താ ക്ഷേത്ര ദർശനവും, വിഷ്ണു സഹസ്രനാമം നിത്യവും കൃത്യനിഷ്ഠയോടെ ജപിക്കുകയും ചെയ്യുക.