മഹാശനിമാറ്റം ബാധിക്കുന്ന നക്ഷത്രക്കാർ; മാറ്റങ്ങൾ ആർക്കെല്ലാം? സമ്പൂർണഫലം
Mail This Article
രാവും പകലും മാറിമാറി വരുന്നത് പോലെ ഏഴരശ്ശനിയും കണ്ടകശ്ശനിയും മാറിവരും. ശനി നേരെയും വക്രഗതിയിലും സഞ്ചരിക്കുന്നു. രണ്ടരവർഷമാണ് ശനി ഒരു സ്ഥാനത്തു നിൽക്കുന്നത്. ബുധനും ശുക്രനും ശനിയുടെ മിത്രങ്ങളും വ്യാഴം സമനും സൂര്യനും ചന്ദ്രനും ശത്രുഗ്രഹങ്ങളുമാണ്. ഇവയിൽ ഓരോന്നിനോടും കൂടി ശനി ചേരുമ്പോൾ ഭിന്നമായ ഫലങ്ങളാണ് ലഭിക്കുക. ഏഴരശ്ശനി ഏഴര വർഷമാണ്. കണ്ടകശ്ശനി രണ്ടര വർഷവും ശനിദശ പത്തൊമ്പത് വർഷവുമാണ്.
2023 ജനുവരി 17ന് ചൊവ്വാഴ്ച രാത്രി 7:00നാണ് ശനി കുംഭം രാശിയിലേക്ക് പ്രവേശിച്ചത്. 2024 ജൂൺ 30ന് ശനിയാഴ്ച ശനി കുംഭം രാശിയിൽ ആരംഭിച്ച വക്രഗതി, 2024 നവംബർ 15ന് വെള്ളിയാഴ്ച രാത്രി 07:51ന് അവസാനിച്ചു. അതായത് ശനി, 2024 നവംബർ 15ന് വെള്ളിയാഴ്ച രാത്രി 07:52 മുതൽ നേർരേഖയിൽ സഞ്ചാരം തുടങ്ങി. 2025 മാർച്ചിൽ ശനി കുംഭം രാശിയിൽ നിന്ന് മീനം രാശിയിലേക്ക് മാറും .ഇപ്പോൾ കണ്ടകശ്ശനി അനുഭവിക്കുന്നവരുടെ ദോഷ കാലം അതോടെ അവസാനിക്കും. മൂന്നിലെ ശനി സ്ഥാനക്കയറ്റവും, ആറിലെ ശനി പലവിധ സാമ്പത്തിക നേട്ടങ്ങളും, പതിനൊന്നിലെ ശനി സർവാഭിഷ്ഠങ്ങളും തരുന്നതാണ്. അതിനാൽ ദോഷം മാത്രം തരുന്ന ഗ്രഹമാണെന്ന് കരുതരുത്.
ഇപ്പോൾ കണ്ടകശനിയും ഏഴര ശനിയും അനുഭവിക്കുന്ന നക്ഷത്രക്കാർ
കണ്ടകശ്ശനിയും ഏഴരശ്ശനിയുമൊക്കെ ഇപ്പോൾ അനുഭവിക്കുന്നത് ഈ രാശിക്കാരാണ്. ഇവർ ശനി ദോഷപരിഹാരമായി ശനി, ശിവൻ, ശാസ്താവ്, ഹനുമാൻ ക്ഷേത്രങ്ങളിൽ ദർശനം നടത്തി വഴിപാടുകൾ നടത്തുന്നത് പരിഹാരമാണ്. ശനിയാഴ്ച വ്രതം എടുക്കുന്നതും കാക്കയ്ക്ക് ചോറു കൊടുക്കുന്നതും ദോഷഫലങ്ങൾക്ക് പരിഹാരമാണ്.ശാസ്താവിന് എള്ളുതിരി കത്തിക്കുന്നതും ദോഷങ്ങൾ കുറയ്ക്കും. ജാതകത്തിൽ ശനി അനുകൂലസ്ഥാനത്താണെങ്കിൽ വലിയ ദോഷങ്ങൾ ഉണ്ടാവുകയില്ല. മറിച്ചായാൽ ദോഷഫലങ്ങൾ അധികരിക്കും.
ഇടവം (കാർത്തിക 3/4, രോഹിണി, മകയിരം 1/2 ) പത്താം ഭാവത്തിൽ അതായത് കർമ സ്ഥാനത്താണ് ശനി സഞ്ചരിക്കുന്നത് തൊഴിൽപരമായ ബുദ്ധിമുട്ടുകളും അലച്ചനുകളും കൂടുതലായിരിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം 1/4) ഏഴാം ഭാവത്തിലാണ് ശനി സഞ്ചരിക്കുന്നത്. പങ്കാളിയുമായി അകന്നു കഴിയേണ്ടി വരും. അ ല്ലെങ്കിൽ ഭാര്യ/ ഭർത്താവിന് അസുഖങ്ങൾ ഉണ്ടാവാനും സാധ്യത ഉണ്ട്. അപവാദങ്ങളും ആരോപണങ്ങളും കേൾക്കേണ്ടി വരാം.
വൃശ്ചികം (വിശാഖം 1/4,അനിഴം, തൃക്കേട്ട) നാലാം ഭാവത്തിലൂടെ ശനി സഞ്ചരിക്കുന്നത്. മാതാവിന് ദുരിതങ്ങൾ ഉണ്ടാകാനും വീട് വിട്ട് കഴിയേണ്ട സാഹചര്യവും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കാനും ഇടയുണ്ട്.
മകരം (ഉത്രാടം3/4, തിരുവോണം ,അവിട്ടം 1/2) രണ്ടിലൂടെ ശനി സഞ്ചരിക്കുന്നത് സാമ്പത്തിക ക്ലേശങ്ങൾക്ക് കാരണമാകും. പഠനകാര്യങ്ങളിൽ അലസത ഉണ്ടാകും.
കുംഭം (അവിട്ടം1/2, ചതയം, പൂരുരുട്ടാതി 3/4) ജന്മത്തിലെ ശനി ആരോഗ്യപരമായ ബുദ്ധിമുട്ടുകൾക്ക് കാരണമാകും. സകല കാര്യങ്ങൾക്കും തടസ്സങ്ങൾ ഉണ്ടാകും.
മീനം ( പൂരുട്ടാതി1/4, ഉത്രട്ടാതി ,രേവതി)പന്ത്രണ്ടിൽ ശനി സഞ്ചരിക്കുന്നത് അനാവശ്യ ചെലവുകളും ദുരിതങ്ങളും യാത്രകളും ഉണ്ടാക്കും.
2025ൽ മഹാശനിമാറ്റം സ്വാധീനിക്കുന്ന നക്ഷത്രക്കാർ
മേടം (അശ്വതി ഭരണി കാർത്തിക1/4) ഏഴരശ്ശനി ആരംഭിക്കുന്നു. അലച്ചിലുകൾ വർധിക്കും.
ഇടവം (കാർത്തിക3/4, രോഹിണി, മകയിരം1/2) കണ്ടകശ്ശനി അവസാനിക്കുന്നു. 11ലെ ശനി സാമ്പത്തിക നേട്ടം നൽകും.
മിഥുനം (മകയിരം1/2, തിരുവാതിര, പുണർതം 3/4) കണ്ടകശ്ശനി ആരംഭിക്കുന്നു. തൊഴിൽപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാകും.
കർക്കടകം (പുണർതം1/4, പൂയം, ആയില്യം) അഷ്ടമശ്ശനി അവസാനിക്കുന്നു. സമയദോഷം മാറുന്നു.
ചിങ്ങം (മകം, പൂരം, ഉത്രം1/4) കണ്ടകശ്ശനി അവസാനിക്കുന്നു. സമയദോഷം മാറുന്നു.
കന്നി (ഉത്രം, അത്തം ,ചിത്തിര 1/2) കണ്ടകശ്ശനി ആരംഭിക്കുന്നു. പങ്കാളിയുമായി അകന്നു കഴിയേണ്ടി വരാം.
തുലാം (ചിത്തിര1/2, ചോതി, വിശാഖം 3/4)ആറിലെ ശനി സാമ്പത്തിക നേട്ടം നൽകും. നല്ല സമയം ആരംഭിക്കുന്നു.
വൃശ്ചികം (വിശാഖം1/4 ,അനിഴം, തൃക്കേട്ട) കണ്ടശനി അവസാനിക്കുന്നു. കുടുംബത്തിൽ സമാധാനം ലഭിക്കും.
ധനു (മൂലം,പൂരാടം,ഉത്രാടം 1/4) കണ്ടകശനി ആരംഭിക്കുന്നു. വീട്ടിൽ നിന്ന് മാറിക്കഴിയേണ്ടി വരാം.
മകരം (ഉത്രാടം, തിരുവോണം ,അവിട്ടം 1/2) ഏഴരശ്ശനി അവസാനിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്ക് പരിഹാരമുണ്ടാകും
കുംഭം ( അവിട്ടം ,ചതയം ,പൂരുരുട്ടാതി 3/4) ജന്മ ശനി മാറുന്നു ഏഴരശനി തുടരുന്നു. ആരോഗ്യം മെച്ചപ്പെടും.
മീനം (പൂരുരുട്ടാതി1/4, ഉത്രട്ടാതി, രേവതി) ജന്മശ്ശനി ആരംഭിക്കുന്നു. എല്ലാ കാര്യവും മന്ദഗതിയിലാവും